നമ്മുടെയെല്ലാം വീടിനും പറമ്പിലും എല്ലാമായി ധാരാളം പക്ഷികളെ നമുക്ക് കാണാറുണ്ട്. പക്ഷികൾ എപ്പോഴും നമുക്ക് ഒരു പോസിറ്റീവ് എനർജിയാണ് നൽകുന്നത്. എന്നാൽ ചില പക്ഷികളിലെ സാന്നിധ്യം നെഗറ്റീവ് എനർജിയും നിറയ്ക്കാറുണ്ട്. ഇത്തരത്തിൽ നമ്മുടെ വീടിന്റെ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ ചില കാര്യങ്ങളുടെ മുൻ സൂചനയായും ചില പക്ഷികൾ നമ്മുടെ വീട്ടിലേക്ക് വരാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ നല്ല ഒരു സൂചനയായി കണക്കാക്കാവുന്ന പക്ഷിയാണ് ചെമ്പോത്ത്. ചെമ്പോത്ത് എന്ന പക്ഷിയെ പല നാടുകളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്.
ചിലയിടത്ത് ഉപ്പൻ, ചിലയിടത്ത് ചെമ്പോത്ത്, ചിലയിടത്ത് ചകോര പക്ഷി, മറ്റു ചിലയിടത്ത് ഈശ്വര പക്ഷി എന്നെല്ലാം അറിയപ്പെടുന്നു. ഈശ്വര പക്ഷി എന്ന് വിളിക്കുമ്പോൾ തന്നെ മനസ്സിലാക്കാം ഈശ്വര സാന്നിധ്യം ധാരാളം ഉള്ള ഒരു പക്ഷിയാണ് ഇത്. ഈ പക്ഷി നമ്മുടെ വീട്ടിലോ വീട്ടു പരിസരത്ത് വരുമ്പോൾ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള മംഗള കർമ്മങ്ങൾ നടക്കാൻ പോകുന്നു എന്നുവേണം മനസ്സിലാക്കാൻ. എവിടെയെങ്കിലും യാത്ര പോകാനായി ഇറങ്ങുന്ന സമയത്ത് നിങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്തായി ഈ പക്ഷിയെ കാണുന്നു എങ്കിൽ വളരെയധികം ഐശ്വര്യമായി കണക്കാക്കാം.
ഈ പക്ഷി നിങ്ങളുടെ വീട്ടുപേര് വരുന്നുണ്ട് എങ്കിലും ശബ്ദിക്കുന്നുണ്ട് എങ്കിലും മനസ്സിലാക്കുക വിവാഹം പോലുള്ള മംഗള കർമ്മങ്ങൾക്ക് സാധ്യത വളരെ അടുത്തുതന്നെ ഉണ്ട് എന്നത്. ഏതെങ്കിലും യാത്രയ്ക്ക് ഇറങ്ങുന്ന സമയത്ത് നിങ്ങൾക്ക് ദർശനമായി പക്ഷിയെ കാണുന്നു എങ്കിൽ നിങ്ങളെ അഭിമുഖമായി പക്ഷി പറന്നു പോകുന്നു എങ്കിലും യാത്രയിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം വളരെ നല്ല രീതിയിൽ തന്നെ അവസാനിക്കും എന്നും മനസ്സിലാക്കാം.
ഈ പക്ഷി ഇരട്ടയായി കാണുന്നു എങ്കിൽ, പക്ഷി തന്റെ ഇണയെ കൂടി നിങ്ങൾക്ക് ദർശനമായി കാണിക്കുന്നു എങ്കിൽ, മനസ്സിലാക്കുക പെട്ടെന്ന് തന്നെ നിങ്ങൾക്ക് മനസ്സിനെ സന്തോഷം നൽകുന്ന കാര്യങ്ങൾ ഉണ്ടാകും എന്നത്. ഇത്തരത്തിൽ എല്ലാ കാര്യങ്ങൾക്ക് മുൻപായും ഈ പക്ഷിയെ കണ്ടാൽ തന്നെ ആ കാര്യം ഏറ്റവും നല്ല രീതിയിൽ തന്നെ നടക്കും എന്നത് മനസ്സിലാക്കാം. കുചേലൻ തന്റെ കൃഷ്ണ ദർശനത്തിനായി പോകുന്ന സമയത്ത് ദർശനമായി കാണുന്നത് ഈ ചഗോര പക്ഷിയെയാണ്. ഈ നല്ല ലക്ഷണം തന്നെ ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ കുബേര ജീവിതം സാധ്യമാക്കി.