നിലവിളക്കിനോടൊപ്പം കിണ്ടിയിൽ ജലം വയ്ക്കാറുണ്ടോ, എങ്ങനെ ഇത് ഉപയോഗിക്കണം.

ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിക്കുന്ന വീടുകൾ ഉണ്ടാകും. എന്നാൽ നിങ്ങൾ തിരിച്ചറിയേണ്ടത് ദിവസവും രണ്ടു നേരവും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കണം എന്നതാണ്. രാവിലെയും സന്ധ്യാസമയത്തും നിലവിളക്ക് വെച്ച്, മനസ്സ് നല്ലപോലെ ഈശ്വര ചിന്തയോട് കൂടി പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലെ ഐശ്വര്യം നിലനിൽക്കും. അപ്പോൾ തന്നെ പല രോഗാവസ്ഥകളും പ്രശ്നങ്ങളും അകന്നു പോകും. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇതിനോടൊപ്പം തന്നെ കിണ്ടിയിൽ അല്പം വെള്ളം സൂക്ഷിക്കണം എന്നത്.

നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ നിലവിളക്കിന്റെ വലതുഭാഗത്തായി ചെറിയ ഒരു കിണ്ടിയിൽ നിറയെ വെള്ളം എടുത്ത് വയ്ക്കേണ്ടതുണ്ട്. കിണ്ടിയുടെ വാല് ഭാഗം കിഴക്കോട്ട് ദർശനമായി വേണം വയ്ക്കാൻ. കിണ്ടിയുടെ വാല് ഭാഗത്തെ ഓട്ട അടയുന്ന രീതിയിലുള്ള വസ്തുക്കൾ ഒന്നും അതിൽ സൂക്ഷിക്കരുത്.

   

കിണ്ടിയിൽ അല്പം തെറ്റി പുഷ്പം, അരളിപ്പൂക്കളോ, ശങ്കു പുഷ്പമോ നുള്ളി ഇടുന്നത് ഐശ്വര്യമാണ്. ഒപ്പം തന്നെ ദാരിദ്ര്യം പട്ടിണി രോഗാവസ്ഥകൾ എന്നിവ മാറി കിട്ടുകയും ചെയ്യും. കിണ്ടിയിൽ വെച്ച് വെള്ളം ഒരിക്കലും വെറുതെ ഒഴിച്ച് കളയരുത്. കിണ്ടിയിലെ വെള്ളം തുളസിത്തറയിലോ ആരും ചവിട്ടാത്ത ഭാഗത്തു മാത്രം ഒഴിക്കുക. ഒരിക്കലും അലക്ഷ്യമായി ഒഴിച്ചു കളയുക വാഷ്ബേസിനിൽ ഒഴിക്കുകയോ ചെയ്യരുത്. ദിവസവും പുതിയ വെള്ളമെടുത്ത് ഉപയോഗിക്കാനായി ശ്രദ്ധിക്കണം.