നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ കിഡ്നി രോഗം ഉറപ്പിക്കാം.

ശരീരത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും നാം ചിലപ്പോഴൊക്കെ വില കൊടുക്കാതെ വിട്ടുകളയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചെറിയ മാറ്റം പോലും മറ്റ് പല രോഗങ്ങളുടേയും ആകാം എന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായോ ആകാരണമായോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളെ കാര്യമായി തന്നെ വിലകൊടുത്ത് പരിഗണിക്കുക. നിങ്ങളുടെ ശരീരത്തിന് പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം പലപ്പോഴും അനീമിയ കാരണം ആകാം. ഈ അനീമിയ ഉണ്ടാകാനുള്ള കാരണം പോലും കിഡ്നി തകരാറിലാണ് എന്നതു കൊണ്ടായിരിക്കാം.

അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ നിസ്സാരമായി വിട്ടു കളയരുത്. മൂത്രത്തിൽ പതയുന്ന ഒരു രീതി ചിലപ്പോഴെങ്കിലും കാണുന്നുണ്ടെങ്കിൽ ടെസ്റ്റുകൾ നടത്തി നോക്കുന്നത് നല്ലതായിരിക്കും. സാധാരണ രീതിയിൽ തന്നെ മൂത്രമൊഴിക്കുമ്പോൾ പതയാറുണ്ട് എങ്കിലും ക്ലോസറ്റിൽ ഫ്ലെഷ് അടിച്ചതിനു ശേഷവും പത നിൽക്കുന്നുണ്ട് എങ്കിൽ ഇത് കിഡ്നി പ്രശ്നം ഉണ്ടായിരിക്കും. ശരീരത്തിലെ ഒരു ദിവസം ഒരുപാട് തരത്തിലുള്ള വേസ്റ്റ് പദാർത്ഥങ്ങൾ ഭക്ഷണത്തിലൂടെയും അല്ലാതെയും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ വേസ്റ്റുകളെയും മുഴുവനും ശരീരത്തിൽ നിന്നും മൂത്രമായി പുറന്തള്ളാൻ വേണ്ടി പ്രവർത്തിക്കുന്ന അവയവമാണ് കിഡ്നി.

   

കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകളുടെ ഭാഗമായി മൂത്രത്തിലൂടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ കൂടി നഷ്ടപ്പെടുമ്പോഴും ഇത്തരത്തിൽ പത കാണാറുണ്ട്. പ്രധാനമായും പ്രോട്ടീൻ നഷ്ടപ്പെടുന്നതാണ് പതയുന്നതിന്റെ പ്രധാനകാരണം. മൂത്രത്തിന് സാധാരണയിൽ കവിഞ്ഞ ഒരു മഞ്ഞ നിറം കാണുന്നുണ്ട് എങ്കിലും ഇത് കാര്യമായി ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം ആദ്യ സ്റ്റേജിൽ കാണുന്നതാണ്.

രോഗം കൂടുതൽ മൂർച്ഛിക്കും ലക്ഷണങ്ങളും കൂടി വരും ഇതിന്റെ കാഠിന്യവും വർദ്ധിക്കും. പ്രത്യേകിച്ചും ഈ സമയത്ത് കണ്ണിന് താഴെ നീരുള്ളത് പോലെ കണ്ണിന് താഴെയുള്ള മാംസം തൂങ്ങിക്കിടക്കുന്നത് പോലെയുള്ള അവസ്ഥ വരുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ കിഡ്നി പകുതിയോളം നശിച്ചു എന്നതാണ് മനസ്സിലാക്കാം. കാലുകളിൽ നീര് വരുന്നതും, കാലുകൾക്ക് അടിഭാഗം സൂചി കുത്തുന്നത് പോലെ വേദനയുണ്ടാകുന്നതും ഇതിന്റെ ഭാഗമായിട്ട് ഉണ്ടാകാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അടുപ്പിച്ച് കാണുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സകൾക്ക് പ്രാധാന്യം കൊടുത്ത് മുന്നോട്ടുള്ള ജീവിതം നയിക്കുക.