ഒരുപാട് തരത്തിലുള്ള ക്യാൻസറുകളെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. പ്രധാനമായും ഹെഡ് ആൻഡ് നെക്ക് കാൻസർ എന്നത് നിങ്ങളുടെ തല, കണ്ണ്, മൂക്ക്, ചെവി, തൊണ്ട, കഴുത്ത് എന്നീ ഭാഗങ്ങളിൽ വരാവുന്ന ക്യാൻസറുകളാണ് കാണിക്കുന്നത്. വളരെ പെട്ടെന്ന് ലക്ഷണങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതും പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ഭേദമാക്കാൻ സാധിക്കുന്നതുമായ ഒരു ക്യാൻസർ ആണ് ഈ ഹെഡ് ആൻഡ് നെക്ക് കാൻസർ. ഏതൊരു കാൻസറും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ ആയാൽ ഇതിനെ വളരെ ചുരുക്കം ചികിത്സ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുംതോറും ക്യാൻസർ അതിന്റെ അടുത്ത സ്റ്റേജിലേക്ക് കടക്കും. മൂന്നാമത്തെ ഘട്ടത്തിൽ എത്തിയ ക്യാൻസർ ആണ് എങ്കിൽ.
ചികിത്സകൾ അല്പം കൂടി കൂടുതലായി ചെയ്യേണ്ടതായും എഫക്ട് കുറവ് കാണുന്നതായും മനസ്സിലാക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ മുഖത്ത് നാവിലോ ഏതെങ്കിലും തരത്തിലുള്ള നിറവ്യത്യാസമോ രൂപ മാറ്റങ്ങളും കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിന്റെ കാരണം നിർണയിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും നാവിൽ വരുന്ന വെളുത്ത നിറമോ, ചുണ്ടിൽ കാണുന്ന ചുവന്ന നിറങ്ങളോ, പല്ലിന് മുകളിലായി മോണയിൽ കാണുന്ന കറുത്ത നിറങ്ങളോ അസാധാരണമാണ് എന്ന് തോന്നിയാൽ ഉടനെ ഒരു ഡോക്ടറുടെ സഹായത്തോടെ ഇത് ക്യാൻസർ അല്ല എന്ന കാര്യം ഉറപ്പാക്കണം.
പ്രത്യേകിച്ചും വായിൽ ഉണ്ടാകുന്ന ക്യാൻസറിനെ ഈ മൂന്ന് ലക്ഷണങ്ങളാണ് ആദ്യമേ കാണാൻ ആകുക. ചില ആളുകൾക്ക് മൂക്കിൽ നിന്നും, വായിൽനിന്നോ, ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്നതായി കാണാം. മൂക്കിന്റെ ഏറ്റവും അറ്റത്തായ ഉമിനീർ ഗ്രന്ഥികളിലോ നാവിലോ ചെവിയുടെ ഉൾഭാഗത്തായോ ആണ് പലപ്പോഴും ക്യാൻസറുകളുടെ ആദ്യ ലക്ഷണങ്ങൾ കാണാറുള്ളത്. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള ലക്ഷങ്ങൾ കാണുകയാണ് എങ്കിൽ ഇതിനു വേണ്ടി ചികിത്സകളും വളരെ പെട്ടെന്ന് തന്നെ ആരംഭിക്കാം. ഇത്തരത്തിൽ ചികിത്സകൾ ചെയ്യുന്ന സമയത്ത് കീമോതെറാപ്പികളും.
റേഡിയേഷൻ തെറാപ്പികളും, ഇഞ്ചക്ഷനുകളും, മരുന്നുകളും എല്ലാം തന്നെ ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ ഭാഗത്തുനിന്നും ജീവിതശൈലി നിയന്ത്രണം കൂടി ഉണ്ടാവുകയാണെങ്കിൽ വളരെ പെട്ടെന്ന് നിങ്ങളുടെ കാൻസറിനെ തുരത്താൻ ആകും. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും, മദ്യപാനം ശീലവും, അമിതമായുള്ള നോൺവെജ് ഹോട്ടൽ ഭക്ഷണങ്ങളും, ജങ്ക് ഫുഡുകളും ഇത്തരത്തിലുള്ള ക്യാൻസറുകൾക്ക് വളരെ പ്രധാനപ്പെട്ട കാരണങ്ങളാണ്. അതുകൊണ്ട് ഇവയെല്ലാം ഒഴിവാക്കാൻ നിങ്ങൾക്ക് എത്രത്തോളം സാധിക്കുന്നുവോ അത്രയും ഇത്തരം രോഗങ്ങളിൽ നിന്നും അകന്നുനിൽക്കാനും സാധിക്കും.