നിങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങൾ നടക്കും. ഗണപതിക്ക് ഈ വഴിപാട് ചെയ്തു നോക്കൂ.

സകല വിഘ്നങ്ങളും എടുത്ത് നിക്കാൻ ശേഷിയുള്ള ഭഗവാനാണ് വിഘ്നേശ്വരൻ. പലരും ഒരുപാട് വാൽസല്യത്തോടും സ്നേഹത്തോടും കൂടിയാണ് ഗണേശ ഭഗവാനോട് പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ നിങ്ങളും ഒരു വിഗ്നേശ്വര ഭക്തനാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പ്രത്യേകമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. കൃത്യമായി മാസംതോറും ഈ വഴിപാട് ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത അത്ഭുതകരമായ വിജയങ്ങൾ സാധ്യമാകും. കൃത്യമായി എല്ലാ മാസവും ഗണപതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനായി ശ്രദ്ധിക്കണം.

ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ഗണപതിക്ക് കറുക മാലയും സമർപ്പിക്കേണ്ടത്. കറുക ഗണപതി ഭഗവാന്റെ ഇഷ്ട ഭക്ഷണവും ആണ്. അതുകൊണ്ടുതന്നെ ഗണേശ ദേവനെ ഈ വഴിപാടും ഒപ്പം തന്നെ പ്രാർത്ഥനകളും ഉണ്ട് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. സാധിക്കുന്ന പോലെ നിങ്ങൾക്ക് ഗണപതി ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥിക്കാം. എന്കിൽ തീർച്ചയായും ഫലം കിട്ടും. ഗണപതിക്ക് ഇത്തരത്തിൽ കറുകമാല സമർപ്പിക്കുന്നതിന് പിന്നിലായി വലിയ ഒരു ഐതിഹ്യം ഉണ്ട്. ദേവന്മാരെ എല്ലാം ശല്യപ്പെടുത്തി കൊണ്ടിരുന്ന ഒരു അസുരനായിരുന്നു അണലാസുരൻ.

   

ശല്യം സഹിക്കുകയാതെ ദേവന്മാർ ഗണപതിയോട് വന്ന് തങ്ങളുടെ വിഷമം അറിയിച്ചു. മഹാഗണപതി ദേവൻ അണലാസുരനുമായി യുദ്ധത്തിൽ ഏർപ്പെട്ടു. അണലാസൂരൻ തീ ജ്വാലകൾ തുപ്പി കൊണ്ടിരിക്കുമ്പോൾ ഗണപതി ഭഗവാൻ അണലാസുരനെ വിഴുങ്ങി. ഈ തീ ജ്വാലകൾ ഗണപതി ഭഗവാന്റെ വയറിനുള്ളിലും കിടന്ന് ജ്വലിക്കാൻ തുടങ്ങി. അഗ്നിയുടെ ചൂട് ഇല്ലാതാക്കാൻ വേണ്ടി അന്ന് ദേവന്മാർ കറുകപ്പുല്ല് കൊണ്ട് ഗണപതി ഭഗവാനെ പൂർണമായും മൂടി. ഈ പ്രവർത്തിയാണ് ഗണപതി ഭഗവാനെ തണുപ്പ് നൽകിയത്.