അകാരണമായ ദുഃഖം അനുഭവിക്കുന്നവരാണോ നിങ്ങൾ ! എങ്കിൽ ഈ മന്ത്രം ഉരുവിടൂ.

ജീവിതത്തിൽ പലപ്പോഴും നമുക്ക് സന്തോഷങ്ങൾ മാത്രമല്ല സങ്കടങ്ങളും ഉണ്ടാകാറുണ്ട്. സങ്കടത്തിന്റെ കാരണം നമുക്ക് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കാറില്ല. ആ സങ്കടത്തിൽ നിന്ന് പുറത്ത് വരാനും സാധിക്കില്ല. പലതും ആലോചിച്ചു നാം ഒരുപാട് സമയം കളയും. പക്ഷേ ഒരിക്കലും നമുക്ക് സങ്കടത്തിന്റെ കാരണം കണ്ടെത്താൻ സാധിക്കില്ല. ഈശ്വര ഭക്തിയിലൂടെയും ഈശ്വരനോടുള്ള പ്രാർത്ഥനയിലൂടെയും ഒരു പരിധിവരെ നമ്മുടെ ദുഃഖത്തെ ദൂരെ അകറ്റാൻ സാധിക്കും.

അതുകൊണ്ടുതന്നെ നാം പൂർണ്ണമായും ഈശ്വരനിലേക്ക് നമ്മുടെ ചിന്തകളെ തിരിച്ചു വിടണം. ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് ഉരുവിടാൻ കഴിയുന്ന ഒരു മന്ത്രമാണ് ഇവിടെ പറയാൻ പോകുന്നത്. “ഓം നമോ ഭഗവദേ വാസുദേവായ, ഓം നമോ നാരായണ ” ആകാരണമായ ദുഃഖങ്ങളും നമ്മെ വിട്ടുപോകാത്ത ദുഃഖങ്ങളും അനുഭവിക്കുന്നവർ ഈ മന്ത്രം പലതവണ ഉരുവിട്ടാൽ നിങ്ങൾക്ക് ആ ദുഃഖത്തിൽ നിന്നും വിമുക്തി ലഭിക്കുന്നതാണ്.ശ്രീ ഗുരുവായൂരപ്പനെ ഭജിക്കുന്ന മന്ത്രമാണിത്. ഈ മന്ത്രം ഉരുവിടുന്നത് മൂലം ഗുരുവായൂരപ്പന്റെ കൃപാകടാക്ഷങ്ങൾ ഒരു വ്യക്തിയിലേക്ക് വരുന്നു.

   

ഇതിലൂടെ ആ വ്യക്തിയുടെ ദുഃഖം അകന്ന് അവൻ സന്തോഷത്തിലേക്ക് എത്തുന്നു. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ആനന്ദവും നിലനിൽക്കണമെങ്കിൽ എപ്പോഴും ഈശ്വരന്റെ സാന്നിധ്യവും, ഈശ്വര കടാക്ഷവും നമ്മോടൊപ്പം ഉണ്ടായിരിക്കണം. അതുകൊണ്ട് നിത്യവും ഈശ്വരനെ വിളിച്ചുകൊണ്ട് ഉണരാനും ഈശ്വരനെ ചിന്തിച്ചുകൊണ്ട് ഏത് പ്രവർത്തിയിലേക്ക് കടക്കാനും ശ്രദ്ധിക്കുക.