അസിഡിറ്റിയും നെഞ്ചരിച്ചിലും വളരെ പെട്ടെന്ന് പരിഹരിക്കാം. നിങ്ങൾക്കും അസിഡിറ്റി പ്രശ്നമാണോ എങ്കിൽ വിഷമിക്കേണ്ട.

നമ്മുടെ ശരീരത്തിനകത്ത് ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടി നിലനിൽക്കുന്ന ഒരു ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്. എന്നാൽ ഈ ആഫിന്റെ പ്രവർത്തനം കൂടുന്നതും കുറയുന്നതും ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കും. ഗ്യാസിന്റെ പ്രശ്നമാണ് അസിഡിറ്റി പ്രശ്നമാണ് എന്ന് നമ്മൾ പറയുന്നു എങ്കിലും, ഇത് എന്ത് സംഭവിക്കുന്നത് കൊണ്ടാണ് പ്രകടമാകുന്നത് എന്ന് നമ്മൾ മനസ്സിലാക്കാറില്ല. വയറിനകത്ത് ദഹനപ്രക്രിയ നടക്കുന്ന സമയത്ത് അസിഡിന്റെ പ്രവർത്തനം കൂടുന്നത് അസിഡിറ്റി പ്രശ്നങ്ങൾ പ്രകടമാക്കും. ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കാനായി എപ്പോഴും ശ്രമിക്കണം.

കാരണം ഇത് ദഹന പ്രവർത്തനത്തിന്റെ ഭാരം കുറയ്ക്കുകയും ദഹനം വളരെ പെട്ടെന്ന് സംഭവിക്കാനും സഹായിക്കും. ഇപ്പോഴും ഭക്ഷണം ശരിയായി ദഹിക്കാത്തത് കൊണ്ടാണ് ആസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ദഹനത്തിന് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനും മറക്കരുത്. വായിലൂടെ നാം കഴിക്കുന്ന ഭക്ഷണം ചെറുകയും വൻകുടലിലൂടെയും അന്നനാളുകളുടെയും ആഭാശയത്തിലൂടെയും എല്ലാം കടന്നു പോയാണ് പിന്നീട് ദഹിച്ച് മലമായി പുറത്തുപോകുന്നത്. ഇതിനിടയിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന തകരാറ് ഭക്ഷണം ദഹിക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഒരുപാട് കട്ടിയുള്ള മാംസാഹാരങ്ങളും ബേക്കറി ഭക്ഷണങ്ങളോ,

   

ജങ്ക് ഫുഡുകളും കഴിക്കാതിരിക്കുന്നതാണ് ദഹനത്തിന് നല്ലത്. പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളമായി തന്നെ എപ്പോഴും വെള്ളം കുടിക്കാൻ ശ്രമിക്കുക. ഒരു ദിവസം ഉണർന്ന് ഏറ്റവും ആദ്യമായി തന്നെ രണ്ടോ മൂന്നോ ക്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുകയാണ് എങ്കിൽ ദഹനം വളരെ എളുപ്പത്തിൽ നടക്കുന്നത് കാണാനാകും. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യുക. ഇത് യോഗമുറകൾ ആണെങ്കിൽ കൂടുതൽ ഉത്തമം. നിങ്ങൾക്ക് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരിക്കലും അന്റാസിഡുകൾ ഉപയോഗിക്കരുത്. പകരം വെളുത്തുള്ളി ഇഞ്ചി എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്തും. നല്ല രീതിയിൽ തന്നെ ബ്രീത്തിങ് എക്സസൈസുകൾ ചെയ്യുന്നതും അസിഡിറ്റി പ്രശ്നങ്ങളെ ശമിപ്പിക്കാൻ സഹായിക്കും. നിങ്ങൾക്ക് തുടർച്ചയായി ഒരുപാട് ദിവസം നീണ്ടുനിൽക്കുന്ന അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുക. അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് വിറ്റമിൻ ഡി യുടെ കുറവ് ഒരു കാരണമാകാറുണ്ട്. അതുകൊണ്ട് ഏത് കാരണത്താലാണ് അസിഡിറ്റി ഉണ്ടായത് എന്ന് തിരിച്ചറിഞ്ഞു മാത്രം ഇതിനു വേണ്ടി മരുന്നുകൾ ചെയ്യുക.