വന്ധ്യതയെ കുറിച്ച് ഇനി ഒരു ഭയവും വേണ്ട. നിങ്ങൾക്കും ഒരു കുഞ്ഞുണ്ടാകും.

ഇന്ന് നമ്മുടെ ജീവിതരീതി വളരെയധികം മോശം അവസ്ഥയിലാണ് എന്നതുകൊണ്ട് തന്നെ വന്ധ്യത പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കാണുന്നത്. വിവാഹം കഴിഞ്ഞ് പുരുഷനും സ്ത്രീയും തമ്മിൽ മറ്റ് നിരോധനം മാർഗങ്ങൾ ഒന്നും കൂടാതെ ഒരു വർഷത്തോളം പരസ്പരം ബന്ധപെട്ടിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ഒരു അവസ്ഥയാണ് വന്ധ്യത എന്ന് പറയുന്നത്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വന്ധ്യത എന്ന പ്രശ്നം വളരെയധികം വർദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. വന്ധ്യത ഉണ്ടാകുന്നതിനുള്ള കാരണങ്ങളും ഇന്ന് ഒരുപാട് ആയിട്ടാണ് ഉള്ളത്.

ഹോർമോൺ പ്രശ്നങ്ങൾക്കൊണ്ടും മറ്റ് കാരണങ്ങൾ കൊണ്ടും എന്ന് വന്ധ്യത ഉണ്ടാകുന്നു. സ്ത്രീകളെ ഗർഭപാത്രത്തിൽ ഉണ്ടാകുന്ന ബലക്കുറവുകൊണ്ട്, മറ്റു ചിലർക്ക് ബ്രൂണം ട്യൂബിൽ ഒട്ടിപ്പിടിക്കുന്നത് കൊണ്ടും ഗർഭധാരണം അസാധ്യമാകുന്നു. ബീജത്തിന്റെ ക്വാളിറ്റി കുറവുകളും ചിലർക്ക് ഗർഭധാരണം സാധിക്കാതെ വരാറുണ്ട്. ഏതു കാരണങ്ങൾ കൊണ്ടാണ് എങ്കിലും ഞങ്ങൾക്കുണ്ടാകുന്ന വന്ധ്യത പരിഹരിക്കുന്നതിന് ഇന്ന് ഒരുപാട് മാർഗങ്ങളുണ്ട്. ഇന്ന് മോഡേൺ മെഡിസിനിൽ ഒരുപാട് ന്യൂതന മാർഗങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെ വന്ധ്യത ഒരു പ്രശ്നമായി കരുതേണ്ട കാര്യമില്ല.

   

ഐവിഎഫ് ചികിത്സാരീതികളും, മറ്റ് എക്സ്ട്രാ അഡ്വാൻസ് ട്രീറ്റ്മെന്റ്കളും ഈ മേഖലയിലുണ്ട്. ശരീരഭാരം കൂടുതലുള്ള ആളുകളാണ് എങ്കിൽ ഈ ഭാരം കൃത്യമായ ഒരു ബിഎംഐ ലെവലിലേക്ക് താഴ്ത്തേണ്ടതുണ്ട്. പല ഹോർമോൺ പ്രശ്നങ്ങളും ഈ ഒരു കാര്യം കൊണ്ട് തന്നെ മാറിക്കിട്ടും. ഹോർമോൺ പ്രശ്നങ്ങളെ മരുന്നുകൾ കൊണ്ട് തന്നെ പരിഹരിച്ചെടുക്കാനും സാധിക്കും. ഇനി നിങ്ങൾക്കും നിങ്ങളുടെ സ്വന്തം ബീജവും അണ്ഡവും ഉപയോഗിച്ച് തന്നെ കുഞ്ഞുങ്ങൾ ലഭിക്കും എന്നത് ഇന്നത്തെ മോഡൽ മെഡിസിന്റെ വിജയമാണ്. ഒരു സാധ്യതയും ഇല്ലാത്ത ആളുകൾക്ക് പോലും ഇന്ന് കുഞ്ഞുങ്ങൾ ഉണ്ടാകുന്നു.