മുട്ടുവേദന കൊണ്ട് ഒരു സ്റ്റെപ്പ് പോലും മുന്നോട്ടുവെക്കാൻ സാധിക്കുന്നില്ലേ. വിഷമിക്കേണ്ട ഈ പച്ചക്കറി കഴിച്ചാൽ മതി.

ശരീരഭാരം കൂടുന്തോറും ശരീരത്തിന്റെ നിലനിൽപ്പ് തന്നെ പലപ്പോഴും നഷ്ടപ്പെടാറുണ്ട്.കൂട്ടത്തിൽ ഏറ്റവും അധികം ശരീരത്തിൽ ബാധിക്കപ്പെടുന്നത് നിങ്ങളുടെ കാൽമുട്ടുകൾ തന്നെയാണ്. ശരീരത്തിന്റെ ഭാരം മുഴുവൻ പിടിച്ചുനിർത്തുന്നത് കാൽമുട്ടുകളിലാണ് എന്നതുകൊണ്ട് തന്നെ ഭാരം കൂടുന്തോറും കാൽമുട്ടുകളുടെ ജോലിഭാരം കൂടുകയും, ശക്തി കുറയുകയും ചെയ്യുന്നു. ഒരു മനുഷ്യ ശരീരത്തിലെ ഏറ്റവും നീളവും വണ്ണവും ഉള്ള അസ്ഥികളാണ് കാലുകൾ. കാലുകളിലെ തുടയിലിലെ അസ്ഥിയും കാലുകളിലെ അസ്ഥിയും കൂടിച്ചേരുന്ന ഭാഗമാണ് കാർട്ടിലേജുകൾ.

ഈ കാട്ടിലേജുകളിൽ ഉണ്ടാകുന്ന തകരാറുകൾ ആണ് കാൽമുട്ട് വേദന ഉണ്ടാക്കാനുള്ള കാരണം. നിങ്ങൾക്ക് ഇത്തരത്തിൽ കാൽമുട്ടിലെ വേദനയും നീരും ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കേണ്ടത് ഭക്ഷണ ശൈലി കുറച്ചുകൂടി ആരോഗ്യകരമായി മാറ്റേണ്ടിയിരിക്കുന്നു എന്നത് തന്നെയാണ്. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും ശരീരത്തിൽ കൂടുതൽ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോട്ടീനും കാൽസ്യവും മിനറസുകളും ഉൾപ്പെടുത്താം. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുക.

   

പ്രധാനമായി ബ്രോക്കോളി പോലുള്ള പച്ചക്കറികൾ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. നാടൻ കോഴി മുട്ട മുരിങ്ങയില എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. കാൽസ്യം പ്രോട്ടീനും ധാരാളമായിട്ടുള്ള ഭക്ഷണങ്ങൾ നല്ല പോലെ കഴിക്കുക. അമിതമായ മൃഗ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് തന്നെയാണ് ഏതൊരു രോഗാവസ്ഥയും ഇല്ലാതാക്കാൻ സഹായിക്കുന്നത്. പഞ്ചസാര മൈദ വെളുത്ത അരി എന്നിങ്ങനെയുള്ള വെളുത്ത വിഷപദാർത്ഥങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ഭക്ഷണരീതിയിൽ നിന്നും ഒഴിവാക്കാം.

കാലുകൾക്കും ശരീരത്തിനും ഒരുപോലെ നല്ല സ്ട്രെച്ചിങ് എക്സർസൈസുകൾ നൽകുക. നിങ്ങളുടെ കാൽമുട്ടുകൾക്ക് അമിതമായി വേദന അനുഭവപ്പെടുന്നുണ്ട് എങ്കിൽ ചെറിയ രീതിയിൽ എങ്കിലും ഇടയ്ക്കിടെ കാലുകൾക്ക് റസ്റ്റ് കൊടുക്കുക. ഒരുപാട് നടക്കുന്നവരാണ് എങ്കിൽ ഇടയ്ക്ക് കാലുകൾക്ക് റസ്റ്റ് കൊടുക്കുന്നതും നല്ലതാണ്. ധാരാളമായി വെള്ളം കുടിക്കുക എന്നതും എല്ലുകളുടെ ബലത്തിന് ആവശ്യം തന്നെയാണ്. മീനെണ്ണ ഗുളിക ദിവസവും ഒരെണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഫലം നൽകും.