നിങ്ങളുടെ മുഖം ഇനി വെളുത്തുതുടക്കും ഇത് ഉപയോഗിച്ചാൽ. വീട്ടിലുള്ള ഈ വസ്തുക്കൾ മാത്രം മതി പാർലറിൽ കൊടുക്കുന്ന പണം ലാഭിക്കാം.

ബ്യൂട്ടിപാർലറും കളിലും മറ്റും പോയി ഒരുപാട് ഫെയ്സ് ക്രീമുകളും ഫേഷ്യലുകളും ചെയ്ത് മുഖം വെളുപ്പിക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാകും. മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കരിമംഗല്യവും ഇങ്ങനെ ഇവരുടെ മുഖചർമ്മം നശിപ്പിക്കാൻ കാരണമാകുന്നു. പ്രത്യേകിച്ചും സ്ത്രീകളിലാണ് ഇത് അധികവും കാണാറുള്ളത്.

40 നോട് അടുക്കുന്ന സ്ത്രീകൾക്ക് കരിമംഗല്യം ഉണ്ടാകുന്നത് വളരെ സാധാരണമായ ഒരു കാര്യമായിരിക്കുന്നു. നിങ്ങളുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിമംഗല്യവും അപ്പാടെ മാറ്റാൻ സാധിക്കും. പ്രത്യേകിച്ച് ഇതിനുവേണ്ടി ഇനി പണം ചെലവാക്കേണ്ടതില്ല. ഇതിനായി ഒന്നോ രണ്ടോ സ്പൂൺ അരിപ്പൊടി ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം. നിങ്ങളുടെ കൈവശം അരിപ്പൊടി ഇല്ല എങ്കിൽ കടലപ്പൊടി ഗോതമ്പ് പൊടിയോ ഇതിനുവേണ്ടി ഉപയോഗിക്കാം.

   

ഇതിലേക്ക് ഒരു ചെറിയ കഷണം അലോവേര കുക്കുമ്പർ എന്നിവ ജ്യൂസ് അടിച്ച് ചേർത്തു കൊടുക്കാം. ഒരു സ്പൂൺ തേൻ ചേർത്ത് നല്ലപോലെ ഇളക്കിയതിനു ശേഷം ഒരു സ്പൂൺ ചെറുനാരങ്ങാനീരും ഒന്നോ രണ്ടോ വിറ്റാമിൻ ഈ ക്യാപ്സുകളും കൂടി പൊട്ടിച്ചൊഴിക്കാം. പച്ചമഞ്ഞൾ അരച്ചത് കൂടി ഒരു സ്പൂൺ ചേർത്തുകൊടുക്കുകയാണ് എങ്കിൽ കൂടുതൽ എഫക്ട് ഉണ്ടാകും.

ഇവയെല്ലാം നല്ലപോലെ ഇളക്കി യോജിപ്പിച്ച് വെച്ച ശേഷം, നിങ്ങളുടെ മുഖം നല്ല ഒരു മൈൽഡ് ഫേസ് വാഷ് ഉപയോഗിച്ച് കഴുകി, ചെറുതായി ഒന്ന് ആവി പിടിച്ച ശേഷം ഈ ക്രീം മുഖത്ത് ഉപയോഗിക്കുക. നല്ലപോലെ മുകളിലേക്ക് ആക്കുന്ന രീതിയിൽ സ്ക്രബ്ബ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞ് ഐസ് കൊണ്ട് മുഖത്ത് ഒന്ന് ഉരച്ചു കൊടുക്കാം. തീർച്ചയായും ഇത് അൽപ്പനാടത്തേക്ക് സ്ഥിരമായി ചെയ്യുകയാണെങ്കിൽ നല്ല എഫക്ട് ഉണ്ടാകും.