ഒരു കഴുത്തു വേദനയ്ക്ക് ഇത്രയും കാരണങ്ങളോ. നിങ്ങൾക്കും കഴുത്ത് വേദനിക്കുന്നുണ്ടോ.

നിസ്സാരമായ ഒരു പ്രശ്നമാണ് എങ്കിലും വലിയ ആരോഗ്യ തടസ്സങ്ങൾ ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് കഴുത്ത് വേദന. ഇത്തരത്തിൽ കഴുത്ത് വേദന ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. പ്രധാനമായും കഴുത്ത് വേദന ഉണ്ടാകുന്നത് കൊണ്ട് സംഭവിക്കാൻ ഇടയുണ്ട്. ആരോഗ്യമില്ലാത്ത എല്ലുകളാണ് എങ്കിൽ ഈ എല്ലുകൾക്ക് അൽപ്പനാളുകൾ കഴിയുമ്പോൾ ക്ഷതം സംഭവിക്കാനോ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള തേയ്മാനം കൊണ്ട് എല്ലിന് ബലക്ഷയം ഉണ്ടാവുകയും ഇത് വേദന സൃഷ്ടിക്കുകയും ചെയ്യും. തുടർച്ചയായി ഇങ്ങനെ നിങ്ങൾക്ക് കഴുത്ത് വേദന ഉണ്ടാകുന്നുണ്ടെങ്കിൽ എന്നെ തേയ്മാനം ഉറപ്പിക്കാൻ ആകും.

അതുപോലെതന്നെ അമിതമായി കഴുത്തിന് സ്ട്രെയിൻ വരുന്ന രീതിയിലുള്ള മൂവ്മെന്റുകൾ ഉണ്ടാകുന്ന ആളുകളാണ് എങ്കിലും കഴുത്ത് വേദന അനുഭവപ്പെടാം. തുടർച്ചയായി ഒരേ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ പൊസിഷനും ഒരേ ലെവലിൽ തന്നെ നിലനിൽക്കുന്നു. ഇത്തരത്തിൽ ശരീരത്തിന് ഒരു തരത്തിലുള്ള മൂമെന്റ് ഇല്ലാതെ വരുന്നതുകൊണ്ട് ശരീരത്തിൽ പലഭാഗങ്ങളിലും വേദനിക്കാം. ഇത് കഴുത്തിനെയും ബാധിക്കാൻ ഇടയുണ്ട്.

   

ചിലർക്ക് ഈ കഴുത്ത് വേദന പുറത്തേക്ക് ഇറങ്ങാനും തലയിലേക്ക് കയറാനുള്ള സാധ്യതയുണ്ട്. പലരും ഇതിനെ മൈഗ്രേൻ തലവേദനയാണ് എന്ന് തെറ്റിദ്ധരിച്ച് ചികിത്സകൾ ചെയ്യാറുണ്ട്. പ്രായം കൂടുന്തോറും ആളുകൾക്ക് ശരീരത്തിന് ബലക്ഷയം ഉണ്ടാകുന്നതിന് ഭാഗമായും ഇത്തരത്തിൽ കഴുത്ത് വേദന ഉണ്ടാകാം. ശരീരം അമിതമായി തടിയുള്ള ആളുകളാണ് എങ്കിലും കഴുത്ത് വേദന അനുഭവപ്പെടാം. നിങ്ങൾക്ക് ഇത്തരത്തിൽ കഴുത്ത് വേദന അനുഭവപ്പെടുന്നുണ്ട് എങ്കിൽ കാൽസ്യത്തിന്റെ കുറവുണ്ടാകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി കാൽസ്യം പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്താനായി ശ്രമിക്കണം. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്.

എപ്പോഴും നാടൻ മുട്ട ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലം നൽകുക. നാടൻ മുട്ട മാത്രമല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം ഉൾപെടുത്തുക. എല്ലുകൾക്ക് കൂടുതൽ ബലം കിട്ടുന്നത് വേണ്ടി കാൽസ്യവും പ്രോട്ടീനും ധാരാളമായി ഉൾപ്പെടുത്തുക. ഇങ്ങനെ നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോവുകയാണ് നിങ്ങളുടെ ശരീരത്തിന്റെ ബലവും കൂടുതൽ നിലനിൽക്കും. ദിവസവും നിങ്ങളെ ശരീരത്തിന് ചെറിയ രീതിയിലുള്ള സ്ട്രെച്ചിങ് മൂവ്മെന്റുകളും കൊടുക്കാം. ഇത് എല്ലുകളെ ബലപ്പെടുത്താനും എല്ലുകൾക്ക് കൂടുതൽ ആയാസം ഉണ്ടാകാനും സഹായിക്കും.