ദീപേ… ജീവിതത്തിൽ പല കാര്യങ്ങളും.. നമ്മുടെ നിയന്ത്രണത്തിൽ അല്ല ..അവയിൽ പെട്ടതാണ്.. വിവാഹമൊക്കെ ..അതൊക്കെ ദൈവം വിധിച്ച പോലെയേ വരൂ …അത് മാത്രം.. നീ ചിന്തിച്ചാൽ മതിയാകും.

അശോകനെയും ശുഭയേയും ഒന്ന് നോക്കി അവർ ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ എന്ന ചിന്തയിൽ ദീപ അടുക്കളയിൽ പോയി അവർക്കു രണ്ടുപേർക്കുമായി തണുത്ത സംഭാരവുമായി തിരികെ വന്നു .
രണ്ടുപേരും എത്രയോ നാളുകളായി വെള്ളം കാണാത്തവരെ പോലെ വേഗം തന്നെ അത് വേടിച്ചു കുടിക്കുകയും ചെയ്തു .അവരുടെ പ്രവർത്തിയിൽ എന്തോ പന്തികേട് തോന്നിയെങ്കിലും അവരായി തന്നെ തുറന്നു പറയട്ടെ എന്ത് തന്നെയാണെങ്കിലും എന്ന് കരുതി ദീപയും അവരുടെ ചാരെ നിൽപ് തുടർന്നു.

 

   

”””ദീപേ …നമ്മൾ തീരുമാനിച്ച കാര്യത്തിൽ ചെറിയൊരു മാറ്റമുണ്ട് ..””
ശുഭ എന്താണുദ്ദേശിക്കുന്നതെന്നു ദീപക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല ..അല്ലെങ്കിലും പെട്ടന്ന് അവിടെയും ഇവിടെയും തൊടാതെ ഇങ്ങനെയൊക്കെ പറഞ്ഞാൽ ആർക്കെന്തു മനസ്സിലാകുവാൻ ആണ് .
””’അമ്മ പറഞ്ഞതെനിക്ക് മനസ്സിലായില്ല ””
ഒരമ്മായിഅമ്മയോടുള്ള എല്ലാ ഭയവും ദീപയുടെ ശബ്ദത്തിൽ പ്രകടമായിരുന്നു .അതിൽ നിന്നും തന്നെ ശുഭ എത്രത്തോളം ആ വീട്ടിൽ കർക്കശമായാണെന്നു അറിയുവാനുമാകും .
””’നമ്മൾ തീരുമാനിച്ച പോലെ കിച്ചുവിന്റെയും അനുവിന്റെയും വിവാഹം നടക്കില്ല ..മറിച്ചു കിച്ചു മോൻ നീരുവിനെ വിവാഹം ചെയ്യട്ടെ ””

 

 

ശുഭ പറഞ്ഞതും ഒരിക്കലും അതങ്ങീകരിക്കാനാകില്ലെന്ന മട്ടിൽ ദീപ വിലങ്ങനെ തലയാട്ടിക്കൊണ്ടിരുന്നു .കേട്ടത് തെറ്റിപ്പോയോ എന്ന സംശയം പോലും തോന്നി അവൾക്ക്.
”””അതെങ്ങനെ ശെരിയാകും അമ്മെ ..കിച്ചുവും അനുവും എത്രയോ നാളുകൾ ആയി പ്രണയത്തിലാണ് ..അവരിതൊക്കെ അംഗീകരിച്ചു തരും എന്ന് തോന്നുന്നുണ്ടോ …അതൊക്കെ പോട്ടെ നീരു ഇതിനൊരുക്കമാണെന്നു തോന്നുന്നുണ്ടോ നിങ്ങൾക് ??”””
ശുഭയെ പേടിയാണെങ്കിലും ഇപ്പോൾ ഇത് പറയേണ്ടത് തന്നെയാണെന്ന ബോധ്യത്തിൽ ദീപ പറഞ്ഞു .

”””ദീപേ …ജീവിതത്തിൽ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ അല്ല ..അവയിൽ പെട്ടതാണ് വിവാഹമൊക്കെ ..അതൊക്കെ ദൈവം വിധിച്ച പോലെയേ വരൂ …അത് മാത്രം നീ ചിന്തിച്ചാൽ മതിയാകും .””’
””’അച്ഛാ …അമ്മയിതെന്തൊക്കെയാണ് പറയുന്നതെന്ന് കേൾക്കുന്നില്ലേ ””’
ശുഭ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്ന് കണ്ടതും ദീപ അശോകന് നേരെ തിരിഞ്ഞു .
”””’അവൾ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളു …ഇതാണ് വിധി ..””’
””’കേട്ടല്ലോ അദ്ദേഹം പറഞ്ഞത് …അനുമോളെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. പക്ഷെ നീരു..അവളുടെ കാര്യം ഞാൻ നിന്നെയാണ് ഏൽപ്പിക്കുന്നത് ദീപേ ….”””

””എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല അമ്മെ …നീരു ഈയൊരു അവസ്ഥയിൽ ഒരു കുടുമ്പ ജീവിതത്തെ പറ്റിയൊന്നും ചിന്തിക്കുന്നു കൂടെയില്ല …എനിക്ക് വയ്യ …എന്റെ രണ്ടുമക്കളെയും കണ്ണീരിലാഴ്ത്താൻ എനിക്കാവില്ല ..”””
””നീയത് ചെയ്യും …ഇല്ലെങ്കിൽ നിനക്കറിയാല്ലോ ശുഭയെ …നിരഞ്ജനയുടെ ജന്മ രഹസ്യം ഞാനങ്ങു പരസ്യമാക്കും .പിന്നീടവൾക്കു സ്വസ്ഥതയിൽ മരിക്കാൻ പോലും കഴിയുമോ…നീ ചിന്തിക്കു ..”””
ശുഭ പറയുന്നത് കേട്ട് അശോകൻ പോലും ഒരു വേള സ്തംപിച്ചുപോയി …വർഷങ്ങൾ പഴക്കമുള്ളൊരു രഹസ്യം മുന്നിൽ കണ്ടാണ് ഇത്രയും ആത്മവിശ്വാസത്തിൽ അവരതിന് പുറപ്പെട്ടതെന്നു ആയാളും ഇപ്പോൾ മാത്രമാണറിയുന്നത് .
ശുഭയുടെ അത്രയും കല്ലിച്ച ഹൃദയമല്ലാത്തതുകൊണ്ടുതന്നെ അയാൾ അല്പം വിഷമത്തോടെ ദീപയെ നോക്കി.
കേട്ടതിന്റെ ഞെട്ടലിൽ തന്നെ തറഞ്ഞുനിൽക്കുകയാണവൾ ഇപ്പോഴുമെന്നയാൾ കണ്ടു ..
പിന്നീടവിടെ നിക്കാതെ ശുഭയേയും കൂട്ടി വിശ്രമിക്കാനെന്ന പേരിൽ അവരുടെ മുറിയിലേക്ക് നടന്നു .

 

 

===============================================================================

 

 

അനുപമ അവളുടെ സ്കൂട്ടിയും എടുത്തു നിരണത്ത് നിന്നും പോയതും കിഷോർ വീട്ടിലേക്കു തന്നെ തിരിച്ചു കയറി .കുറച്ചുകൂടി കഴിഞ്ഞു പോകാമെന്നു അവൻ പറഞ്ഞെങ്കിലും ഒരു പ്രൊജക്റ്റ് ചെയ്തു തീർക്കാനുണ്ടെന്നും പറഞ്ഞു അവൾ ധൃതികൂട്ടി . MBA അവസാന വർഷ വിദ്യാർത്ഥിയാണ് അവൾ .പരീക്ഷ അടുക്കാനായതുകൊണ്ടുതന്നെ അവളെ കൂടുതൽ നിർബന്ധിക്കാനും അവൻ നിന്നില്ല .
വീട്ടിലേക്ക് കയറി തന്റെ മുറിയിൽ പോകാൻ ഒരുങ്ങിയ അവനെ അച്ചച്ചനും അച്ഛമ്മയും പിടിച്ചു അരികിൽ ഇരുത്തി .
”””എന്താണ് ..രണ്ടുപേർക്കും എന്നുമില്ലാത്തൊരു സ്നേഹപ്രകടനമൊക്കെ ??”””
അവനവരോട് തമാശയിൽ കാര്യം തിരക്കി .

””’ഒന്ന് പോടാ ..നീ ഞങ്ങൾക്കാകെകൂടെയുള്ളൊരു കൊച്ചുമോനല്ലേ …നിന്നെ സ്നേഹിച്ചില്ലെങ്കിൽ പിന്നാരേ സ്നേഹിക്കാനാ ??””’
സിന്ധു കൊച്ചു കുഞ്ഞിനെയെന്ന പോലെ അവനെ കൊഞ്ചിച്ചു .
”””ഹ്മ്മ് ..എന്നിട്ട് പറ ..നിങ്ങൾ പോയ കാര്യം എന്തായി ..ഒരുത്തി നാണം കാരണം നിങ്ങളെ കാണാതെ ഓടിപോയിട്ടുണ്ട് ..തീരുമാനം അവളെ വിളിച്ചറിയിക്കാൻ പറഞ്ഞു ..അവളുടെ മുത്തശ്ശനും മുത്തശ്ശീമ് കളിപ്പിക്കാൻ വേണ്ടി പറഞ്ഞു കൊടുക്കില്ലെന്ന് ..””’
കിഷോർ പറഞ്ഞതും അത്രയും നേരം ഉണ്ടായിരുന്ന കളിയും ചിരിയും മഹാദേവനിൽ നിന്നും സിന്ധുവിൽ നിന്നും അകന്നു .
അതുകണ്ടതും സംശയഭാവത്തിൽ കിഷോർ ഇരുവരെയും നോക്കി .
“”നിന്നോടെങ്ങനെ പറയുമെന്ന് അറിയില്ല കിച്ചു …നീയിതെങ്ങനെ എടുക്കുമെന്നും ..””’

മോശമായതെന്തോ ആണ് ഇനി കേൾക്കാൻ പോകുന്നതെന്ന് കിഷോറിന് അപ്പോൾ തന്നെ തോന്നിത്തുടങ്ങിയിരുന്നു .
”””ഇനി പറയാൻ പോകുന്നതെല്ലാം കിച്ചു ക്ഷമയോടെ കേൾക്കണം ..നിന്റെയും അനുവിന്റെയും ജാതകം നോക്കിയപ്പോൾ കണ്ടത് നിങ്ങൾ ഒന്നിച്ചാൽ നിന്റെ മരണമാണെന്നാണ് ..””’
സിന്ധു പറഞ്ഞതത്രയും കിഷോറിൽ ചിരിയാണ് ഉണ്ടാക്കിയത് .
”””ചിരിച്ചു തള്ളല്ലേ കിച്ചുമോനെ ..നിനക്കിതിലൊന്നും വിശ്വാസമില്ലെങ്കിലും ഞങ്ങൾക്കാകെയുള്ളൊരു അവകാശി നീ മാത്രമാണ് ..നമ്മുടെ പാരമ്പര്യം നിലനിർത്തേണ്ടതും നിന്റെ മാത്രം ഉത്തരാവാദിത്തം ആണ് ””’
ഇത്തവണ മഹാദേവന്റെ സംസാരം കിഷോറിൽ ദേഷ്യം നിറച്ചു.
””’അതുകൊണ്ട് ???അതുകൊണ്ടെന്തു വേണമെന്ന നിങ്ങൾ രണ്ടുപേരും പറയുന്നത് ??ഞാനും അനുവും വേറെ വേറെ കെട്ടണമെന്നോ???എങ്കിൽ അതൊരിക്കലും നടക്കില്ല ..നിങ്ങളൊക്കെക്കൂടെ എന്റെ മനസ്സിൽ കുത്തി നിറച്ചു തന്നതുതന്നെയല്ലേ അവളെ ???എന്നിട്ടിപ്പോൾ നിങ്ങൾ തന്നെ ഇതും പറയുന്നു ..ഞാനും ഒരു മനുഷ്യനാണെന്നെങ്കിലും നിങ്ങൾക്കൊന്നും ചിന്തിച്ചൂടെ ???”””’
ആദ്യമായി കിഷോറിന്റെ ശബ്ദം ആ വീട്ടിൽ ഉയർന്നു കേട്ടു.

 

 

”””’അങ്ങനെയല്ല കിച്ചു ..നീയാദ്യം ഞങ്ങൾ പറയുന്നതൊന്നു മുഴുവനായും കേൾക് …””
കിഷോറൊന്നു അടങ്ങിയെന്നു കണ്ടതും സിന്ധു തുടർന്നു .
””’നീയോ അവളോ മറ്റൊരാളെ ആദ്യം വിവാഹം ചെയ്തു ആ ബന്ധം വേർപെടുത്തിയാൽ പിന്നീട് നിങ്ങൾക് വിവാഹം ചെയ്യുന്നതിന് കുഴപ്പമില്ല .അതുകൊണ്ടു നീയാദ്യം നിരഞ്ജനയെ വിവാഹം ചെയ്യണം ..അവളാണെങ്കിൽ ഏറിയാൽ ഒരു വർഷം .അത്രയും നാളെ ജീവനോടെ കാണു എന്ന് ഡോക്ടർ എന്നോ വിധിയെഴുതിയിട്ടുണ്ട് .ഒരു വർഷം കൂടി കാത്താൽ നിന്റെയും അനുമോളുടെയും വിവാഹവും നടത്താം”””
എല്ലാം വളരെ എളുപ്പമാണെന്ന പോലെയാണ് സിന്ധുവിന്റെ സംസാരം .
”””നിങ്ങളൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് അച്ചമ്മേ ..ഇപ്പോഴും ജാതകം ജാതകദോഷം എന്നും പറഞ്ഞിരിക്കാൻ നാണം തോന്നുന്നില്ലേ ???നിങ്ങളെന്തൊക്കെ ചെയ്താലും ശെരി ഇപ്പോൾ പറഞ്ഞപോലെയൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല ..ഞാൻ വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് അനുപമയെ മാത്രമായിരിക്കും. നിങ്ങളീ പറഞ്ഞതൊക്കെ ആളുകൾ കേട്ടാൽ മൂക്കത്തു വിരൽ വെച്ചു പോകും.. അത്രയും തമാശയായിട്ടുണ്ട്..”’

അത്രയും പറഞ്ഞുകിഷോർ വെട്ടിത്തിരിഞ്ഞു അവന്റെ മുറിയിലേക്ക് നടന്നു .
പോകുന്ന പോക്കിൽ അവൻ കണ്ടു അടുക്കള വാതിൽക്കൽ എല്ലാം കണ്ടും കേട്ടും നിൽക്കുന്ന അവന്റെ ‘അമ്മ ഉഷയെ …അവരും കൂടെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ തീരുമാനം എന്നവരുടെ നില്പിൽ നിന്നും കിഷോർ മനസ്സിലാക്കി .
തുടരും
ജാതകം
Part 4
ഒരാഴ്ചയോളം പെട്ടന്ന് കടന്നു പോയി ….അതിനിടയിൽ മേലേടത്തു എന്തെല്ലാമോ സംഭവിച്ചു കഴിഞ്ഞിരുന്നു ….അനുപമയും നിരഞ്ജനയും വേറെ ആരോ ആയി മാറിയ പോലെ …
അനുപമയോട് ശുഭ എന്തൊക്കെയോ പറഞ്ഞു കൊടുത്ത പ്രകാരം അവൾ കിച്ചുവുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു ..ഒരു വർഷത്തിനിപ്പുറെ തലകുത്തി നിന്നായാലും കിഷോറിനെ അവൾക്കു തന്നെ നേടി കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അവസാനം അവൾ അത് അംഗീകരിക്കുകയായിരുന്നു …
കുറച്ചു അന്ത വിശ്വാസങ്ങൾ ഉള്ള ഒരുവൾ തന്നെ ആയിരുന്നു അനുപമ ..അതുകൊണ്ടു തന്നെ ശുഭക്കു ഏറെ കഷ്ടപ്പാടും ഉണ്ടായിരുന്നില്ല താനും ….

 

 

അനുപമയുടെ സ്വഭാവത്തിൽ അതിന്റെ മാറ്റം ആണെന്ന് വെക്കാം ..പക്ഷെ നിരഞ്ജനക്കു ഈ കാര്യങ്ങൾ ഒന്നുമേ അറിയില്ലായിരുന്നു ..അവളോടാരും വിവാഹക്കാര്യം അന്വേഷിച്ചു ചെന്നിട്ടെ ഇല്ല …പക്ഷെ ഇത് വരെ ഉണ്ടായിരുന്ന നിരഞ്ജനയെ അല്ല ഇപ്പോൾ മേലേടത്തു കാണാൻ കഴിയുന്നത് …..ദീപ മാത്രം നീരുവിന്റെ പെട്ടന്നുണ്ടായ മാറ്റങ്ങളിൽ ശ്രദ്ധ ചെലുത്തി പോന്നു …
####################################

അനുപമ വിവാഹത്തിൽ നിന്നും പിന്മാറി എന്നറിഞ്ഞ കിഷോർ ആകെ തകർന്നു പോയിരുന്നു …..ഭൂമി കീഴ്മേൽ മറിഞ്ഞാലും അവൾ തന്റെ ഒപ്പം കാണും എന്നായിരുന്നല്ലോ അവൻ ധരിച്ചു വെച്ചിരുന്നത് ..ആ സ്ഥാനത്താണ് ഇങ്ങനെ ഒരു തിരിച്ചടി …അവൻ അനുവിനെ കാണാനും സംസാരിക്കാനും ആയി ഒരുപാട് ശ്രമിച്ചെങ്കിലും അവൾ അതിനും നിന്ന് കൊടുത്തില്ല ..
കിഷോറിനോട് അങ്ങനെയൊക്കെ പെരുമാറുമ്പോൾ അനുപമയ്ക്കും ഏറെ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ അവൻ അടങ്ങില്ലെന്നു ശുഭയും സിന്ധുവും അവളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു …
എന്ത് തന്നെ ആയാലും അവരുടെ ആ പ്ലാൻ വിജയം കണ്ടു… അനുപമയോടുള്ള വാശിയായിരുന്നുവോ അതോ തന്റെ കുടുമ്പത്തോട് പക വിട്ടുന്നതാണോ അറിയില്ല കുറച്ചു ദിവസങ്ങൾക്കപ്പുറം കിഷോറും നിരഞ്ജനയുമായുള്ള വിവാഹത്തിന് തയ്യാറായി …..

@@@@@@@@@@@@@@@@@@@@@@@@@

“ദീപ ….നിന്നോട് ഇനി ഒരിക്കൽ കൂടി ഞാൻ ചോദിക്കില്ല ….അനുവിനെയും കിച്ചുവിനെയും പോലും ഞങ്ങൾ പറഞ്ഞു സമ്മതിപ്പിച്ചു …എന്നിട്ടും നീ നിരഞ്ജനയോട് ഒന്നും പറഞ്ഞില്ലെന്നു വെച്ചാൽ …..നെറികെട്ടതൊന്നും എന്നെ കൊണ്ട് ഈ വയസ്സാൻ കാലത്തു ചെയ്യിപ്പിക്കല്ലേ …”ശുഭ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ദീപയെ ശകാരിച്ചുകൊണ്ടേ ഇരുന്നു …
ഇതിലും നെറികെട്ടത് ഇനി വല്ലതും ചെയ്യാൻ ഉണ്ടോ എന്ന് ചോദിക്കാൻ നാവു തരിച്ചു വന്നെങ്കിലും ദീപ അവളെ തന്നെ അടക്കി നിർത്തി ….
“ഇനിയും നീ ഇങ്ങനെ മൗനം തുടരാൻ ആണ് ഭാവം എങ്കിൽ ഈ നാടും നാട്ടാരും അറിയും നിരഞ്ചന എന്താണെന്ന് ..അത് വേണ്ട എന്ന് തോന്നുന്നുണ്ടെങ്കിൽ നീ ഞാൻ പറഞ്ഞത് ചെയ്യാൻ നോക്ക് …”ഒരിക്കൽ കൂടി അത്രയും പറഞ്ഞു ശുഭ അടുക്കളയിൽ നിന്നും പുറത്തോട്ടു പോയി …

ആ സമയം ദീപയാകട്ടെ തന്റെ നിസ്സഹായാവസ്ഥ ഓർത്തു കണ്ണീർവാർത്തുകൊണ്ടേയിരുന്നു …
ഒരു പാവം പെൺ കുട്ടിയെ ഈ ഭൂമിയിലേക്കയച്ചു അതിനു തങ്ങാത്ത വിധം പരീക്ഷണങ്ങൾ നൽകുന്ന ദൈവത്തെ വരെ ആ ‘അമ്മ അന്നേരം ശപിച്ചു …..
@@@@@@@@@@@@@@@@@@@@
നിരഞ്ചന അല്ലെങ്കിൽ തന്നെ ഈ ഇടെ ആയി ദീപയോടും അതികം അടുപ്പത്തിന് പോകാറില്ല ..അത് മനസ്സിലായെങ്കിലും ഒരുപാട് തവണ അവൾക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു ചോദിച്ചിട്ടു യാതൊരു മറുപടിയും നീരു നൽകിയിരുന്നില്ല ….
കണ്ണിൽ വെള്ളം നിറച്ചു വെച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ ഒന്നുമില്ലെന്ന്‌ പറഞ്ഞൊഴിയും പെണ്ണ് .

അവളുടെ കാര്യം ആലോചിക്കുമ്പോൾ ദീപക്ക് തന്നെ ദേഷ്യം തോന്നും …എന്തിനിങ്ങനെ അയ്യോ പാവം പോലെ കഴിയുന്നു ….yes പറയേണ്ടിടത്തു അത് പറയാനും നോ പറയേണ്ടിടതത്തു ശക്തമായി തന്നെ അതും പറയുവാനും എന്ത് കൊണ്ട് അവൾക്കു കഴിയുന്നില്ല ….താനൊക്കെ പഴയ തലമുറയിലെ ആളായതു കൊണ്ട് ഇങ്ങനെയൊക്കെ ആയെന്നു വെക്കാം …പക്ഷെ ഇന്നത്തെ കുട്ടികൾക്കു കുറച്ചു ചൊടിയും ചുണയും ഒക്കെ കാണില്ലേ …??അവര്ക് ആ കാര്യത്തിൽ നിരഞ്ചനയോട് ചില നേരത്ത ദേഷ്യം തോന്നും ….പിന്നെ മനുഷ്യർ പലരും പല വിധം ആണല്ലോ …
എല്ലാവർക്കും സ്ട്രോങ്ങ് ആയി നിൽക്കാനൊനും കഴിയില്ല ..പലരും ഇമോഷണലി വീക്ക് ആയിരിക്കും …അങ്ങനെയുള്ളവരെ നീ സ്ട്രോങ്ങ് അവ് എന്ന് നിർബന്ധിക്കുന്നതിനു പകരം നിനക്കു കഴിയുന്നിടത്തോളം ചെയ്യൂ ബാക്കി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു ചേർത്ത് പിടിക്കുകയല്ലേ വേണ്ടത് …

ദീപ തന്നെ എല്ലാ വിധവും ചിന്തിച്ചു കൂട്ടി …പലപ്പോഴായി അവർ സ്വന്തം വിധിയെയും പഴിച്ചു ….
@@@@@@@@@@@@@@@@@@@@@@@@@@
അന്ന് വൈകീട്ടും സ്കൂളിൽ നിന്നും തിരിച്ചു വന്ന നീരു പതിവ് പോലെ കുളിച്ചു വേഷം മാറി അടുക്കളയിൽ വന്നു ….ചായ കുടിച്ചിട്ട് കുട്ടികളുടെ അൻസർ പേപ്പർ കറക്റ്റ് ചെയ്യണം എന്നുള്ളത് കൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരു തിടുക്കമായിരുന്നു ….താമസിക്കാൻ കഴിയില്ല അവൾക്കു ….നല്ല ഡോസിലുള്ള മരുന്നുകൾ എടുക്കുന്നത് കൊണ്ട് തന്നെ എട്ടു മണി കഴിയുമ്പോഴേക്കും കണ്ണിൽ ഇരുട്ട് നിറഞ്ഞിട്ടുണ്ടാവും ..പിന്നേയൊന്നും കാണാനോ കേൾക്കാനോ ആകില്ല അവൾക്കു …അതിന്റെ തിടുക്കമാണ് …
“നീരു ..ഇന്ന് ക്ലാസ് എങ്ങിനെ ഉണ്ടായിരുന്നു ..??കുട്ടികൾ കഷ്ടപ്പെടുത്തുന്നുണ്ടോ ??ക്ഷീണമുണ്ടോ ഇപ്പോൾ ..??”ചായ ഒരു ഗ്ലാസ്സിലേക്കു പകർന്നെടുക്കുന്ന നീരുവിനോട് ദീപ ചോദിക്കുന്നുണ്ട് ..
“ഇല്ലമ്മേ ..അവരൊക്കെ ഇപ്പോൾ നല്ല കുട്ടികള..പറഞ്ഞാൽ അത് പോലെ അനുസരിച്ചു കളയും …”സ്ലാബിൽ കയറി ഇരുന്നു നീരു അമ്മക്ക് മറുപടി നൽകി ….ദീപ വൈകീട്ടത്തേക്കുള്ള ചോർ വാർക്കുകയാണ് ..

“അച്ചമ്മ ഒരു കാര്യം ചോദിക്കാൻ പറഞ്ഞു …അനുമോളോടെയും കിച്ചുവിന്റെയും ജാതകം ചേരുന്നില്ലെന്നു ….നിന്റെയും അവന്റെയും ജാതകം ചേരുന്നത് കൊണ്ട് വിവാഹം നിങ്ങൾ തമ്മിലാകട്ടെ എന്നാണു അച്ചമ്മ പറയുന്നത് …”നീരുവിനെ നോക്കാതെ ആ ഭാഗത്തേക്കെ ശ്രദ്ധിക്കാതെയാണ് ആ പറച്ചിൽ …അവളുടെ മരണം പോലും മുന്നിൽ കണ്ട് ഓരോന്ന് ചെയ്യുകയാണെന്ന് പറയാൻ ആ അമ്മക്ക് കഴിയുമോ …
മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ദീപ നീരുവിനെ നോക്കി …
അവർ കരുതിയ പോലെ ഒരു ഞെട്ടലോ കരച്ചിലോ ഒന്നും നീരുവിൽ നിന്നും ഉണ്ടായില്ല …
“നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത് നീരു …എന്തെങ്കിലും പറ …??”
“അമ്മക്ക് തീരുമാനിക്കാം …”സാധാ പുഞ്ചിരിയോടെ അത്ര മാത്രം പറഞ്ഞവൾ ചായയും എടുത്തു അവിടെ നിന്നും സ്വന്തം മുറിയിലേക്ക് നടന്നു ….
@@@@@@@@@@@@@@@@@@@@@@@@@@@

 

 

അത്താഴം കഴിച്ചതിനു ശേഷമുള്ള ചർച്ചയിൽ അനുപമയും നിരഞ്ചനയും എഴുന്നേറ്റു പോയതും വലിയവർ മാത്രം ബാക്കി ആയി ..അന്നേരം ദീപ നീരു പറഞ്ഞത് അത് പോലെ ശുഭക്ക് മുന്നിൽ അവതരിപ്പിച്ചു ….
ഒരു പാപത്തിനു കൂട്ടുനിൽക്കുന്നതിന്റെ എല്ലാ ദുഃഖവും അവരുടെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അവർക്കും മറ്റു മാർഗങ്ങൾ ഒന്നും മുന്നിൽ ഇല്ലല്ലോ …
“അപ്പൊ ..കാര്യങ്ങൾക്കൊരു തീരുമാനം ആയി ….ഞാൻ നാളെ തന്നെ സിന്ധുവിനോട് പറയാം …ഇനിയിപ്പോൾ ഒന്നും വെച്ച് താമസിക്കേണ്ട ….എത്രയും പെട്ടന്ന് നീരുവിന്റെയും കിച്ചു വിന്റേയും വിവാഹം നടത്തിക്കളയാം …”
ശുഭയിൽ അന്നേരം ഉണ്ടായിരുന്ന തെളിച്ചം പക്ഷെ ബാക്കി ആരിലും ഉണ്ടായിരുന്നില്ല…..

തുടരും

Part 5

അന്നൊരു തിരക്ക് പിടിച്ച ദിവസമായി തോന്നി നീരുവിനു .ഒരു പീരീഡ് ഒഴിവില്ലാതെ ഓരോ ക്ലാസ്സിലായി കയറി ഇറങ്ങേണ്ടി വന്നതിന്റെ ക്ഷീണം .രണ്ടോ മൂന്നോ ടീച്ചർമ്മാർ ലീവ് ആയതു കൊണ്ടാണ് ഇങ്ങനെ .അല്ലെങ്കിൽ മൂന്നു പീരീഡ് എങ്കിലും ഒഴിഞ്ഞിരിക്കാൻ സമയം കിട്ടാറുണ്ടവൾക്കു .
ലോങ്ങ് ബെൽ അടിച്ചു അന്നത്തെ ക്ലാസ് കഴിഞ്ഞതും സ്റ്റാഫ് റൂമിൽ ചെന്ന് കയ്യിലുണ്ടായിരുന്ന പുസ്തകങ്ങൾ തന്റെ ടേബിളിനുള്ളിലേക്കെടുത്തു വെച്ച് അതിൽ നിന്നും ബാഗും കുടയും എടുത്തു ബാക്കി colleagues നോട്‌ ബൈ പറഞ്ഞു അവൾ നടന്നു .
ഒരാഴ്ചയോളം ആയി ഇപ്പോൾ വഴിയിൽ അനന്തനെ കാണാറേ ഇല്ലായിരുന്നു ..വിവാഹക്കാര്യം അവൻ അറിഞ്ഞു കാണും അതിന്റെ ബാക്കി ആയി ആകും ഈ മാറ്റം എന്നവൾ നചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും അവൻ നീരുവിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു .
“ഞാൻ വിവാഹക്കാര്യം പറയുമ്പോൾ ഒള്ളു അല്ലെ നീര് നിനക്കു അസുഖവും ദണ്ണവുമൊക്കെ നിരത്താൻ ..ഇഷ്ടമല്ലെങ്കിൽ അങ്ങനെ തന്നെ പറയാമായിരുന്നില്ലേ നിനക്ക് ?”

അത്രയും വേദനയോടെ ആ ഒരുവന്റെ മുഖം ആദ്യം ആയി കാണുകയായിരുന്നു നിരഞ്ചന .
തന്നെ അത്രമാത്രം സ്നേഹിക്കുന്നത് കൊണ്ടായിരിക്കില്ലേ അവൻ വിഷമിക്കുന്നത് എന്നോർത്തപ്പോൾ അവൾക്കും ഒരു ബുദ്ധിമുട്ട് തോന്നി .
“എനിക്ക് ഏട്ടനോട് അല്പം സംസാരിക്കാൻ ഉണ്ടായിരുന്നു .നമുക്ക് ആളൊഴിവുള്ള എവിടേക്കെങ്കിലും മാറി നിൽക്കാം .”
“വിരോധമില്ലെങ്കിൽ താൻ എന്റെ ബൈക്കിൽ കയറാമോ ..കഫേയിലേക്ക് കുറച്ചു ദൂരം ഇല്ലേ .?”നിരുവിന്റെ സംസാരത്തിൽ നിന്നും എന്തോ പോസിറ്റീവ് സ്പാർക് അടിച്ച പോലെയുള്ള അനന്തന്റെ മറുപടി .
അതുകണ്ടപ്പോൾ വീണ്ടും താൻ അവനൊരു ആശ കൊടുക്കുകയാണോ എന്നൊരു ചിന്ത വന്നെങ്കിലും എല്ലാം ഇന്നത്തോടെ തുറന്നു പറയണം എന്നവൾക്കു തോന്നി .അതോടെ അവന്റെ പിന്നിലായി കയറി ഇരിക്കുകയും ചെയ്തു .

ടൗണിലെ അത്യാവശ്യം നല്ലൊരു കഫെയിൽ തന്നെയായിരുന്നു അനന്തന്റെ ബൈക്ക് ചെന്ന് നിന്നതു .എത്തിയപാടെ നീരു ബൈക്കിൽ നിന്നും ഇറങ്ങി തന്റെ സാരിയെല്ലാം ഒന്ന് പിടിച്ചിട്ടു .അപ്പോഴേക്കും അനന്തനും വണ്ടി പാർക്ക് ചെയ്‌തത്‌ എത്തിയിരുന്നു ..
ഓർഡർ ചെയ്തത്രയും മുന്നിൽ എത്തിയിട്ട് കൂടെ നീരുവിനു ഒന്നുമേ തുറന്നു പറയാൻ കഴിഞ്ഞില്ല .
“ഒത്തിരി നേരം ആയി നീരു ..നിനക്കെന്തൊക്കെയോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട് .ഒന്നും പറഞ്ഞില്ല നീ ..”അനന്തൻ ഒന്ന് കൂടെ അവളെ നിർബന്ധിച്ചതും കണ്ണുകളടച്ചു നീണ്ടൊരു ശ്വാസം എടുത്തു വിട്ടവൾ അവളെ തന്നെ സജ്ജമാക്കി .
“ഏട്ടന് അറിയുമല്ലോ ഞാനും കിച്ചുവേട്ടനും ഒരുമിച്ച് വളർന്നവർ ആയിരുന്നു .ഒരു പ്രായം കഴിഞ്ഞതേ സുഹൃത്തുക്കൾ എന്ന ബന്ധം മാറി മറ്റു പാലത്തിലേക്കും എത്തിച്ചേരുകയും ചെയ്തിരുന്നു .”

അവനെ നോക്കാതെ തന്റെ മിന്റ് ലൈമിലേക്ക് ശ്രദ്ധ വെച്ച് അവൾ പറയാൻ ആരംഭിച്ചു.
നിരഞ്ചനയുടെ ഓർമ്മകൾ വളരെ പിന്നിലേക്ക് പോയി .
@@@@@@@@@
“കിച്ചേട്ടാ ..പക്ഷെ അനുവാണ് കിചേട്ടനുള്ളത് എന്നാണല്ലോ അച്ചമ്മ പറയാറുള്ളത് .കിച്ചേട്ടനും അവളെ ഇഷ്ടമാണല്ലോ ,..പിന്നെ എന്നോടെന്താ ഇങ്ങനെ പറയുന്നത് “കിഷോർ പറഞ്ഞത് ഇഷ്ടാമായില്ല എന്നൊരു ഭാവത്തിൽ നിരഞ്ചന ചോദിക്കുന്നുണ്ട് .
നിരുവിന്റെ പത്താംക്‌ളാസ്സു പരീക്ഷ കഴിഞ്ഞതിൽ പിന്നെ ഏതു നേരം നോക്കിയാലും പെണ്ണ് കിഷോറിന്റെ കൂടെ തന്നെയാണ് ..അവന്റെ പിന്നാലെ നടന്നു കോളേജിലെ വിശേഷം തിരക്കുക എന്നതാണവളുടെ ഇപ്പോഴത്തെ മെയിൻ പണി ..കിഷോർ bba ഒന്നാം വർഷം കഴിഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു അത് .

അന്നേരം ആണ് അവളെ അവൻ ഇഷ്ടമാണെന്നു പറയുന്നതും നീരുവിന്റെ ഈ മറുപടിയും .
“എന്റെ നീരു ..അവൾ വളരെ ചെറിയ കുട്ടിയല്ലേ ?എനിക്ക് നീരുവിനെ ആണ് ഇഷ്ടം .അച്ഛമ്മയോടും അച്ചച്ചനോടും എല്ലാം ഞാൻ പറഞ്ഞു സമ്മധിപ്പിച്ചോളാം .നീ നിനക്കെന്നെ ഇഷ്ടമാണോ എന്ന് പറ .”കിഷോർ തിരികെ ചോദിച്ചതും എന്ത് മറുപടി നൽകണം എന്നറിയാതെ നിന്ന് പോയി നീരു .
കാര്യം അവനെ അവൾക്കും ഇഷ്ടമാണ് .പിന്നെ വീട്ടിൽ ഏതു നേരവും കിച്ചുവിന്റെയും അനുവിന്റെയും കാര്യം ശുഭ പറയുന്നത് കൊണ്ട് തന്നെ കുഞ്ഞു നീരുവിനു എന്തെല്ലാമോ മനസ്സിലാവുകയും ചെയ്തിരുന്നു .പക്ഷെ അനുവിന് അവളെ കിച്ചുവിനെ ചേർത്ത് പറയുന്നതേ ഇഷ്ടമല്ലെന്ന കാര്യവും നീരുവിനറിയാം .എല്ലാം കൂടെ ആയി ആകെ ചിന്താക്കുഴപ്പത്തിൽ ആയെങ്കിലും തന്റെ മുന്നിൽ ആരെയും മയക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്നവനെ കണ്ടതും അവളും നാണത്താൽ ചിരിച്ചു പോയിരുന്നു .

അതായിരുന്നു കിച്ചുവിനുള്ള നീരുവിന്റെ മറുപടിയും .
അവിടെ തുടങ്ങുകയായി കിച്ചുവിന്റെയും നീരുവിന്റെയും പ്രണയനാളുകൾ .
തുടരും
ജാതകം 6
പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും നീരുവിന്റെ ജീവിതം ഏറെ സന്തോഷകരമായിരുന്നു .
മഹാദേവൻ മിക്ക വൈകുന്നേരങ്ങളിലും മേലേടത്തു വരുമായിരുന്നു ..അപ്പോഴെല്ലാം അയാളുടെ കൂടെ കിച്ചുവും കാണും .
നീരുവും അവന്റെ വരവ് കാത്തു ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടാകും ..
ഒന്നിച്ചു അമ്പലത്തിൽ പോകാനും വിശേഷങ്ങൾ പങ്കിടാനും അങ്ങനെ അങ്ങനെ അവരുടേതായ നാളുകളും ഓർമ്മകളും ഉണ്ടാക്കിയെടുക്കാൻ ഇരുവരും മത്സരിച്ചുകൊണ്ടേ ഇരുന്നു

രണ്ടു വര്ഷം കഴിഞ്ഞു പോയത് എത്ര പെട്ടന്നായിരുന്നെന്നു ഇരുവരും തിരിച്ചറിഞ്ഞില്ല .നീരുവിനു കിച്ചുവില്ലാതെ പറ്റില്ലെന്നായിട്ടുണ്ടായിരുന്നു ഈ കാലം കൊണ്ട് .
അന്ന് പ്ലസ് ടു വെക്കേഷൻ കഴിഞ്ഞിരിക്കുമ്പോഴാണ് ആദ്യമായി നീരുവിന്റെ മൂക്കിലൂടെ രക്തം വരുന്നത് ..അത് കാണുന്നതും കിച്ചു തന്നെ ആയിരുന്നു .
അവൻ വലിയ വായിൽ കരഞ്ഞതും എല്ലാവരും ഓടിയെത്തി ..ആ നേരം കൊണ്ട് നീരു ബോധം മറഞ്ഞു അവന്റെ കൈകളിലേക്ക് വീഴിക്കുകയും ചെയ്തിരുന്നു .
അന്നാണ് അവൾക്കു ഇങ്ങനെയൊരു അസുഗം ഉള്ളതായി ഏവരും അറിയറുന്നതും .
തലവേദനയുടെ കാര്യം ഇടയ്ക്കിടയ്ക്ക് അവൾ തന്നോട് പറയാറുണ്ടെന്കിലും വിക്‌സും ആവികൊള്ളലും എല്ലാം ആയി അതിനെ വില കുറച്ചു വിട്ടതിൽ തന്നെ തന്നെ പഴിച്ചു കൊണ്ടിരുന്നു ദീപ .

പക്ഷെ അതുകൊണ്ടൊന്നും കാര്യമൊന്നും ഉണ്ടായിരുന്നില്ലല്ലോ .അസുഖമെന്നാൽ ചികില്സയ്ക്കേണ്ട സമയത്തു ചികില്സിക്കുക തന്നെ വേണം .അതിവിടെ നീരുവിന്റെ കാര്യത്തിൽ നടന്നതുമില്ല .
@@@@@@@@@@@@@@@@@
പോകെ പോകെ നീരു മെലിഞ്ഞുണങ്ങി വന്നു ..ചികിത്സ കഴിയും പോലെ തുടങ്ങിവെച്ചിരുന്നെങ്കിലും ഒരു ഡോക്ടറും അവർക്ക് ഹോപ്പ് ഒന്നും കൊടുത്തില്ലായിരുന്നു .
എന്നാൽ നിരഞ്ചന ആകട്ടെ അസുഖം അതിന്റെ വഴിക്ക് താൻ തന്റെ വഴിക്കു എന്നൊരു ചിന്തയിൽ ആയിരുന്നു .ജീവിക്കാൻ ഏറെയേറെ ആശ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പഠനവും മറ്റൊരു കാര്യവും അവൾ അവഗണിച്ചതും ഇല്ല ..തനിക്കൊന്നുമേ പറ്റിയിട്ടില്ലെന്ന് അവൾ അവളോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു .

പക്ഷെ അവളെ തളർത്തി കളഞ്ഞത് കിച്ചു വിന്റെ മാറ്റം ആയിരുന്നു ..അവന്റെ അതെ കോളേജിൽ തന്നെ ചേർന്നിട്ടും അവൻ പഴയ പോലെ അവളോട് മിണ്ടാനൊന്നും ചെന്നതേ ഇല്ല .
ദിനങ്ങൾ കോഴിയവെ അവനും അനുവും ആയി പ്രണയത്തിൽ ആകുന്നതു വരെ നീരുവിനു കാണേണ്ടിയും വന്നു ..
അന്നാണ് അവൾ ആദ്യമായി ജീവിതത്തിൽ തോൽവി സമ്മതിച്ചതും .
@@@@@@@@@@@@
നിരഞ്ജന ആനന്ദിനോട് തന്റെ കഴിഞ്ഞു പോയ നാളുകളെ പറ്റി പറഞ്ഞു കൊടുത്തു .
“ഇതെല്ലം പാസ്ററ് അല്ലെടോ ??തനിക്ക് ഇത്രയും കയ്‌പേറിയ അനുഭവം തന്നിട്ടും അവനുമായൊരു വിവാഹത്തിന് നീ തയ്യാറാകുന്നെന്നു കേട്ടാൽ ??അത് നീ ചെയ്യുന്നത് തെറ്റല്ലേ നിരഞ്ചന .??”

എല്ലാം കേട്ട് കഴിഞ്ഞതും ആനന്ദിന്റെ ചോദ്യം അതായിരുന്നു .
ഇതിൽ ഇപ്പോൾ ചതി ചെയ്തത് കിഷോർ ആണ് ..എന്നിട്ടും എന്തിനു അവനുമായൊരു വിവാഹത്തിന് നിരഞ്ചന മുതിരുന്നു ..??ആനന്ദിന് അതൊട്ടും അംഗീകരിക്കാൻ കഴിഞില്ല .
“കഥ ഇവിടെ കഴിഞ്ഞെന്നു ആര് പറഞ്ഞു ആനന്ത് ?? ബാക്കി കൂടെ നീ കേൾക്കണം ..ഞാൻ വിനായകന്റെയും ദീപയുടെയും മകൾ അല്ല .എന്റെ ‘അമ്മ ഒരു വേശ്യ ആയിരുന്നു ..അങ്ങനെ പറയാൻ ഒക്കുമോ എന്നറിയില്ല ..സിനിമ ഭ്രാന്തു മൂത്ത് വീട്ടിൽ നിന്നും ഇറങ്ങി പോയതാ ..പിന്നീട് ആ industry യിലുള്ള ആരുമായോ അടുത്തതിന്റെ ഫലം ആയി ഞാൻ ഉണ്ടായി ..പക്ഷെ അമ്മക്ക് വന്നു വീണ പേര് സിനിമ നടി എന്നല്ലായിരുന്നു ..വേശ്യ എന്ന് തന്നെ ആയിരുന്നു .ആ ഇടക്ക് ദീപമ്മയും ഗർഭിണി ആയിരുന്നു ..അവരുടെ കുഞ്ഞു മരിച്ചു പോയതും എന്റെ ‘അമ്മ ആ കുഞ്ഞിന് പകരം എന്നെ വളർത്തണം എന്നും പറഞ്ഞു അവരുടെ അനിയത്തിയായ ദീപ അമ്മയെ ഏല്പിച്ചു ആത്മഹത്യാ ചെയ്യുകയായിരുന്നു .”

അന്നൊരു ദിവസം ദീപയുടെ അലമാരയിൽ ഒരു സാരിക്കായി തിരയുമ്പോൾ കയ്യിൽ കിട്ടിയ ഡയറിയിൽ നിന്നും അറിഞ്ഞ തന്റെ ജന്മ സത്യം അവൾ അനന്തിനോട് പറഞ്ഞു .
“ഈ വിവാഹം നടക്കണം ആനന്ത് ..അച്ചമ്മ അതും പറഞ്ഞു അമ്മയെ അത്രയേറെ ബുദ്ധിമുട്ടിക്കുന്നുണ്ട് . ഞാൻ മരിച്ചു കഴിഞ്ഞാൽ കിച്ചുവിനും അനുമോള്ക്കും നല്ലൊരു ജീവിതവും കിട്ടും ..”
നീരു ആനന്ദിന്റെ കൈകളിൽ മുറുകെ പിടിച്ചു പറഞ്ഞു .
“നീയിത്ര മണ്ടി ആണോ നീരു ??ജാതകം മണ്ണാങ്കട്ട ..ഈ കാലത്തും അതിലൊക്കെ വിശ്വസിക്കുന്ന നിന്നെ പറഞ്ഞാൽ മതിയല്ലോ ..ജാതകത്തിന്റെ കാര്യവും മരണത്തിന്റെ കാര്യവും നീ ഒളിഞ്ഞു കേട്ടതാണോ ..??”
ആ ചോദ്യത്തിന് പക്ഷെ നീരു ഒരു മറുപടിയും നൽകിയില്ല .

അതോടെ ആനന്ത് നീട്ടിയൊരു ശ്വാസം എടുത്തു വിട്ടു .
എന്നിട്ടു തുടർന്ന് ..
“ആകട്ടെ നീരു ..നീ കിഷോറിനെ വിവാഹം ചെയ്തോളു ..എനിക്ക് ഇതിലൊന്നും യാതൊരു വിശ്വാസം ഇല്ല ..നിനക്കൊന്നും പറ്റുകയും ഇല്ല ..പക്ഷെ നീ നമുക്കൊരു അവസരം നൽകാമോ .??നിന്റെ ട്രീട്മെന്റിന്റെ കാര്യങ്ങൾ ഒരല്പം കൂടെ ശ്രദ്ധിക്കാമോ ??അസുഗം ബദ്ധമായാൽ നീ അവനെ ഒഴിവാക്കി എനിക്കരികിലേക്കു വരാമോ ..?”രണ്ടാം വിവാഹമോ പത്താം വിവാഹമോ കഴിച്ചു കിഷോറും അനുപമയും നന്നായി ജീവിക്കട്ടെ .നമുക്ക് നമ്മുടെ ലൈഫും…പ്ളീസ് ..”
ആനന്ത് പറഞ്ഞതും നിരഞ്ചന പൊട്ടി പൊട്ടി കരഞ്ഞു പോയി ..ഇത്രയും ശക്തമായൊരു സ്നേഹം അവൾ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു .
തുടരും

Part 7

അനന്തിനു അനുകൂലമായൊരു മറുപടി പറയാൻ മനസ്സ് പോലും വാദിക്കുന്നത് പോലെ തോന്നിയെങ്കിലും അതെല്ലാം അവഗണിക്കാനെ നിരഞ്ചനക്ക് ആ സമയം കഴിഞ്ഞുള്ളു .
തന്റെ ജന്മരഹസ്യവും പിന്നീട് ഈ നാളു വരെ ദീപ വളർത്തി വലുതാക്കിയ കാര്യങ്ങളുമെല്ലാം ഓർത്തപ്പോൾ അവനോടെല്ലാം മറക്കണമെന്നു പറഞ്ഞു കളഞ്ഞു നിരഞ്ചന .ആ ഡയറി വായിക്കും വരെ ദീപ തന്റെ സ്വന്തം അമ്മയല്ലെന്നുള്ള ചിന്ത വരെ നിരഞ്ചനയിൽ ഉണ്ടായിരുന്നില്ല .അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ അവരുടെ സ്നേഹം .
അങ്ങനെയിരിക്കെ ഈ ജീവിതം കൊണ്ട് അവർക്ക് ഇനി തന്നെ കൊണ്ട് ആകെ ചെയ്തു കൊടുക്കാവുന്ന ഒരു കാര്യം ഇതാണെങ്കിൽ ഇത് നടക്കട്ടെ എന്ന് അവൾ ചിന്തിച്ചു .
@@@@@@@@@@@@
അനന്ദിനെ കണ്ടു മടങ്ങി വീട്ടിൽ എത്തിയതേ കുളിച്ചു മാറി നീരു ദീപയുടെ ചാരെ ചെന്നു .അവർ ചായക്കുള്ള പരിപാടികളുടെ തിരക്കിലാണ് .ഇന്ന് നീരുവിനു ഇഷ്ടമുള്ള ഉണ്ണിയപ്പം ആയിരുന്നു അവർ തയ്യാറാക്കിയതും .

“എന്തെ നീരു ഇന്ന് താമസിച്ചേ ?”അവളെ കണ്ടപാടെ ദീപ ചോദിച്ചു .
പതിവിലും വൈകി ആയിരുന്നല്ലോ നിരഞ്ചന വീട്ടിലെത്തുന്നത് .സത്യം പറഞ്ഞാൽ നീരു വൈകുന്ന് കാര്യം ദീപക്ക് നന്നേ പേടിയാണ് .അസുഖം കൂടി വല്ലതും സംഭവിച്ചു പോകുമോ എന്നുള്ള ഭയത്തിൽ ആകും അവർ നീരു തിരിച്ചു വരും വരെ .എങ്കിലോ ആ കാര്യം പറഞ്ഞു അവളെ വീട്ടിൽ തന്നെ പിടിച്ചു വെക്കാനോ ഉള്ള സമാധാനം കൂടെ കളയാനോ അവർ ഒരുക്കവും ആയിരുന്നില്ല .
“അതമ്മ ..ഇന്ന് കുറച്ചു പണികൾ ചെയ്യാൻ ഉണ്ടായിരുന്നു ക്ലാസ് കഴിഞ്ഞിട്ട് …”

അനന്തിന്റെ കാര്യം ഒരിക്കെ അമ്മയോട് പറയണം എന്നെല്ലാം നീരു കരുതിയിരുന്നത് തന്നെയാണ് .അവൻ ഇപ്പോഴും തന്റെ പിറകെ തന്നെ ഉണ്ടെന്നുള്ളത് .പക്ഷെ കാര്യങ്ങൾ ഇത്രത്തോളം ആയ സ്ഥിതിക്ക് കിച്ചുവിന്റെയും തന്റെയും വിവാഹം നടക്കാൻ പോകുന്ന ഈ അവസരത്തിൽ ഇനി അതൊന്നും പറഞ്ഞു അമ്മയെ വിഷമിപ്പിക്കേണ്ടന്നു തോന്നി അവൾക്കു .
അമ്മയോട് പറഞ്ഞാൽ ഉറപ്പായും അവർ താൻ അനന്തിനെ പ്രണയിക്കുന്നോ എന്നൊരു ചോദ്യം തന്നെ ആയിരിക്കും തിരികെ ചോദിക്കുക ..മുന്നേ ആയിരുന്നെങ്കിൽ കണ്ണും പൂട്ടി ഇല്ല എന്ന് പറയാൻ കഴിയുമായിരുന്നു .പക്ഷെ ഇന്നത്തെ സംസാരത്തിനു ശേഷം കാര്യങ്ങൾ അങ്ങനെയേ അല്ല .എന്തൊക്കെയോ മാറ്റം അവനെ ചൊല്ലി തന്റെ മനസ്സിലുണ്ടെന്നു നീരുവനറിയാം .

തനിക്കുചുറ്റുമുള്ള എല്ലാ പോരായ്മകൾക്കുമപ്പുറം തന്നെ ഇഷ്ടമാണെന്നു പറയുന്നവനെ ആർക്കാണ് അല്ലെങ്കിലും തള്ളി കളയാൻ ഒക്കുക .
“എന്താടാ നീ ഇങ്ങനെ സ്വപ്നം കാണുന്നെ ??എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ ..??അമ്മയോട് പറ …എന്റെ കുട്ടി ഇയപ്പോൾ നല്ല ടെൻഷനിൽ ആകുമെന്ന് അമ്മക്ക് അറിയാം ..പക്ഷെ ഞാൻ എന്ത് ചെയ്യാനാ ??നിന്നോട് ഇവിടെ നിന്നും ഓടി പോകാൻ പറയണമെന്ന് വരെ തോന്നുന്നുണ്ട് .പക്ഷെ …”ശുഭക്കു തന്നെ നിരഞ്ചനയോട് എന്ത് പറയണം എന്നറിവുണ്ടായിരുന്നില്ല .
തന്റെ മകളെ തള്ളിക്കളയാനും വയ്യ .എന്നാലോ അമ്മായിഅമ്മ എന്ന ഭീകാരിയെ ഓർത്തു അവളുടെ ഭാഗം ചേരാനും വയ്യ .
“ഞാൻ സ്വാർത്ഥ ആണെന്ന് തോന്നുന്നുണ്ടോ നിനക്ക് ..??”നീര് മറുപടി ഒന്നുമേ നൽകിയില്ലെങ്കിലും ശുഭ അടുത്ത ചോദ്യവുമായി വന്നു .കല്യാണക്കാര്യം തീരുമാനിചതിൽ പിന്നെ ഒരായിരം ചിന്തകളിങ്ങനെ അവരുടെ മനസ്സിനെ ശല്യപ്പെടുതുന്നുണ്ടായിരുന്നു .അതിൽ ഉള്ള ഓരോന്നു തന്നെയാണിപ്പോൾ പറയുന്നതും ചോദിക്കുന്നതും ..

“എന്താ ‘അമ്മ ..??ചുമ്മാ ഓരോന്ന് ചന്തിച്ചു കൂട്ടാതെ ..എല്ലാം നല്ലതിന് എന്നല്ലേ ‘അമ്മ എനിക്ക് അസുഖം വന്നതിൽ പിന്നെ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞുകൊണ്ടിരുന്നത് ? അതെന്റെ മനസ്സിൽ നന്നായി തന്നെ പതിഞ്ഞിട്ടുണ്ട് .ഞാൻ ഇപ്പോൾ ആ കാര്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു ..അമ്മയും അങ്ങനെ കരുതിയാൽ മതി എന്നേ .”
എന്താണ് ദീപ അങ്ങനെയൊരു ചോദ്യം ചോദിച്ചതിന് പിന്നിലുള്ള കാരണം എന്ന് പോലും നീരുവിനു മനസ്സിലായിരുന്നില്ല .അത് തന്റെ സ്വന്തം മകൾക്കു വേണ്ടി വളർത്തു മകളെ ബലിയാടാകുന്നത് ചിന്തിച്ചാണോ അതോ നീരു ആ വിവാഹം നടക്കില്ല എന്ന് പറഞ്ഞാൽ ദീപയെ അച്ചമ്മ പിന്നെ ഇവിടെ വെച്ചേക്കില്ല എന്ന പേടി ഓർത്താനോ എന്നൊന്നും മനസ്സിലായില്ലെങ്കിലും ദീപയെ ആശ്വസിപ്പിക്കും വിധം ഒരു മറുപടി നൽകി എന്നെ ഒള്ളു .
@@@@@@@@@@@@@@@@@@@@@@@@

തുടരും