കോഴിമുട്ട കഴിക്കുന്നവരാണോ, എങ്കിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

മിക്കവാറും എല്ലാ ഡോക്ടർസും പറയുന്ന ഒരു കാര്യമാണ് കോഴിമുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കണം എന്നത്. കോഴിമുട്ട നിങ്ങൾക്ക് കൊളസ്ട്രോളും കൊഴുപ്പും വർധിക്കാൻ ഇടയാക്കും എന്നാണ് പറയാറുള്ളത്. ഒരുപാട് താല്പര്യമുള്ളവരാണ് എങ്കിൽ കോഴി മുട്ടയുടെ വെള്ള മാത്രം കഴിക്കാം, മഞ്ഞക്കരു ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള ഒരുപാട് അബദ്ധധാരണകൾ നമുക്കിടയിൽ തന്നെ നിലനിൽക്കുന്നുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ പലരും കോഴിമുട്ട എന്ന ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതും കാണാം. യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ട ഒരു കാര്യം, നിങ്ങളുടെ ശരീരത്തിന് ഏത് ഭക്ഷണം യോജിക്കുന്നുവോ അത് കഴിക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല. നിങ്ങളുടെ ശരീര പ്രകൃതി അനുസരിച്ച് നിങ്ങളുടെ ഭക്ഷണങ്ങളും പലർക്കും പലതുമായി മാറിയിരിക്കും.

ചില ശരീരപ്രകൃതിയുള്ള ആളുകൾക്ക് കോഴിമുട്ട കഴിക്കുന്നത് ദോഷമായിരിക്കും. എന്നാൽ മറ്റു ചിലർക്ക് കോഴിമുട്ട കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതും കാണാം. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളുകളാണ് എങ്കിൽ ദിവസവും രണ്ടു മൂന്നു കോഴിമുട്ട കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഉണ്ടാകില്ല. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മുട്ടയുടെ വെള്ളയും മഞ്ഞയും കഴിക്കാം. നമ്മുടെ ശരീരത്തിന് ചില ഭക്ഷണങ്ങൾ അലർജി ഉണ്ടാകും.

   

ചിലർക്ക് കണ്ണിനുണ്ടാകുന്ന ചൊറിച്ചിൽ, ചർമ്മത്തിൽ ഉണ്ടാകുന്ന ഡ്രൈനെസ്സ് ചൊറിച്ചിൽ എന്നിവയെല്ലാം കോഴിമുട്ട കഴിക്കുന്നത് കൊണ്ടും പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് കൊണ്ടും കാണാറുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള അലർജികൾ സ്ഥിരമായി ഉണ്ടാകുന്ന ആളുകൾ ഒരാഴ്ചത്തേക്ക് എങ്കിലും ഈ മുട്ട പാല് എന്നിവ ഒഴിവാക്കി നോക്കിയിട്ട് അലർജിക്ക് കുറവുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കണം ഇത് നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നതാണ് എന്ന്. ഇങ്ങനെയുള്ള പരീക്ഷണങ്ങൾക്ക് ശേഷം മാത്രമായിരിക്കണം നിങ്ങൾ ഒരു ഭക്ഷണം നല്ലത് ചീത്തയോ എന്ന് തീരുമാനിക്കേണ്ടത്.

പലർക്കും മനസ്സിലുള്ള ഒരു ധാരണയാണ് കോഴിമുട്ട ഹോർമോൺ ഇഞ്ചക്ഷനുകൾ ചെയ്ത് വരുന്നവയാണ് എന്നത്. അതുകൊണ്ട് തന്നെ മുട്ട കഴിക്കുമ്പോൾ നമ്മൾക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന ധാരണയും ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ മുട്ട വായിലൂടെ കഴിക്കുന്നത് നിങ്ങൾക്ക് പ്രോട്ടീൻ ആയാണ് ശരീരത്തിന് ലഭിക്കുന്നത്. ഇത് രക്തത്തിൽ കലരുന്നതാണ് ശരീരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.