നല്ല ബാക്ടീരിയകൾക്ക് വളരാനുള്ള പ്രൊ ബയോട്ടിക്കുകൾ അറിയണ്ടേ .

നമ്മുടെയെല്ലാം ശരീരത്തിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകണമെന്ന് പലപ്പോഴും നാം പറഞ്ഞു കേട്ടിട്ടുണ്ട്. ദഹനം കൃത്യമായി നടക്കുന്നതിനും ഭക്ഷണത്തിലെ നല്ലപോലെ ദഹിപ്പിക്കാനും ഈ നല്ല ബാക്ടീരിയകൾ ആവശ്യമാണ്. എന്നാൽ അമ്മിക്കവാറും സാഹചര്യങ്ങളിൽ എല്ലാം നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളെ വെല്ലുന്ന രീതിയിലുള്ള ചീത്ത ബാക്ടീരിയകൾ അമിതമായി വളരുന്നു എന്നതാണ് പല ധനപ്രശ്നങ്ങൾക്കും ശരീരത്തിലെ അസ്വസ്ഥതകൾക്കും കാരണം. ഈ ചീത്ത ബാക്ടീരിയകളെ തളർത്തുന്നത് നല്ല ബാക്ടീരിയകളെ കൂടുതൽ ശക്തി പ്രാപിക്കുന്നതിന് വേണ്ടി ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ പ്രോബയോട്ടിക്കുകളാണ്. കൃത്യമായി നല്ല ബാക്ടീരിയകളെ ഉണ്ടാക്കിയെടുക്കുന്നതിനും ഇവയെ തീറ്റിപ്പോറ്റി വളർത്തുന്നതിനും ഈ പ്രോബയോട്ടിക്കുകൾ സഹായിക്കും. ഇതിനായി നല്ല പ്രോബയോട്ടിക്കുകൾ ഏതൊക്കെ എന്ന് അറിഞ്ഞിരിക്കണം.

സപ്ലിമെന്റുകൾ ആയി പ്രൊബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനേക്കാൾ ഉത്തമം, നമ്മുടെ ഭക്ഷണത്തിൽ നാച്ചുറലായി ലഭിക്കുന്ന പ്രോബയോട്ടിക്കുകൾ ആണ്. ഇതിനായി പുല്ലു തിന്നു വളരുന്ന നാടൻ പശുവിന്റെ പാല് ഉറയൊഴിച്ച് ഉണ്ടാക്കുന്ന കട്ട തൈര് നിങ്ങൾക്ക് പ്രോബയോട്ടിക്കായി ദിവസവും ഭക്ഷണത്തിന്റെ കൂടെ കഴിക്കാം. കടകളിൽ നിന്നും മേടിക്കുന്ന തൈര് ഉപയോഗിക്കുന്നത് മിക്കപ്പോഴും ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഒരു നല്ല അടിപൊളി പ്രൊവയോട്ടിക്ക് നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം.

   

ഇതുണ്ടാക്കാൻ പ്രധാനമായും അലോവേര ജെല്ല് ആണ് വേണ്ടത്. ഒന്നോ രണ്ടോ തണ്ട് അലോവേരയുടെ ജെല്ല് ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കാം. ശേഷം തുല്യം അളവിൽ തന്നെ ശർക്കരയും വേണം. നനവില്ലാത്ത ഒരു ചില്ല് കുപ്പിയിലേക്ക് അല്പം ശർക്കര ചേർത്തു കൊടുക്കാം, ഇതിനു മുകളിലായി അതേ അളവിൽ തന്നെ അലോവേര ജെല്ലും ചേർക്കാം. ഇങ്ങനെ അടുക്കടുക്കായി ശർക്കരയും ജെല്ലും കുപ്പി നിറയെ ആക്കുക. ശേഷം ഇതിനു മുകളിലൂടെ രണ്ട് ടീസ്പൂൺ ആപ്പിൾ സിലർ വിനിഗർ ഒഴിച്ചു കൊടുക്കാം.

ഒരാഴ്ചയോളം ഇത് അനക്കാതെ വെച്ച ശേഷം എടുത്ത് ഉപയോഗിക്കുകയാണ് എങ്കിൽ നല്ല ഒരു പ്രോബയോട്ടിക് ആയി മാറും. അതുപോലെതന്നെ ബീറ്റ് റൂട്ട് ഒരു നനവില്ലാത്ത ചില്ല് കുപ്പിയിലിട്ട് അതിലേക്ക് ആവശ്യമായ ഉപ്പും വെള്ളവും ചേർത്ത് മൂടി വയ്ക്കുക. മൂന്നോ നാലോ ദിവസത്തിനു ശേഷം, ഇതിൽ നിന്നും ഒരു കഷണം നിങ്ങളുടെ ഭക്ഷണത്തിനോടൊപ്പം ദിവസവും കഴിക്കാനായി ശ്രദ്ധിക്കുക. ഇങ്ങനെയുള്ള നാച്ചുറൽ പ്രോബയോട്ടിക്കുകൾ ശീലമാക്കാം നല്ല ആരോഗ്യം വളർത്തിയെടുക്കാം.