പ്രധാനമായും ശരീരഭാരം അമിതമായി ഉള്ള ആളുകൾക്ക് സ്ഥിരമായി കാണുന്ന ഒരു പ്രശ്നമാണ് കാലിന്റെ ഉപ്പുറ്റിയിലുള്ള വേദന. മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ രാവിലെ എഴുന്നേറ്റ് കട്ടിലിൽ നിന്നും കാലുകൾ നിലത്തേക്ക് വയ്ക്കുമ്പോഴായിരിക്കും ഈ വേദന അധികവും വരാറുള്ളത്. അതുപോലെതന്നെ ഒരുപാട് നേരം കാലുകളിലേക്ക് സ്ട്രെയിൻ ചെയ്യേണ്ടതായി വരുമ്പോഴും ഈ വേദന അനുഭവപ്പെടാം. നിങ്ങൾക്കും ഇത്തരത്തിലുള്ള ഉപ്പുറ്റി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ വീടുകളിൽ നിന്നുകൊണ്ടുതന്നെ ഇതിനുവേണ്ട ചികിത്സകൾ ചെയ്യാം.
പ്രധാനമായും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാവുന്നതിന്റെ കാരണം ശരീരത്തിലുള്ള നീർക്കെട്ടുകളാണ്. ഒപ്പം തന്നെ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ സി, അയേൺ എന്നിങ്ങനെയുള്ള ലവണങ്ങളുടെ കുറവുകൊണ്ടും ഉണ്ടാകാം. നിങ്ങളുടെ ഇത്തരത്തിലുള്ള വേദനകളെ അകറ്റുന്ന ഒരു നല്ല പരിഹാരമാണ് ഐസ് ബാഗും ഹോട്ട് ബാഗും മാറിമാറി ഉപയോഗിക്കുന്നത്.ഐസ് ബാഗും ഹോട്ട് ബാഗും ഇല്ലാത്തവരാണ് എങ്കിൽ ഒരു കോട്ടൻ തുണിയിൽ അല്പം ഐസ് കട്ടകൾ എടുത്ത് കെട്ടി കിഴിയാക്കി വയ്ക്കാം.
ചൂടുവെള്ളം ഒരു നല്ല കുപ്പിയിൽ നിറച്ചും ഉപയോഗിക്കാം. മൂന്നു മിനിറ്റ് ഹോട്ട് ബാഗ് വെച്ച് ശേഷം ഒരു മിനിറ്റ് ഐസ് ബാഗ് വയ്ക്കുക. ഇത് തുടർച്ചയായി അഞ്ചോ ആറോ തവണയെങ്കിലും തുടരണം. വേദനയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ് ഈ മാസം. അതുപോലെതന്നെ എരിക്കിന്റെ ഇല ഉപയോഗിച്ച് നിങ്ങളുടെ ഉപ്പൂറ്റി വേദന മാറ്റിയെടുക്കാം. ഇതിനായി ഒന്നോ രണ്ടോ എരിക്കിന്റെ ഇല ചെറുതാക്കി മുറിച്ചെടുത്ത് ഒരു കോട്ടൺ തുണിയിൽ കിഴിയാക്കി കെട്ടി നല്ലപോലെ ചൂടാക്കിയെടുത്ത് കാലിന്റെ വേദനയുള്ള ഭാഗങ്ങളിൽ വച്ചു കൊടുക്കാം.
ഈ രീതിയിൽ തന്നെ അല്പം ഇന്ദുപ്പും ചെറുനാരങ്ങയും കീഴയാക്കി കെട്ടി ചൂടാക്കി വേദനയുള്ള ഭാഗങ്ങളിൽ ഉപയോഗിക്കുന്നതും മാറ്റം കൊണ്ടുവരും. ഏറ്റവും കുറഞ്ഞത് അഞ്ചോ ആറോ തവണയെങ്കിലും ചെയ്യണം എന്നതാണ് റിസൾട്ട് ലഭിക്കാനായി ശ്രദ്ധിക്കേണ്ടത്. കൈകളുടെ തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗങ്ങളിൽ മസാജ് ചെയ്തു കൊടുക്കുന്നതും പെട്ടെന്ന് റിസൾട്ട് നൽകും. നിങ്ങളുടെ ഇത്തരത്തിലുള്ള വേദനകൾ ഇല്ലാതാക്കാൻ ഈ മാർഗ്ഗങ്ങൾ നിങ്ങളെ സഹായിക്കും.