കടലിൽ നിന്നും ലഭിക്കുന്ന എല്ലാ വസ്തുക്കളും ലക്ഷ്മി ദേവി സാന്നിധ്യം ഉണ്ട്. പ്രധാനമായി കല്ലുപ്പ് ലക്ഷ്മി ദേവിയുടെ ഏറ്റവും പ്രധാനപ്പെട്ട വാസ സ്ഥലമാണ്. നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കാൻ കല്ലുപ്പ് വലിയ ഒരു പരിഹാരമാർഗമായി ഉപയോഗിക്കാം. നിങ്ങളുടെ വീടിന്റെ നാല് മൂലകളിലും കല്ലുപ്പ് കൊണ്ടുള്ള ഈ പ്രയോഗം നടത്തിയാൽ എത്ര വലിയ സാമ്പത്തിക പ്രശ്നവും നിസ്സാരമായി പരിഹരിക്കപ്പെടും.നിങ്ങൾ ഒരുപാട് കടബാധ്യത ഉള്ള വ്യക്തിയാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സന്ധ്യ സമയത്ത് ഒരു ബൗളിൽ നിറയെ കല്ലുപ്പ് എടുത്തുകൊണ്ട് പ്രാർത്ഥിക്കാം. കല്ലുപ്പ് എടുക്കേണ്ടത് ചില്ലു പാത്രത്തിലോ ഓട്ട് പാത്രത്തിലോ ആണ്.
ഇങ്ങനെ ആ പാത്രം നിറയെ കല്ലുപ്പ് എടുത്ത് ഇതിന് മുകളിലായി 7 ഗ്രാമ്പു വെച്ചു കൊടുക്കുക. നിങ്ങളുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട നാല് കോണുകളിലും ഈ പാത്രം കൈകളിൽ വെച്ചുകൊണ്ട് ചെന്ന് പ്രാർത്ഥിക്കുകയും ഒപ്പം മൂന്നുതവണ സ്വയം ഉഴിയുകയും ചെയ്യുക. ശേഷം നിങ്ങളുടെ വീടിന്റെ പ്രധാന വാതിലും കൂടി ഇങ്ങനെ മൂന്ന് തവണ ഉഴിഞ്ഞശേഷം ഈ പാത്രം നിങ്ങളുടെ വീട്ടിലെ പ്രധാന കിടപ്പുമുറിയിൽ, ഗൃഹനാഥന്റെയും ഗൃഹനാഥയും.
കിടപ്പുമുറിയിലെ അലമാരയിലെ മുകളിലോ മറ്റാരും ഒരിക്കലും കാണാത്ത ഒരുഭാഗത്ത് വളരെ ശ്രദ്ധിച്ച് സൂക്ഷിച്ച് എടുത്തു മാറ്റി വയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചുവെച്ച് 25 നാളുകൾക്കു ശേഷം വീണ്ടും അതേ പ്രവർത്തി തന്നെ ചെയ്യുക പഴയ ഉപ്പും ഗ്രാമ്പൂവും തുളസിത്തറയിലോ ചെടികളുടെ താഴെയോ ഒഴിച്ചു കളയുക. നിങ്ങളുടെ മിക്കവാറും കടബാധ്യതകൾ എല്ലാം തന്നെ മാറുന്നതിനും ഒരു സാമ്പത്തിക ഭദ്രത ഉണ്ടാകുന്ന ഈ പ്രവർത്തി സഹായിക്കും.