നിങ്ങൾക്ക് യൂറിക്കാസിഡ് ഉണ്ടോ എങ്കിൽ മാസത്തിലൊരിക്കൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

യൂറിക്കാസിഡ് പ്രശ്നങ്ങളുള്ള ആളുകൾക്ക് ഇതിനോടനുബന്ധിച്ച് തന്നെ മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. പ്രത്യേകമായി പ്രോട്ടീൻ അധികം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും പ്യൂരിൻ കണ്ടന്റ് ഉത്പാദിപ്പിക്കപ്പെട്ട ഇത് യൂറിക്കാസിഡ് ആയി മാറുന്ന അവസ്ഥയാണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നത്. ചില ആളുകൾക്ക് യൂറിക് ആസിഡ് അളവ് വലിയതോതിൽ വർദ്ധിച്ച് കാലുകളിൽ കഴലകൾ പോലെയും വലിയ മുഴകൾ പോലെയും രൂപപ്പെടുന്നത് കാണാറുണ്ട്. മിക്കപ്പോഴും യൂറിക്കാസിഡ് പ്രശ്നങ്ങളെ ഇല്ലാതാക്കാൻ നിങ്ങളുടെ ഭക്ഷണ രീതി തന്നെയാണ് ക്രമപ്പെടുത്തേണ്ടത്. പ്രധാനമായും നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും അമിതമായുള്ള ചുവന്ന മാംസങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കുക. കാരണം ഇവ പ്രോട്ടീൻ ആണെങ്കിലും ഇവയിൽ അടങ്ങിയിട്ടുള്ള പ്യൂരിൻ കണ്ടന്റ് വളരെ അധികമാണ്.ഈ കാരണം.

കൊണ്ട് വളരെ പെട്ടെന്ന് യൂറിക് ആസിഡ് പ്രശ്നങ്ങൾ വർധിക്കാനും ശരീരം കൂടുതൽ അസ്വസ്ഥതകളിലേക്ക് പോകാനും ഇടയാകും. മാംസാഹാരങ്ങൾ മാത്രമല്ല എല്ലാ പ്രോട്ടീൻ ഭക്ഷണങ്ങളും ഒഴിവാക്കി നടത്തുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർ ചെയ്യേണ്ടത്. നാം സ്ഥിരമായി കഴിക്കുന്ന കാർബോഹൈഡ്രേറ്റും ഒരു പരിധിവരെ യൂറിക്കാസിഡിന്റെ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാൻ ഇടയാകും. ഒപ്പം തന്നെ മധുരം അധികമായി ശരീരത്തിലേക്ക് എത്തുന്നതും ഈ പ്രശ്നങ്ങളെ ഗുരുതരമാക്കും. ദിവസവും ചായ കുടിക്കുന്ന ശീലമുള്ള ആളുകളാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങളോട് അനുബന്ധിച്ച് നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ചായ ഒഴിവാക്കുക. പകരമായി ഗ്രീൻ ടീ കുടിക്കുന്ന ശീലം വളർത്തിയെടുക്കാം.

   

ചായ മാത്രമല്ല മറ്റുതരത്തിൽ മധുരം ചെറിയ സാഹചര്യങ്ങളും ഒഴിവാക്കുക. യൂറിക്കാസിഡ് പ്രശ്നങ്ങളുണ്ട് എന്ന് ഒരിക്കൽ കണ്ടെത്തിയവരാണ് എങ്കിൽ മാസംതോറും നിങ്ങളുടെ രക്തത്തിലെ എല്ലാ ഘടകങ്ങളും ഒന്ന് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. അപ്പം തന്നെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതുകൊണ്ട് ക്രിയാറ്റിൻ ടെസ്റ്റുകളും നടത്തുക. പ്രശ്നമുള്ളവർക്ക് പിന്നീട് കിഡ്നി സ്റ്റോണിനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്ഥിരമായി ഇരുന്നുകൊണ്ടോ ശരീരം അധികം അനങ്ങാത്ത രീതിയിലുള്ള ജോലികളും ആണ് ചെയ്യുന്നത് എങ്കിൽ ഇവർക്ക് യൂറിക് ആസിഡ് സംബന്ധമായി ശരീരത്തിലെ ജോയിന്റ്കളിലും എല്ലുകൾക്കും പ്രശ്നമുണ്ടാകും. അതുകൊണ്ട് ഇടയ്ക്കിടെ നിങ്ങളുടെ ജോലിക്ക് ചെറിയ ബ്രെയ്ക്കുകൾ കൊടുക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിന്നാൽ മാത്രമാണ് മുൻപോട്ടുള്ള ജീവിതം സുഗമമാകു. അതുകൊണ്ട് ഭക്ഷണവും ജീവിതശൈലിയും വ്യായാമ ശീലവും കൃത്യമായി ആരോഗ്യപ്രദമായി ക്രമീകരിക്കുക.