നിങ്ങൾ വ്യായാമം ചെയ്യുന്നത് നിങ്ങൾ പോലും അറിയില്ല. എങ്ങനെ എളുപ്പം ശരീരത്തിന് ആരോഗ്യകരമായ ഒരു വ്യായാമ ശീലം ഉണ്ടാക്കിയെടുക്കാം.

ശരീരഭാരം കൂടുമ്പോഴും ശരീരത്തിൽ പലതരത്തിലുള്ള കൊഴുപ്പുകൾ അഴിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് നാം വ്യായാമത്തെക്കുറിച്ച് ചിന്തിക്കാറുള്ളത്. ലിവറോ ഹൃദയമോ പനി മുടക്കുന്നതിന് മുൻപേ തന്നെ വ്യായാമം എന്ന ശീലം ഉണ്ടാക്കിയെടുത്ത നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ ആകും. പ്രത്യേകമായി വ്യായാമം ചെയ്യുന്നു എന്നതിന് വേണ്ടി ഒരു സ്ട്രെയിൻ കൊടുക്കാതിരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന ജോലികൾ തന്നെ അല്പം ആയാസപ്പെട്ട് ചെയ്യുകയാണ് എങ്കിൽ ഇതിൽ തന്നെ വ്യായാമം നമുക്ക് ലഭിക്കുന്നു.

ഏതെങ്കിലും സ്ഥാപനത്തിലോ മറ്റോ പോകുമ്പോൾ നെറ്റ് ഉപയോഗിക്കാതെ കോണിപ്പടികൾ ഉപയോഗിക്കുകയാണ് എങ്കിൽ ഇത് നല്ലൊരു വ്യായാമം ആയി മാറും. മിക്കവാറും വീഡിയോകൾ കാണുന്ന സമയത്തും, ഫോൺ വിളിക്കുന്ന സമയത്തും നമ്മൾ കസേരയിലോ കിടക്കയിലോ കിടന്നു കൊണ്ടോ, ഇരുന്നുകൊണ്ട് ആയിരിക്കും ചെയ്യുന്നത്. എന്നാൽ ഈ രീതി ഒന്ന് മാറ്റി പിടിക്കാം. പകരം നടന്നുകൊണ്ട് ഫോൺ വിളിക്കാനും, നടന്നുകൊണ്ട് വീഡിയോ കാണാനും പാട്ട് കേൾക്കാനും ശ്രദ്ധിക്കുക.

   

ഇങ്ങനെയാകുമ്പോൾ ശരീരത്തിന് ഒരു മൂവ്മെന്റ് കിട്ടുന്നുണ്ട്. എവിടെയെങ്കിലും യാത്ര പോകുന്ന സമയത്ത് കാർ അല്പം ദൂരെയായി പാർക്ക് ചെയ്തു നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്ക് നടന്നുകൊണ്ട് പോവുകയാണ് എങ്കിൽ ഇതും നിങ്ങൾക്ക് ഒരു വ്യായാമം ആയി മാറും. വെയില് കൊള്ളുന്നത് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ കുട ഉപയോഗിക്കാൻ മടിക്കേണ്ട.

ഒരു ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 150 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യുകയാണ് വേണ്ടത്. ഇത് ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങളിലൂടെ ആണ് എങ്കിൽ നല്ല എഫക്ട് ഉണ്ടാകും. നിങ്ങൾക്ക് അതിന്റെ സ്ട്രെസ്സും ഉണ്ടാകില്ല. തടി കുറയ്ക്കാൻ വേണ്ടി മാത്രമല്ല വ്യായാമം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടിയും വ്യായാമം ശീലമാക്കണം.