നെഞ്ചിലും മുഖത്തും കെട്ടിനിൽക്കുന്ന കഫം തിരിച്ചുവരാത്ത രീതിയിൽ ഒഴിവാക്കാം.

കഫക്കെട്ട് എന്നത് ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ്. എന്നാൽ വന്നുകഴിഞ്ഞാൽ പിന്നീട് ഇത് മാറിപ്പോവുക എന്നുള്ളത് അല്പം പ്രയാസമാണ്. നിത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഈ കഫക്കെട്ടുകൊണ്ട് നമുക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. ചിലർക്ക് ഈ ജലദോഷം കഫക്കെട്ട് എന്നിവയെല്ലാം കൂടുതൽ ഗുരുതരമായി ന്യൂമോണിയ പോലുള്ള അവസ്ഥകളിലേക്ക് എത്തിച്ചേരാം. അതുകൊണ്ട് ചെറിയ രീതിയിലുള്ള കഫക്കെട്ട് ആണ് എങ്കിലും ഇതിനെ പെട്ടെന്ന് തന്നെ മരുന്നുകളും ചികിത്സകളും നൽകി മാറ്റിയെടുക്കുക എന്നത് നിർബന്ധമാണ്. തണുത്ത ആഹാരങ്ങൾ കഴിക്കാതിരിക്കുകയാണ് ഇത്തരം ബുദ്ധിമുട്ടുള്ള ആളുകൾ ചെയ്യേണ്ടത്. ഫ്രിഡ്ജിൽ നിന്നും തണുത്തത് എടുത്ത്.

കഴിക്കുകയായി തലേ ദിവസത്തെ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. എപ്പോഴും ഏത് ഭക്ഷണവും ചെറിയ ചൂടോടുകൂടി കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. വെള്ളം കുടിക്കുകയാണ് എങ്കിൽ പോലും നീളം ചൂടുള്ള വെള്ളമാണ് കുടിക്കേണ്ടത്. ഇത്തരത്തിൽ ഇളം ചൂടുള്ള വെള്ളം കുടിക്കുമ്പോൾ അതിനകത്ത് രണ്ട് തുളസിയില ഇട്ടോ, പണിക്കൂർക്കയില ഇട്ടു, ഇഞ്ചി തിളപ്പിചോ കുടിക്കുന്നത് നല്ലതാണ്. ഇഞ്ചി, വെളുത്തുള്ളി,

   

പച്ചമഞ്ഞൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തിന് നല്ല ഒരു ആന്റി ഓക്സിഡന്റുകൾ ആയി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദിവസേന നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ധാരാളമായി ഉൾപ്പെടുത്തുകയും ഇവ വെള്ളം തിളപ്പിച്ച് കുടിക്കുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള കഫക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും രാവിലെയും വൈകിട്ടും ആവി പിടിക്കുന്നത് നല്ലതാണ്. ആവി പിടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കല്ലുപ്പ് പച്ചമഞ്ഞളും ഇട്ട് ആവി പിടിക്കുകയാണ് എങ്കിൽ കൂടുതൽ ഗുണം കിട്ടും. വൈറ്റമിൻ സി അടങ്ങിയ പഴവർഗ്ഗങ്ങൾ ധാരാളമായി ഈ സമയത്ത് കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഇതിനായി ഓറഞ്ച്, മുന്തിരി എന്നിവ കഴിനേക്കാൾ കൂടുതൽ ഫലം കിട്ടുന്നത് പേരക്ക,

തണ്ണിമത്തൻ എന്നിങ്ങനെയുള്ളവയിൽ നിന്നുമാണ്. നിങ്ങളുടെ നിത്യജീവിതത്തിൽ ദിവസവും രണ്ട് നെല്ലിക്ക വീതം കഴിക്കുക എന്നത് നല്ല ഒരു ആന്റി ഓക്സിഡന്റ് ആയും, ആൻഡ് ഇൻഫ്ളമേറ്ററി ആയി പ്രവർത്തിക്കും. ചെറിയ കുട്ടികൾക്ക് ആണെങ്കിൽ ദിവസവും രണ്ട് മുട്ട എങ്കിലും പുഴുങ്ങി കൊടുക്കാം. പാലും പാലുൽപന്നങ്ങളും ഒഴിവാക്കുന്നതാണ് തണുപ്പുള്ള കാലാവസ്ഥയ്ക്ക് ഉചിതം. മോര് നല്ല ഒരു പ്രോബയോട്ടിക്ക് ആണെങ്കിലും, കഫക്കെട്ടിന് തണുത്ത കാലാവസ്ഥയിൽ മോര് കഴിക്കുന്നത് അത്ര നല്ലതായിരിക്കില്ല. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ കഫക്കെട്ട് പൂർണമായും ഇല്ലാതാക്കാനും ഇതുകൊണ്ടുള്ള മറ്റു പ്രശ്നങ്ങളെ ഒഴിവാക്കാനും സാധിക്കും.