പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിലെ ആരോഗ്യശേഷി താരതമ്യേന കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് ഉള്ളത്. മിക്കവാറും മധ്യവയസ്കരായ ആളുകൾക്കെല്ലാം തന്നെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട അവസ്ഥയാണ് ഹൈപ്പർ ടെൻഷൻ. ചില രോഗങ്ങളുടെ ഭാഗമായോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ ഡോക്ടറെ കാണുന്ന സമയത്ത് ആയിരിക്കും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ഹൈപ്പർ ടെൻഷൻ കാണുക. ഇതിനെ പ്രൈമറി ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്. മറ്റ് പല രോഗങ്ങളും ഉണ്ടാകുന്നതിന് ഭാഗമായി ഇതിനോടൊപ്പം തന്നെ ബ്ലഡ് പ്രഷർ കൂടുന്ന അവസ്ഥയെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയും.
ചില മരുന്നുകളോടുള്ള പ്രതികരണം എന്ന രീതിയിലും ഹൈപ്പർ ടെൻഷൻ കാണാറുണ്ട്. ഇങ്ങനെ പല രീതിയിലാണ് ഭയപ്പെട്ട് ശരീരത്തിൽ ബ്ലഡ് പ്രഷർ കൂടാനും ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നത്. നിങ്ങളുടെ ചില ഭക്ഷണരീതികൾ ആണ് പലപ്പോഴും ഇത്തരത്തിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള വഴിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യവും ഭക്ഷണവും തമ്മിൽ ഒരുപാട് ബന്ധമുണ്ട് എന്ന് മനസ്സിലാക്കി അനുസരിച്ച് നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമ ശീലവും കൂടുതൽ മനോഹരമാക്കാം. ഇങ്ങനെയുള്ള ആരോഗ്യ ശീലം ഉണ്ടാക്കിയാൽ തന്നെ നിങ്ങൾക്ക് കൂടുതൽ ആരോഗ്യകരമായി ജീവിക്കാം.
ബ്ലഡ് പ്രഷർ കൂടുന്തോറും ശരീരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. പ്രധാനമായും രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടാകാനും രക്തക്കുഴലുകൾക്ക് സമ്മർദം കൂടി പൊട്ടാനുമുള്ള സാധ്യത ഇതുമൂലം ഉണ്ടാകാം. ഇത് നിങ്ങൾക്ക് മരണത്തിനു പോലും കാരണമായി തീരാമെന്നതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് മാത്രം മുന്നോട്ടുള്ള ജീവിതം നയിക്കുക. ഒരുപാട് ഉപ്പുള്ളതും എരിവുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
പ്രധാനമായും മാംസാഹാരങ്ങൾ പൊതുവേ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ചെറു മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പാലും പാൽ ഉൽപ്പന്നങ്ങളും പൊതുവെ അത്ര ഗുണകരമല്ല എങ്കിലും തൈര് ദിവസവും ഭക്ഷണത്തിൽ കഴിക്കുന്നത് ഉത്തമമാണ്. ശരീരഭാരം കുറയ്ക്കുക എന്നത് ബ്ലഡ് പ്രഷർ കുറയാൻ ഏറ്റവും അധികം സഹായിക്കുന്ന ഘടകമാണ്. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യാനായി മാറ്റിവയ്ക്കണം. എന്നാൽ ബ്ലഡ് പ്രഷർ ഒരുപാട് കൂടിയിരിക്കുന്ന ആളുകളാണ് എങ്കിൽ ഒരുപാട് സ്ട്രെയിൻ ചെയ്യുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇത് കൂടുതൽ കോംപ്ലിക്കേഷനുകൾ ഉണ്ടാകും.
https://www.youtube.com/watch?v=OcZzp4TfLK4