ജനങ്ങൾ ശീലമാക്കിയാൽ നിങ്ങൾക്കും ആരോഗ്യകരമായി ശരീരം തടി വെക്കും.

ശരീരഭാരം കുറയ്ക്കാനായി നടക്കുന്ന ഒരുപാട് കാണാനാകും. എന്നാൽ ഈ കൂട്ടത്തിൽ ചുരുക്കം ചില ആളുകളെങ്കിലും ശരീരത്തിന് ഭാരം കുറവാണ് എന്ന് വിഷമിക്കുന്ന ആളുകളും ഉണ്ട്. ബോഡിമാസ് ഇൻഡക്സ് പ്രകാരം 19 നും താഴെയാണ് നിങ്ങളുടെ ഇൻഡക്സ് എങ്കിൽ തീർച്ചയായും അണ്ടർ വെയിറ്റ് ആണ് എന്ന് തന്നെ പറയാം. ഇത്തരത്തിൽ ശരീരഭാരം വളരെ കുറഞ്ഞ ആളുകൾക്ക് ഇത് ഒന്ന് കൂട്ടിയെടുക്കുക എന്നത് വളരെയേറെ പ്രയാസമാണ്.

നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കൂട്ടാൻ വേണ്ടി വലിച്ചുവാരി ഭക്ഷണം കഴിക്കുന്ന ശീലം പാലിക്കരുത്. നല്ല ആരോഗ്യമുള്ള കാലറിയും പ്രോട്ടീനും കിട്ടുന്ന രീതിയിൽ ആയിരിക്കണം നിങ്ങളുടെ ഭക്ഷണക്രമം.. ഇത്തരത്തിൽ ശരീരഭാരം കുറയുന്നതിന് പല കാരണങ്ങളുമുണ്ട്. പ്രത്യേകമായി തൈറോയ്ഡ് കൂടുന്നത് ആളുകൾക്ക് ശരീര ഭാരം കുറയ്ക്കാൻ കാരണമാണ്. ചില ഭക്ഷണങ്ങളോടുള്ള വിരക്തി അലർജി എന്നിവയെല്ലാം ശരീരഭാരം കുറയ്ക്കാൻ കാരണമാകും.

   

തുടർച്ചയായുള്ള ദഹന പ്രശ്നങ്ങളും ഭക്ഷണത്തോട് ഇഷ്ടക്കേടും താൽപര്യക്കുറവും ഇതുമൂലം ശരീരഭാരം ക്രമാതീതമായി കുറഞ്ഞു പോകാനുള്ള സാധ്യതയും വർദ്ധിപ്പിക്കും. നിങ്ങൾക്ക് ഇത്തരത്തിൽ ശരീരഭാരം വർദ്ധിപ്പിക്കണം എങ്കിൽ ദിവസവും നേന്ത്രപ്പഴം, മുട്ട, പാല് എന്നിവയെല്ലാം ശീലമാക്കാം ഇവയിൽ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നവർ ഒഴിവാക്കുകയും വേണം.

ഒരുപാട് വാരിവലിച്ച് കഴിക്കാതെ കൃത്യമായി ഒരു ദിവസത്തിൽ 6, 7 തവണയായി നിങ്ങളുടെ ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ലഭിക്കേണ്ടതുണ്ട്. ഇതിനായി ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് വളരെ ഉത്തമമാണ്. ഒപ്പം തന്നെ രണ്ടോ മൂന്നോ ഓറഞ്ച് ജ്യൂസ് ആക്കി കഴിക്കുന്നതും ഉപകാരപ്പെടും. ഇത്രയും കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും ശരീരഭാരം വളരെ ഹെൽത്തി ആയി വർദ്ധിപ്പിക്കാം.