പ്രമേഹ നിയന്ത്രണത്തിന് ഭക്ഷണം നിയന്ത്രിച്ചാൽ മാത്രം പോരാ. നിങ്ങൾ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് ഇങ്ങനെ പ്രമേഹം പൂർണ്ണമായും മാറിക്കിട്ടും.

ശരീരത്തിന്റെ അകത്തുള്ള അവയവങ്ങളെയും പുറത്തുള്ള അവസ്ഥയെയും ഒരുപോലെ ബാധിക്കുന്ന ഒരു വലിയ രോഗാവസ്ഥ തന്നെയാണ് പ്രമേഹം. പ്രമേഹം എന്ന അവസ്ഥ നിങ്ങൾക്ക് വന്നു പെട്ടാൽ പിന്നീട് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം തന്നെ വലിയ രോഗാവസ്ഥയിലേക്ക് മാറുന്നതായി കാണാനാകും. ആന്തരിക അവയവങ്ങൾ പലതും പ്രമേഹത്തിന് കീഴടങ്ങി പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു പോകുന്നത് കാണാനാകും. ചർമ്മത്തിലും രക്തത്തിലും ഒരുപോലെ ഈ പ്രമേഹം കേടുപാടുകൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് തടസ്സങ്ങൾ ഉണ്ടാക്കുന്ന പ്രമേഹം എന്ന രോഗത്തെ നമുക്ക് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. ഏറ്റവും പ്രധാനമായും നിങ്ങളുടെ ഭക്ഷണക്രമമാണ് ഇതിനുവേണ്ടി ശ്രദ്ധിക്കേണ്ടത്..

നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും അധികമായുള്ള മധുരവും കാർബോഹൈഡ്രേറ്റും ഒഴിവാക്കുക എന്നത് വലിയ പ്രാധാന്യത്തോടെ കൂടി നോക്കി കാണേണ്ടതാണ്. നിങ്ങൾ ഭക്ഷണം കഴിക്കാനായി എടുക്കുന്ന പ്ലേറ്റിന്റെ പകുതി ഭാഗത്തോളം പച്ചക്കറികളാണ് നിറക്കേണ്ടത്. ഇതിന്റെ കാൽ ഭാഗം വേവിച്ച പച്ചക്കറികളും ബാക്കി ഭാഗം വേവിക്കാത്ത പച്ചക്കറികളും വയ്ക്കാം. പിന്നീട് വരുന്ന കാൽഭാഗം മത്സ്യം സാധികൾ കഴിക്കുന്നവരാണ് എങ്കിൽ ഇറച്ചിയോ, മുട്ടയോ, മീനോ ഉപയോഗിക്കാം. മത്സ്യവും മാംസവും കഴിക്കാത്തവരാണ് എങ്കിൽ പയർ കടല മുതിര എന്നിങ്ങനെയുള്ള ധാന്യങ്ങളും മറ്റും ഉപയോഗിക്കാം.

   

ഏറ്റവും അവസാനത്തെ കാൽഭാഗം നിറയ്ക്കേണ്ടത് കാർബോഹൈഡ്രേറ്റ് ആണ്. ഇതിനായി രണ്ട് ഇഡലി ഒരു ദോശ ഒരു കഷണം പുട്ട് അര തവി തവിടുള്ള ചോറ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ ഭക്ഷണം മാത്രം നിയന്ത്രിച്ചാൽ പോരാ നിങ്ങളുടെ ജീവിതക്രമം തന്നെ ആരോഗ്യകരമായി മാറ്റേണ്ടതുണ്ട്. ഇതിനായി ദിവസവും അരമണിക്കൂർ നേരം എന്ന രീതിയിൽ ആഴ്ചയിലെ അഞ്ചുദിവസവും വ്യായാമം ചെയ്യണം. ഭക്ഷണവും വ്യായാമവും കൊണ്ട് നിയന്ത്രിക്കാൻ ആകാത്ത പ്രമേഹത്തിന്റെ ലെവലിലേക്ക് നിങ്ങൾ എത്തിയിട്ടുണ്ട് എങ്കിൽ മരുന്നുകൾ തീർച്ചയായും കഴിക്കേണ്ടതുണ്ട്..

https://www.youtube.com/watch?v=t9BFZH8V1-Q