നിങ്ങൾക്കും തടി കുറയ്ക്കണം എങ്കിൽ ഇങ്ങനെ ചെയ്യൂ, എത്ര ശ്രമിച്ചിട്ടും ഭക്ഷണം കൺട്രോൾ ചെയ്യാൻ ആകുന്നില്ലേ.

ശരീരഭാരം കൂടന്തോറും ശരീരത്തിന്റെ ആരോഗ്യശേഷിയും നഷ്ടപ്പെടും ആകാരഭംഗിയും നഷ്ടപ്പെടും. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട യാഥാർത്ഥ്യം എന്നത് ആകാരഭംഗിയെക്കാൾ ഉപരിയായി നിങ്ങളുടെ ശരീരത്തിൽ പല രോഗങ്ങളും പെട്ടെന്ന് വന്നുചേരും എന്നതാണ്. പല അവയവങ്ങളുടെയും നാശത്തിന് ഈ ശരീരഭാരം തന്നെ കാരണമാകാറുണ്ട്. അതുകൊണ്ട് ശരീരത്തിന്റെ ഭാരം എപ്പോഴും കൃത്യമായ രീതിയിൽ നിയന്ത്രിച്ച് നിർത്തുക അത്യാവശ്യമാണ്.

ഇത്തരത്തിൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി ഏറ്റവും പ്രധാനമായും ചെയ്യേണ്ടത് വ്യായാമങ്ങളാണ്. നല്ല രീതിയിൽ തന്നെ ആയാസം വരുന്ന രീതിയിൽ ധാരാളമായി കിതക്കുകയും വിയർക്കുകയും ചെയ്യുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാനായി പരിശ്രമിക്കുക. ഒപ്പം തന്നെ ഭക്ഷണത്തിലും ചില നിയന്ത്രണങ്ങൾ വരുത്തേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ ഭക്ഷണം പെട്ടെന്ന് ഒരു ദിവസം വെട്ടിക്കുറയ്ക്കുകയല്ല വേണ്ടത്. ചെറുതായ രീതിയിൽ കുറച്ച് കൊണ്ടുവന്ന് നല്ലപോലെ ഭക്ഷണം നിയന്ത്രണത്തിൽ എത്തിക്കുക എന്നതാണ് വേണ്ടത്. കഴിക്കുന്ന ഭക്ഷണം നല്ലപോലെ ചവച്ചരച്ച് സമയമെടുത്ത് കഴിക്കാനായി ശ്രമിക്കണം. അതുപോലെതന്നെ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഹൈ കാലറി ആയിട്ടുള്ളവ ഒഴിവാക്കുകയും വേണം.

   

ഒരുപാട് കാർബോഹൈഡ്രേറ്റ് ഉള്ളവരാണ് എങ്കിൽ ഇത് ഒഴിവാക്കി ഇതിന് പകരമായി കഴിക്കുന്ന പാത്രത്തിന്റെ പകുതിയോളം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുക. ഇങ്ങനെ പച്ചക്കറികൾ കഴിച്ച് വയറ് നിറക്കാൻ ശ്രമിക്കുകയാണ് എങ്കിൽ പിന്നീട് കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കും. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് പോലുള്ള രീതി പരീക്ഷിക്കാം. ഏത് രീതിയിലാണെങ്കിലും നിങ്ങളെ ശരീരത്തിന് നല്ല അളവിൽ തന്നെ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.