നിങ്ങൾ കൂർക്കം വലിച്ച് ഉറങ്ങുന്നവരാണോ, എങ്കിൽ ഉണരാൻ സമയമായി, നിങ്ങൾക്കും സ്ട്രോക്ക് വരാം.

ആദ്യകാലങ്ങളിൽ ഏതു പോലെയല്ല ഇന്ന് നമ്മുടെ ആരോഗ്യസ്ഥിതി വളരെയധികം മോശമായ ഒരു അവസ്ഥയിലേക്ക് നാം എത്തിയിട്ടുണ്ട്. മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ജീവിതശൈലി രോഗങ്ങൾ വന്നിട്ടുണ്ട് എന്നത് ഒരു വാസ്ത്തവമാണ്. ആരോഗ്യപരമായി ജീവിതം നയിക്കുന്ന വ്യായാമവും ഭക്ഷണശീലവും വളരെ കൃത്യമായി ശ്രദ്ധിക്കുന്ന ആളുകൾക്ക് പോലും ഈ പറഞ്ഞ രോഗങ്ങൾ വരാം. ഇതിന് കാരണം ഇവരുടെ പാരമ്പര്യം തന്നെയാണ്.

പാരമ്പര്യമായി നിങ്ങളുടെ കുടുംബത്തിൽ പല ജീവിതശൈലി രോഗങ്ങളും, സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ള രോഗങ്ങളും വന്നിട്ടുണ്ട് എങ്കിൽ, നിങ്ങൾക്കും ഭാവിയിൽ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇന്ന് 40 കളിലും പോലും ആളുകൾക്ക് ഹൃദയാഘാതമോ സ്ട്രോക്കോ വന്ന് ശരീരം ക്ഷയിച്ച ഒരു അവസ്ഥയിലേക്ക് എത്തുന്നു. ഒരു മനുഷ്യന്റെ ഏറ്റവും ആരോഗ്യപരമായും പ്രോഡക്റ്റീവ് ആയും പ്രവർത്തിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള രോഗാവസ്ഥ വന്നാൽ പിന്നീട് ആ വ്യക്തിയുടെ മനസ്സും ശരീരവും ഒരുപോലെ തളർന്നുപോകും. ഇന്ന് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.

   

നമ്മുടെ ഭക്ഷണശീലവും വ്യായാമമില്ലാത്ത ശരീരപ്രകൃതിയും മൂലം തന്നെ ശരീരത്തിൽ രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഇത്തരത്തിൽ രക്തക്കുഴലുകളിൽ രക്തം ശരിയായി ഒഴുകാതെ കട്ടപിടിക്കുന്ന ഒരവസ്ഥ വന്നാൽ, ശ്വാസകോശത്തിലേക്ക് പോകുന്ന അശുദ്ധ രക്തം ശുദ്ധീകരിക്കാനുള്ള ഓക്സിജൻ ശരീരത്തിൽ ഇല്ലാതെ വരുന്നതുമൂലവും സ്ട്രോക്കും ഹാർട്ടറ്റാക്കും വളരെ പെട്ടെന്ന് തന്നെ സംഭവിക്കാം. രാത്രിയിൽ ഉറങ്ങുമ്പോൾ കൂർക്കം വലിച്ച് ഉറങ്ങുന്ന ആളുകൾക്കുള്ള ഒരു ധാരണയാണ് ഇവരുടെ ആരോഗ്യത്തിന്റെ ലക്ഷണമാണ് ഈ കൂർക്കം വലി എന്നാണ്.

എന്നാൽ യഥാർത്ഥത്തിൽ അവരുടെ ശരീരത്തിൽ ഓക്സിജൻ ശരിയായ അളവിൽ ഇല്ലാതെ വരുന്നതു മൂലമാണ് ഇവർ കൂർക്കം വലിക്കേണ്ടതായ അവസ്ഥ വരുന്നത്. രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ എഴുന്നേൽക്കുന്നത് വരെ എട്ടുമണിക്കൂറും ശ്വാസത്തിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ വരുന്നതിനെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ.

ഇവർക്ക് സ്ട്രോക്കും നിശ്ചയമാണ്. ഒരുപാട് നേരം ഇരുന്നുകൊണ്ട് കിടന്നുകൊണ്ട് യാത്ര ചെയ്യുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകും എന്നതുകൊണ്ട് തന്നെ ശരീരത്തിന് ഇടയ്ക്ക് ഒരു മൂവ്മെന്റ് കൊടുക്കുന്നതും നന്നായിരിക്കും. നിങ്ങളുടെ ഭക്ഷണക്രമങ്ങൾ ആരോഗ്യപരമായിരിക്കാനും ശ്രദ്ധിക്കണം. ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പദാർത്ഥങ്ങളും ഒഴിവാക്കുക എന്നത് നിർബന്ധം തന്നെയാണ്.