ശരീരത്തിൽ പലഭാഗങ്ങളിലും നമുക്ക് വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഒരു എക്സ്റേയോ സ്കാനിങ് ചെയ്യുന്ന സമയത്ത് ഈ വേദനയുടെ കാരണവും മനസ്സിലാക്കി, ചികിത്സകൾ നടത്തണം. എന്നാൽ എത്ര ടെസ്റ്റുകൾ നടത്തിയാലും തിരിച്ചറിയാൻ സാധിക്കാത്ത ഒരു വേദനയാണ് ഫൈബ്രോമയോളജിയ. അധികവും സ്ത്രീകളിലാണ് ഇത്തരത്തിലുള്ള വേദനകൾ കണ്ടു വരാറുള്ളത്. ഇത്തരത്തിലുള്ള കാരണങ്ങളില്ലാത്ത വേദന ഉണ്ടാകുന്നത് ഒരു പ്രധാന കാരണം ന്യൂറോൺ സിസ്റ്റത്തിലെ തകരാറ് തന്നെയാണ്.
ശരീരത്തിൽ എവിടെയെങ്കിലും മുറിവ് വേദനയോ ഉണ്ടാകുമ്പോൾ ഈ ഇൻഫർമേഷൻ തലച്ചോറിലേക്ക് എത്തിക്കുന്നത് ഞരമ്പുകൾ ആണ്. ഇത്തരത്തിലുള്ള ഞരമ്പുകളുടെ ബലക്ഷയമോ തകരാറുകൊണ്ട് വേദനയെ കുറിച്ചുള്ള അബദ്ധ ഇൻഫർമേഷനുകൾ എത്തിക്കും. ഇങ്ങനെ ശരീരത്തിൽ വേദന ഉണ്ടായില്ല എങ്കിലും വേദനയെ കുറിച്ചുള്ള ഇൻഫർമേഷൻ എത്തുന്നതുകൊണ്ട് നമുക്ക് വേദന അനുഭവപ്പെടുന്നു. പ്രധാനമായും ഇങ്ങനെയുള്ള ഫൈബ്രോമയോളജിയ എന്ന അവസ്ഥയ്ക്ക് നാല് തരത്തിലുള്ള കാരണങ്ങളാണ് ഉണ്ടാകാറുള്ളത്. ജനിതകമായ പ്രശ്നങ്ങൾ, മാനസികമായ പ്രശ്നങ്ങൾ,
ശാരീരികമായി പ്രശ്നങ്ങൾ പാരിസ്ഥിതികമായ പ്രശ്നങ്ങൾ. ഞങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും പാരമ്പര്യമായി ഈ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ തീർച്ചയായും പാരമ്പര്യത്തിൽ അത് നിങ്ങൾക്കും ഉണ്ടാകാം. അതുപോലെതന്നെ ഇത്തരത്തിലുള്ള വേദനകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ത് മാനസിക പ്രശ്നങ്ങളാണ്. ശരീരത്തിൽ വേദന ഉണ്ടാകുന്നതിനേക്കാൾ ഉപരിയായി മനസ്സിന്റെ ചിന്തകളാണ് വേദന ഉണ്ട് എന്ന് തോന്നിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള തോന്നൽ ഉണ്ടാകാനുള്ള കാരണം തന്നെ ചിലപ്പോൾ നിങ്ങൾക്ക് നല്ല രീതിയിൽ ഉറക്കം ലഭിക്കാത്തതാണ്. രാത്രിയിൽ കൃത്യമായ ഉറക്കം ഇല്ലാത്ത ആളുകൾക്ക് ഫൈബ്രമയാൾജിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കാരണങ്ങളെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്. ഇങ്ങനെ കൃത്യമായ ശ്രദ്ധയും കരുതലുമുണ്ട് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. നല്ല ഒരു ജീവിതശൈലിയും ആരോഗ്യ ശീലവും പാലിച്ചാൽ നിങ്ങൾക്കും ആകാം ഹെൽത്തി പീപ്പിൾ.