നിങ്ങളുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുതലാണ് എങ്കിൽ ഭക്ഷണം ഇങ്ങനെ ക്രമീകരിക്കൂ.

ശരീരത്തിൽ ആവശ്യമായിട്ടുള്ള ഒരു ഘടകമാണ് യൂറിക്കാസിഡ്. എന്നാൽ ഇത് അളവിൽ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നത് നിങ്ങളുടെ ശരീരത്തിന് വലിയ ദോഷം ഉണ്ടാക്കുന്നു. പ്രത്യേകിച്ചും ശരീരത്തിൽ ജോയിന്റ്കളിലാണ് ഇതിന്റെ പ്രശ്നങ്ങൾ കാണപ്പെടാറുള്ളത്. പ്രധാനമായും യൂറിക് ആസിഡ് കൂടുന്നത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായി തന്നെ ബാധിക്കും. അതുകൊണ്ട് നോർമൽ തന്നെ യൂറിക്കാസിഡ് നിലനിർത്താൻ ശ്രദ്ധിക്കുക.

അമിതമായി വർദ്ധിക്കുന്നത് ക്യാൻസർ പോലും ഉണ്ടാകാൻ സാധ്യതയുണ്ടാക്കും. ചിലർക്കെങ്കിലും ഈ യൂറിക്കാസിഡ് കൂടുന്നത് വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ചെറിയ ഒരു നടുവേദന പോലും വരുന്ന സമയത്ത് ഡോക്ടർസ് യൂറിക്കാസിഡ് ടെസ്റ്റ് ചെയ്യാനായി നിർദ്ദേശിക്കാറുണ്ട്. അത്രത്തോളം ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ദോഷകരമായ അനുഭവമുണ്ടാക്കാൻ യൂറിക്കാസിഡ് കാരണമാകുന്നുണ്ട്. യൂറിക്കാസിഡ് പ്രശ്നങ്ങൾ ആദ്യമേ പ്രകടമാകുന്നത് കാലുകളിലാണ്. കാലിന്റെ തള്ളവിരലിൽ നിന്നും ഇത് ആരംഭിച്ച നിങ്ങളുടെ നട്ടെല്ലിന് വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്താം.

   

ആരോഗ്യകരമായ ഒരു ഭക്ഷണ ശൈലി പാലിക്കുകയാണ് യൂറിക്കാസിഡിന് കുറയ്ക്കുന്നതിനുവേണ്ടി ചെയ്യേണ്ടത്. അതുപോലെതന്നെ ശരീരഭാരം കൃത്യമായി ബിഎംഐ ലെവലിൽ നിർത്തുക. മൈദ അടങ്ങിയ ഭക്ഷണങ്ങളും, കാർബോഹൈഡ്രേറ്റ് അധികമായി ശരീരത്തിൽ എത്തുന്നതും പ്രശ്നങ്ങളെ വർധിപ്പിക്കും . പ്രശ്നമുള്ള ആളുകൾക്ക് കിഡ്നി പെട്ടെന്ന് രോഗബാധിതമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ധാരാളം ആയി വെള്ളം കുടിക്കുക.

രാവിലെ ഉണർന്ന് എഴുന്നേറ്റ് ഉടനെ ചെറു ചൂടുള്ള മൂന്ന് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഭക്ഷണം കഴിക്കാനായി എടുക്കുന്ന പ്ലേറ്റിന്റെ നാലിൽ ഒരു ഭാഗമായി മാത്രം കാർബോഹൈഡ്രേറ്റ് ഒതുക്കുക. ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം ഫ്രൂട്ട്സും കഴിക്കാം. പക്ഷേ ഒരിക്കലും ഫ്രൂട്ട്സ് ജ്യൂസ് അടിച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്. യൂറിക്കാസിഡ് അമിതമായി വർധിക്കുമ്പോൾ ചിലർക്കെങ്കിലും കാലിന്റെ പെരുവിരലിനോട് ചേർന്ന് കഴലകൾ പോലെ രൂപപ്പെടാറുണ്ട്.

https://www.youtube.com/watch?v=EB5BnSme9GE