മുഖം തിളങ്ങാൻ ഇനി ജീരകം മതി. കറികളിൽ മാത്രമല്ല മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും ജീരകവും കറുവപ്പട്ടയും.

മുഖത്ത് ചർമം ഡാർക്ക് ആകുന്നത് പലർക്കും മനസ്സിനെയും ഡാർക്ക് ആക്കാൻ കാരണമാകും. നിങ്ങളുടെ മുഖത്തുണ്ടാകുന്ന ഇരുണ്ട നിറവും കുരുക്കളും മുഖത്തെ സൺ എന്ന മാറ്റുന്നതിന് നിങ്ങളുടെ വീട്ടിൽ തന്നെയാണ് ചില വസ്തുക്കൾ ഉപയോഗിക്കാം. ആയിരങ്ങൾ ചെലവാക്കാതെ തന്നെ നിങ്ങളുടെ മുഖ സൗന്ദര്യം വീണ്ടെടുക്കാൻ ആകുമെങ്കിൽ ഇത് ഒരുപാട് നല്ല കാര്യമല്ലേ. നിങ്ങൾക്കും നിങ്ങളുടെ അടുക്കളയിൽ നിത്യേന ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് സൗന്ദര്യം വർദ്ധിപ്പിക്കാം. എന്നാൽ ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മുഖത്ത് അമിതമായി സോപ്പ്,

മറ്റ് കെമിക്കലുകൾ അടങ്ങിയ ഫേസ് വാഷുകള് ഉപയോഗിക്കുന്നത് അത്ര ഉത്തമമല്ല. പകരം കടലപ്പൊടി മുഖം കഴുകാനായി ഉപയോഗിക്കാം. നല്ല ജീരകം വീട്ടിൽ ഇരിപ്പുണ്ടോ, എങ്കിൽ ഇതിൽ നിന്നും അല്പം എടുത്ത് മിക്സി ജാറിൽ നല്ലപോലെ പൊടിച്ചെടുക്കാം. ഒരു സ്പൂൺ ജീരകം പൊടിച്ചതിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് മുഖത്ത് നല്ലപോലെ ഒരു പാക്ക് രൂപത്തിൽ പുരട്ടി ഇടാം. ചെറുതായൊന്ന് മസാജ് കൂടി ചെയ്തു കൊടുക്കാം. ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി കളയാം.

   

നിങ്ങൾക്ക് നല്ല ഒരു ചർമ്മം ഇതിലൂടെ ലഭിക്കും എന്നത് ഉറപ്പാണ്. അടുക്കളയിൽ തന്നെയുള്ള കറുവപ്പട്ടയും നിങ്ങൾക്ക് മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായകമാണ്. കറുവപ്പട്ട നല്ലപോലെ പൊടിച്ചെടുത്ത് ഇതിൽ നിന്നും അര സ്പൂൺ എടുത്ത് അര സ്പൂൺ അളവിൽ തന്നെ തേനും മിക്സ് ചെയ്തു മുഖത്ത് പുരട്ടി ഇടാം.

ഇത് നല്ലപോലെ ഡ്രൈ ആയ ശേഷം കഴുകി കളയാം. തീർച്ചയായും ബ്യൂട്ടിപാർലുകളിലും മറ്റും പോയി ഒരുപാട് പണം ചെലവാക്കി ചെയ്യുന്ന ട്രീറ്റ്മെന്റുകളെക്കാൾ കൂടുതൽ ഗുണകരം ഇത്തരത്തിലുള്ള നാച്ചുറൽ ടിപ്പുകൾ തന്നെയായിരിക്കും. അമിതമായി വെയിലു കൊള്ളുന്നവരാണ് എങ്കിൽ ഒരു സൺസ്ക്രീൻ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല. അതിലുപരിയായി മേക്കപ്പ് ധാരാളം ചെയ്തു നടക്കുന്നത് നിങ്ങളുടെ ചർമ്മസൗന്ദര്യത്തിന് കോട്ടം തട്ടാൻ ഇടയാക്കും. നാച്ചുറൽ ആയ ഒരു ചർമ്മമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഈ റെമഡികൾ പരീക്ഷിക്കാം.