മൂത്രത്തിലെ കല്ലുകൾ പൊടിഞ്ഞു പോകുന്നത് നിങ്ങൾക്കും കാണാം. നിങ്ങളുടെ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നുണ്ടോ.

മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് കൊണ്ട് തന്നെ മൂത്ര തടസവും അടിവയർ വേദനയും ഉണ്ടാകുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. പലപ്പോഴും നിങ്ങൾക്ക് സ്വന്തമായി തന്നെ ഈ മൂത്രത്തിൽ തന്നെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഇങ്ങനെ മുത്രത്തിൽ കല്ല് ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നിങ്ങളുടെ ഭക്ഷണ രീതി തന്നെയാണ്. ശരീരത്തിലെ ജലാംശം കുറയുന്നതുകൊണ്ട് മൊത്തത്തിൽ കല്ലുകൾ സൃഷ്ടിക്കപ്പെടുന്നു. അതുപോലെതന്നെ ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് എത്തുന്ന പ്രോട്ടീൻ യൂറിക്കാസിഡ് ആയി രൂപപ്പെട്ട് ഇത് കല്ലുകൾ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിതമായുള്ള കാൽസ്യത്തിന്റെ ഉപയോഗവും കല്ലുകൾ ഉണ്ടാകാൻ സാധ്യത വർദ്ധിപ്പിക്കും. എന്നാൽ യഥാർത്ഥത്തിൽ കാൽസ്യം അല്ല കല്ലുകൾ ആയി രൂപപ്പെടുന്നത്. കാൽസ്യം ശരീരത്തിന് ഫ്രീ റാഡിക്കലുകൾ ആയ ഓക്സിലേറ്റുകളുമായി കൂടിച്ചേർന്നാണ് സ്റ്റോണുകൾ കിഡ്നിയിൽ ഉണ്ടാകുന്നത്. നിങ്ങളുടെ നിത്യജീവിതത്തിൽ ഏകദേശം 8 ക്ലാസ്സ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. നല്ലപോലെ വയറു വേദനിക്കുന്ന സമയത്ത് അധികം വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ആദ്യകാലങ്ങളിൽ എല്ലാം ഇത്തരത്തിൽ ഉണ്ടാകുന്ന കല്ലുകൾ നീക്കം ചെയ്യുന്നതിന് വേണ്ടി സർജറികളാണ് ചെയ്തിരുന്നത്.

   

എന്നാൽ ഇന്ന് അൾട്രാ സൗണ്ട് രശ്മികൾ ശരീരത്തിലേക്ക് കൂടിയ വേഗതയിൽ കടത്തിവിടുന്നത് മൂലം കല്ലുകൾ പൊടിഞ്ഞു പോകുന്നത് കാണാനാകും. അതുപോലെതന്നെ കല്ലുകൾ പൊടിച്ചു കളയുന്നതിനുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്. നിങ്ങൾക്കും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ടി ഭക്ഷണശീലവും കൂടുതൽ ആരോഗ്യകരമായി മാറ്റിയെടുക്കാം. ഇതിലൂടെ കിഡ്നിയിൽ കല്ലുകൾ ഉണ്ടാകുന്ന അവസ്ഥയും മാറിക്കിട്ടും.

കല്ല് ഉണ്ടാകാൻ കാരണങ്ങളായ ചില ഭക്ഷണപദാർത്ഥങ്ങളും നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കി നിർത്താം. ചില മരുന്നുകൾ കഴിക്കുന്നതിന് ഭാഗമായും കല്ലുകൾ രൂപപ്പെടുന്നത് കാണാറുണ്ട് . കല്ലുകളുടെ വലിപ്പം കൂടുന്തോറും ഇതിന്റെ ആഫ്റ്റർ എഫക്ടും വേദനയും കൂടുന്നതായി കാണാം. ഇത് മൂത്രനാളിൽ തടഞ്ഞു നിൽക്കുമ്പോഴാണ് കൂടുതൽ വേദന ഉണ്ടാകുന്നത്. നിങ്ങൾക്ക് അസഹനീയമായ അടിവയർ വേദന ഉണ്ടാകുമ്പോൾ മൂത്രത്തിൽ കല്ലിന്റേതാണ് ഇത് എന്ന് സംശയിക്കാം. നല്ല ഒരു ഡോക്ടറുടെ സഹായത്തോടുകൂടി തന്നെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാനും ശ്രമിക്കണം.