ആരോഗ്യം മെച്ചപ്പെടുത്തൂ ദിവസവും ഈ ഭക്ഷണങ്ങൾ കഴിക്കൂ. നിങ്ങൾക്കും ആരോഗ്യമുള്ള ഒരു ശരീരം വേണോ എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കാം.

ശരീരത്തിന്റെ ആരോഗ്യം നിലനിൽക്കുക എങ്കിൽ മാത്രമാണ് നിങ്ങൾക്ക് മുന്നോട്ടുള്ള ജീവിതം സുഗമമായി ജീവിക്കാൻ സാധിക്കും. ആരോഗ്യം നഷ്ടപ്പെടുതോറും ജീവിതത്തിന്റെ ഓരോ സ്റ്റെപ്പും കൂടുതൽ ദുഃസഹമായി തീരും. നിങ്ങൾക്കും ഇത്തരത്തിൽ ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാക്കിയെടുക്കണമെങ്കിൽ തീർച്ചയായും നിങ്ങളുടെ വ്യായാമവും ഭക്ഷണരീതിയും എല്ലാം പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണത്തിൽ കൃത്യമായ പ്രോട്ടീനും, മിനറൽസും, വിറ്റാമിനുകളും ഉണ്ടാവുകയും, എന്നാൽ കാലറി വളരെ കുറഞ്ഞ അളവിൽ മാത്രം ശരീരത്തിൽ എത്തുന്ന രീതിയിൽ ഉള്ളതും ആയിരിക്കണം നിങ്ങളുടെ ഭക്ഷണം. രാവിലെ ഉണർന്ന ഉടനെ കുക്കുമ്പർ ജ്യൂസ് ഒരു ഗ്ലാസ് കുടിക്കുന്നത് വളരെയധികം ശരീരത്തെ ആൽക്കലൈൻ ആക്കാൻ സഹായിക്കും.

കുക്കുംബർ മാത്രമല്ല പകരം കുമ്പളങ്ങയും നിങ്ങൾക്ക് ഇതുപോലെ ജ്യൂസ് ആക്കി കുടിക്കാം. ശരീരഭാരം കുറയ്ക്കാനും ഇത് സഹായകമായ ഘടകങ്ങളാണ്. രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നതും അല്പം പ്രാധാന്യമുള്ള കാര്യമാണ്. കാരണം നേരത്തെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ ജീവിതശൈലിയിൽ വളരെയധികം സമയം ലഭിക്കുകയും, കൃത്യമായി സമയമെടുത്ത് ഓരോ കാര്യങ്ങളും ചെയ്യാനും സാധിക്കും. ഒപ്പം തന്നെ അൽപ്പനേരത്തെ വ്യായാമത്തിനും രാവിലെ സമയം കണ്ടെത്താം. ശേഷം നിങ്ങൾക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ടതും ഏറ്റവും ആരോഗ്യകരമായ ഒരു ഭക്ഷണം ആയിരിക്കണം.

   

ഇതിനായി ചെറുപയറും ഉഴുന്നും ചേർത്ത് അരച്ച മാവുകൊണ്ട് ഉണ്ടാക്കുന്ന ദോശ കഴിക്കുന്നത് ഉത്തമമാണ്. എന്നാൽ ഇതിന് തേങ്ങ ചമ്മന്തി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് മറ്റുതരത്തിലുള്ള ചമ്മന്തികൾ ആയിരിക്കും. ബാക്കി നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലും ഒരുപാട് കൊഴുപ്പുള്ളത് ഉൾപ്പെടുത്താതെ ചെറിയ അളവ് ഏത് ഭക്ഷണവും ആസ്വദിച്ച് കഴിക്കാനായി ശ്രമിക്കുക. ഏതു ഭക്ഷണവും നല്ലപോലെ ചവച്ചരച്ച് കഴിക്കാനും ശ്രദ്ധിക്കണം.

ഒപ്പം തന്നെ രാത്രിയിലെ ഭക്ഷണം ആറുമണിക്ക് മുൻപേ ആയി കഴിച്ച് തീർക്കുക. ഉച്ചയ്ക്ക് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കൊണ്ട് തെറ്റില്ല. ധാരാളമായി വെജിറ്റബിൾസും, ഫ്രൂട്ട്സും, ധാന്യങ്ങളും ഉൾപ്പെടുത്തി, കാർബോഹൈഡ്രേറ്റ് ഏറ്റവും ചുരുങ്ങിയ അളവിൽ മാത്രം ഉപയോഗിക്കുക.