ഒരു പ്രമേഹരോഗി വാഹനം ഓടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

പ്രമേഹമുള്ള ആളുകളാണ് എങ്കിൽ നിങ്ങൾ വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉണ്ട്. ഏറ്റവും പ്രധാനമായും പ്രമേഹരോഗികൾക്ക് ഷുഗർ വളരെ പെട്ടെന്ന് താഴ്ന്നു പോകാനുള്ള ഒരു സാധ്യതയുണ്ട്. ഇൻസുലിൻ മരുന്നുകളും മറ്റും ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ ഇവർക്ക് ഷുഗർ പെട്ടെന്ന് തന്നെ താഴ്ന്നു പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇവർ കുറച്ചുസമയത്തേക്ക് വാഹനം ഓടിക്കാതിരിക്കുന്നതാണ് നല്ലത്.

പ്രമേഹത്തിനുള്ള ചില മരുന്നുകൾ കഴിക്കുന്നവന്റെ എഫ്ഫക്റ്റ് ആയി വളരെ പെട്ടെന്ന് നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞു പോകുന്നതായി കാണാറുണ്ട് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായാൽ ആ വ്യക്തിക്ക് തലകറക്കം ക്ഷീണമോ തളർച്ചയും ഉണ്ടാകാം. ഈ സമയം നിങ്ങൾ ഡ്രൈവിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ് എങ്കിൽ വാഹനത്തിന്റെ നിയന്ത്രണം നിങ്ങളുടെ കൈകളിൽ നിന്നും നഷ്ടപ്പെട്ടുപോകും എന്നത് ഉറപ്പാണ്.

   

നിങ്ങൾക്ക് ഇത്തരം ഒരു ലക്ഷണം ചെറുതായിട്ട് എങ്കിലും തോന്നിയാൽ ഉടനെ വാഹനം റോഡ് അരികിൽ ആയി പാർക്ക് ചെയ്ത് വേണ്ട പ്രീക്വേഷൻസ് എടുക്കേണ്ടതാണ്. പ്രമേഹം നോക്കുന്നതിനുള്ള ഒരു ഗ്ലൂക്കോമീറ്റർ എപ്പോഴും കൈകളിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും. ഷുഗർ വല്ലാതെ കുറഞ്ഞു എങ്കിൽ ഇതിനെ പ്രതിരോധിക്കാനായി മധുരമുള്ള ഡ്രിങ്ക്സ് കുടിക്കുക എന്നതിനേക്കാൾ ഉപരിയായി ഏതെങ്കിലും ഒരു ഫ്രൂട്ടോ ഭക്ഷണം ആയോ കഴിക്കാൻ ശ്രമിക്കുക. അതുപോലെതന്നെ പ്രമേഹരോഗികൾക്ക് ഉണ്ടാകാവുന്ന ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളും പ്രശ്നങ്ങളും ഇത്തരത്തിൽ നിങ്ങൾക്ക് വാഹനം ഓടിക്കാനുള്ള നിയന്ത്രണം നഷ്ടപ്പെടുത്താം.