കഴുത്തു വേദനയ്ക്ക് ഇങ്ങനെയും പരിഹാരം. നിങ്ങളുടെ കഴുത്തു വേദനയുടെ കാരണം ഇതായിരിക്കാം.

പലർക്കും കഴുത്ത് വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ കഴുത്ത് വേദന ഉണ്ടാകാനുള്ള കാരണം എന്താണെന്ന് പലരും തിരിച്ചറിയാറില്ല. പല കാരണങ്ങൾ കൊണ്ടും കഴുത്തുവേദന ഉണ്ടാകാറുണ്ട്. ഓരോരുത്തരുടെയും കാരണങ്ങൾ ഇപ്പോഴും വ്യത്യസ്തമായിരിക്കും. പ്രധാനമായും കഴുത്ത് വേദന ഉണ്ടാകുന്നത് ഡിസ്കിന് സ്ഥാനഭ്രംശം സംഭവിക്കുന്നതാണ്. മറ്റു ചിലതൊക്കെ ഏതെങ്കിലും പൊസിഷനുകളുടെ ഡിഫറൻസ് കൊണ്ട് ഉണ്ടാകാം. ഇങ്ങനെ കഴുത്തുവേദന ഉണ്ടാകുമ്പോൾ ഇത് ഉണ്ടാകാനുള്ള പ്രത്യേക സാഹചര്യങ്ങളെ മാറ്റിയെടുക്കുകയാണ് വേണ്ടത്. ഒപ്പം ചെറിയ രീതിയിലുള്ള സ്ട്രെച്ചിംഗ് എക്സർസൈസുകളും കഴുത്ത് ശരിയാക്കുന്നതിന് വേണ്ടി നൽകാം.

പ്രധാനമായും സ്ത്രീകൾക്ക് കഴുത്ത് വേദന ഉണ്ടാക്കാനുള്ള കാരണം ഇവർ ചെയ്യുന്ന ജോലികളുടെ ഭാഗമായി പെട്ടെന്ന് കഴുത്ത് തിരിക്കുന്ന ഒരു അവസ്ഥയിൽ, രാത്രി ഉറങ്ങുന്ന പൊസിഷനിൽ ഉള്ള വ്യത്യാസം കൊണ്ട് ആകാം. ഇത്തരത്തിൽ കഴുത്തുവേദന അനുഭവപ്പെടുമ്പോൾ കഴുത്തിന് നല്ല രീതിയിൽ തന്നെ റസ്റ്റ് കൊടുക്കുക എന്നത് പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്. ചിലർക്കെങ്കിലും ഈ വേദന മാറുന്നതിനു വേണ്ടി കഴുത്തിൽ കോളറുകൾ ഇടേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.

   

ഇങ്ങനെ കോളറുകൾ ഇടുന്നത് കഴുത്ത് പെട്ടെന്ന് തിരിക്കുന്നതും, കഴുത്ത് ഇടുങ്ങിയിരിക്കുന്ന അവസ്ഥയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. നട്ടെല്ലിന് ഉണ്ടാകുന്ന ക്ഷതവും കഴുത്ത് വേദനയ്ക്ക് കാരണമാകാറുണ്ട്. ഒരുപാട് സമയം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്കും, ലാപ്ടോപ്പ് സ്ക്രീനുകൾ ഉപയോഗിക്കുന്നവർക്കും ഇത്തരത്തിൽ കഴുത്ത് വേദന ഉണ്ടാകാറുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ഉയരത്തിനും രീതിക്കും അനുസരിച്ച് നിങ്ങൾ ഉപയോഗിക്കുന്ന സ്ക്രീനുകളും ക്രമപ്പെടുത്തുക. ഇങ്ങനെ ചെയ്യുന്നത് വഴി ഇത്തരത്തിലുള്ള വേദനകൾ ഒഴിവാക്കാം.