ഓരോ പ്രായത്തിലും കുട്ടികളുടെ ഭക്ഷണശീലം എന്നത് വളരെ വ്യത്യസ്തമായിരിക്കും. ചില കുട്ടികൾ ധാരാളമായി ഭക്ഷണത്തിൽ ഇഷ്ടപ്പെടുന്നവരും കഴിക്കുന്നവരും ആയിരിക്കും. എന്നാൽ മറ്റു ചില കുട്ടികൾ ഭക്ഷണം കഴിക്കാൻ അല്പം മടി കാണിക്കുന്നവർ ആയിരിക്കും. എന്നാൽ നമ്മുടെ മക്കളെ ഒരിക്കലും ഫോഴ്സ് ചെയ്ത് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കരുത്. അവർ ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം ഉണ്ടാക്കി, അവരെ ഭക്ഷണത്തിനോട് ഇഷ്ടമുള്ളവർ ആക്കി മാറ്റുകയാണ് വേണ്ടത്.
ഇങ്ങനെ അവർ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്ന രീതി ആയിരിക്കണം എപ്പോഴും ഉണ്ടായിരിക്കേണ്ടത്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉറക്കച്ചടവിൽ ഒരിക്കലും മക്കൾക്ക് ഭക്ഷണം കൊടുക്കാതിരിക്കുക. ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ച് ഭക്ഷണം കൊടുക്കുന്ന ചില അമ്മമാരും ഉണ്ട്.
എന്നാൽ ഇത് അവളുടെ ആരോഗ്യം കൂടുതൽ നശിപ്പിക്കും. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഓരോ പ്രായത്തിലും ഇവരുടെ ഇഷ്ടങ്ങൾ എന്നത് വ്യത്യസ്തമായിരിക്കും. ചെറുപ്രായത്തിൽ ഇവർക്ക് നാം കുറുക്ക് കൊടുക്കാറുണ്ട്. എന്നാൽ ഒരു വയസ്സിനുശേഷം ഈ കുറുക്ക് കഴിക്കാൻ അവർക്ക് ഇഷ്ടം ഉണ്ടാകുന്നത് വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ അവർ ഇഷ്ടപ്പെടുന്ന രീതിയിൽ മറ്റു ഭക്ഷണങ്ങൾ ഇവർക്ക് വേണ്ടി തയ്യാറാക്കി കൊടുക്കാം.
മുതിർന്ന ആളുകളോട് പറയുന്നതുപോലെ തന്നെ വെളുത്ത അരി ഉപയോഗിച്ചുള്ള ഭക്ഷണം ഒരിക്കലും മക്കൾക്ക് കൊടുക്കാതിരിക്കാൻ ശ്രമിക്കാം. പകരം തവിടുള്ള അരി ഉപയോഗിച്ച് ചോറ് ഉണ്ടാക്കി അവർക്ക് കൊടുക്കുക. ചെറുപ്പം മുതലേ ഈ ഒരു ശീലം ഇവർ പാലിച്ചു വരികയാണെങ്കിൽ വളർന്നാലും ഇവർക്ക് പല തരത്തിലുള്ള രോഗങ്ങളും വരാതിരിക്കും. ഇവർക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കി നൽകുമ്പോൾ പല നിറത്തിലുള്ള പച്ചക്കറികളും ഇതിൽ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കാൻ ശ്രദ്ധിക്കുക. റിഫൈൻഡ് ഓയിലുകൾ ഉപയോഗിച്ച് ഒരിക്കലും കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണങ്ങൾ തയ്യാറാക്കാതിരിക്കുക.
എന്നാൽ ബട്ടർ ചീസ് എന്നിവയെല്ലാം ഉപയോഗിക്കുന്നതും നെയ്യ് ഉപയോഗിച്ച് പാചകം ചെയ്യുന്നതും ഇവരെ ശരീരത്തിന് നല്ല ആരോഗ്യ ഗുണങ്ങൾ നൽകും. ഒരിക്കലും നമ്മുടെ മക്കളെ ഭക്ഷണകാര്യത്തിൽ മറ്റുള്ളവരുമായി കമ്പയർ ചെയ്യാതിരിക്കുക. ധാരാളമായി കളിക്കുന്ന കുട്ടികളാണ് എങ്കിൽ ശരീരത്തിന് അല്പം ക്ഷീണം ഉണ്ടാകും. എങ്കിലും ഇവർ താല്പര്യപ്പെടുന്ന രീതിയിൽ ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. നിങ്ങളുടെ മക്കൾ തീരെ ഭക്ഷണം കഴിക്കാതെയും ശരീരം വല്ലാതെ സൂക്ഷിച്ചു വരുന്ന രീതിയും കാണുന്നുണ്ടെങ്കിൽ മാത്രം ഒരു ഡോക്ടറുടെ സഹായം തേടുക.