കുടലിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് മുഴുവനായും പുറത്തുപോകും നിങ്ങൾക്ക് കിഴ്‌ വായു ശല്യം ഉണ്ടാകില്ല.

പലപ്പോഴും ഭക്ഷണം കഴിച്ച് അല്പസമയത്തിനുള്ളിൽ തന്നെ ശരീരത്തിൽ ഗ്യാസ് കയറുന്നതായി ഏമ്പക്കമായും വയറു വീർത്തു വരുന്ന അവസ്ഥയായും എല്ലാം കാണാറുണ്ട്. പല ആളുകൾക്കും സഭ വഷളാക്കുന്ന രീതിയിലുള്ള കീഴ് വായു ശല്യവും കാണാം. പലപ്പോഴും നമ്മുടെ ഭക്ഷണശീലം തന്നെയാണ് ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇന്ന് ആധുനിക കാലത്ത് ആളുകൾക്ക് ഹോട്ടൽ ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ആണ് കൂടുതലും താല്പര്യമുള്ളത്. ഇതുതന്നെയാണ് നമുക്ക് നെഞ്ചിരിച്ചിൽ, വയറിൽ ഗ്യാസ് കയറുന്ന അവസ്ഥയുമായി എല്ലാം പ്രത്യക്ഷപ്പെടുന്നതിനുള്ള കാരണവും.

എപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കണം. ഏതൊരു ഭക്ഷണം കഴിക്കുന്നതിനും ഒപ്പം വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണത്തിന്റെ 25 മിനിറ്റ് മുൻപ് ശേഷവും മാത്രമേ വെള്ളം കുടിക്കാനായി പാടുള്ളൂ. ഏതു ഭക്ഷണം കഴിക്കുമ്പോഴും നല്ലപോലെ സമയമെടുത്ത് ചവച്ചരച്ച് കഴിക്കാനായി ശ്രദ്ധിക്കുക ഇങ്ങനെയാണെങ്കിൽ ആണ് പെട്ടെന്ന് ദഹനം സംഭവിക്കുന്നത്.

   

ഇന്ന് നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ ചില ആളുകൾക്ക് ഇരുന്നു കഴിക്കാൻ പോലും സമയം കിട്ടാത്ത അവസ്ഥയുണ്ട്. ഇങ്ങനെ നിങ്ങൾ ഓടി പാഞ്ഞു ഭക്ഷണം കഴിക്കുന്ന രീതിയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ജോലിക്ക് പോകാതെ വീട്ടിൽ റസ്റ്റ് എടുക്കേണ്ട ഒരു അവസ്ഥ ഉണ്ടാകും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നവരാണ് എങ്കിൽ മണ്ണിനടിയിൽ ഉണ്ടാകുന്ന പച്ചക്കറികളും മറ്റും ഭക്ഷണമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ എന്നിവ ഉൾപ്പെടുത്തുക. ഇഞ്ചി വെറുതെ നീര് പിഴിഞ്ഞ് കുടിക്കുന്നതും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. അനാവശ്യമായി ഒരിക്കലും മരുന്നുകൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജീവിതശൈലി നിയന്ത്രണം തന്നെയാണ് നിങ്ങളുടെ ജീവിതത്തിൽ എല്ലാ രോഗങ്ങളെയും ചെറുത്തുനിൽക്കാനുള്ള ഒരേയൊരു മാർഗം.