വെറും 5 മിനിറ്റ് മതി നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ എളുപ്പം.

ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കളും പാടുകളും മാറ്റുന്നതിന് നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് നല്ല ഒരു പരിഹാരം മാർഗ്ഗം ചെയ്യാം.പലപ്പോഴും ബ്യൂട്ടിപാർലറുകളിലും മറ്റും പോയി ഫേസ് പാക്കുകൾ ചെയ്യുന്നതിനും മറ്റുമായി ഒരുപാട് പണം ചെലവഴിക്കുന്നവർ ആയിരിക്കും നമ്മൾ. എന്നാൽ വെറും ചെറിയ ചിലവ് മാത്രം ചെയ്തുകൊണ്ട് നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുമില്ലാതെ ചർമ്മം കൂടുതൽ മനോഹരമാക്കാം. നിങ്ങളുടെ ചർമ്മത്തിന് ഇങ്ങനെ തിളക്കം ഉണ്ടാക്കുന്നതിന് വേണ്ടി തന്നെ നിങ്ങൾ ചെയ്യേണ്ടത് ചെറിയ ചില കാര്യങ്ങൾ മാത്രമാണ്. ഇതിനായി ആദ്യമേ നിങ്ങളുടെ മുഖം ക്ലൻസ് ചെയ്യണം.

മുഖം തണുത്ത വെള്ളത്തിൽ നല്ലപോലെ കഴുകിയശേഷം കഞ്ഞി വെള്ളത്തിന്റെ ആവി മുഖത്ത് കൊള്ളിക്കുന്നത് നല്ല ഒരു ക്ലൻസിങ് മെത്തേഡ് ആണ്. നല്ലപോലെ തിളപ്പിച്ച കഞ്ഞിവെള്ളം മുഖത്തേക്ക് ആവി പിടിച്ചാൽ നിങ്ങളുടെ മുഖത്തെ നോട്ടുകളും മറ്റും നല്ലപോലെ തുറന്നുവരും. ഈ സമയത്താണ് നിങ്ങൾ ഫേസ് പാക്ക് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ ഗുണം കിട്ടും. ഫേസ്ബുക്ക് തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായത് നാച്ചുറൽ ആയ വസ്തുക്കളാണ്. ആദ്യമേ ഒരു ചെറുകഷണം അലോവേരയും കുക്കുമ്പറും ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കാം.

   

ഇതിലേക്ക് ഒരു വിറ്റമിൻ ഈ ക്യാപ്സുകളും പൊട്ടിച്ചൊഴിക്കാം. ഒന്നോ രണ്ടോ സ്പൂൺ കഞ്ഞിവെള്ളം പുളിപ്പിച്ചത് കൂടി ഇതിലേക്ക് ചേർക്കാം. ശേഷം ഇതിനുമുകളിൽ ആയി ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കാം. അരിപ്പൊടിയോ കടലമാവ് അല്പം ചേർത്ത് ഇത് നല്ലപോലെ ലയിപ്പിച്ച് എടുക്കാം. നല്ല ഒരു പേസ്റ്റ് ആയ ശേഷം ഇത് നിങ്ങൾക്ക് മുഖത്ത് പ്രയോഗിക്കാം. ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടിയിടണം.

ചെറിയ രീതിയിലെങ്കിലും ഒരു മസാജ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് മുഖം തിളങ്ങും. മുഖത്തെ പാടുകളും കലകളും മാറി മുഖം കൂടുതൽ മനോഹരമാകാൻ ഈ ഫേസ് പാക്ക് തയ്യാറാക്കും. അതുകൊണ്ട് ഇനി ഒരുപാട് പണം ചെലവഴിച്ച് പാർലറുകളിൽ പോകേണ്ട ആവശ്യമില്ല. മുഖത്തുണ്ടാകുന്ന കരിമംഗല്യം പോലും ഈ ഒരു ഫേസ്പാക്ക് ഉപയോഗിക്കുന്നതോടെ മാറിക്കിട്ടും. പുറത്തേക്ക് ഇറങ്ങുമ്പോൾ എപ്പോഴും ഒരു ഫെയ്സ് മോയ്സ്ചറൈസറും സൺസ്ക്രീനും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നത് എങ്കിൽ ആരോഗ്യകരമായ ചർമ്മവും ശരീരവും നിങ്ങൾക്ക് ലഭ്യമാണ്.