ജീവിത ശൈലി രോഗങ്ങൾക്കെല്ലാം ഇനി നിങ്ങൾ ജീവിതശൈലി തന്നെ പരിഹാരം ആകും.

ഇന്ന് നമുക്കുള്ള രോഗങ്ങളെ എല്ലാം ഒരു തരത്തിൽ പറയുകയാണ് എങ്കിൽ ജീവിതശൈലി രോഗങ്ങളുടെ ക്രമത്തിൽ പെടുത്താൻ ആകും. പ്രധാനമായും പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള സാധാരണമായി കാണപ്പെടുന്ന രോഗങ്ങളെല്ലാം തന്നെ ജീവിതശൈലി രോഗങ്ങൾ ആണ്. ആദ്യകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ ജീവിതശൈലി വളരെയധികം ആരോഗ്യകരമായി പിന്നോക്കം പോകുന്ന ഒരു അവസ്ഥയാണ് കാണുന്നത്.

അതുകൊണ്ടുതന്നെ രോഗങ്ങളും വളരെയധികം വർദ്ധിച്ചുവരുന്നു. നമ്മുടെ ജീവിതശൈലിയും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും എങ്കിൽ തീർച്ചയായും ഈ രോഗങ്ങളെയും ഒരു പരിധിവരെ അകറ്റിനിർത്താൻ ആകും. ഇതിനായി ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണ രീതി തന്നെയാണ്. അനാരോഗ്യകരമായ ഒരു ഭക്ഷണരീതി ഇനിയെങ്കിലും ഒഴിവാക്കുക. ജംഗ് ഫുടുകളും, ഹോട്ടൽ ഭക്ഷണങ്ങളും ഒഴിവാക്കി സ്വന്തം വീട്ടിൽ പാചകം ചെയ്ത് കഴിക്കുന്ന രീതി ശീലമാക്കുക.

   

വീട്ടിൽ തന്നെ പാചകം ചെയ്യുകയാണ് എങ്കിൽ കൂടിയും ഈ ഭക്ഷണ പദാർത്ഥങ്ങൾ വീട്ടിൽ തന്നെ വിളയിച്ചെടുത്തവ ആണെങ്കിൽ കൂടുതൽ ഹെൽത്തി ആയിരിക്കും. ചെറിയ ഒരു പച്ചക്കറി തോട്ടം എങ്കിലും ഓരോ വ്യക്തികൾക്കും സ്വന്തമായി ഉണ്ടായിരിക്കണം. ഇതിനായി ഒരുപാട് സ്ഥലം ഒന്നും ആവശ്യമില്ല. ഗ്രോ ബാഗുകളിലും, ബക്കറ്റുകളിലും പോലും ഇന്ന് കൃഷി രീതി സാധ്യമാണ്. ഒരു ചെറിയ പച്ചക്കറി തോട്ടം നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാൻ ശ്രമിക്കുക.

ഈ ഒരു ചെറിയ ശ്രമം തന്നെ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ദിവസവും രാവിലെയോ സന്ധ്യയ്ക്ക് നിങ്ങൾക്ക് സാധിക്കുന്ന സമയത്ത് അല്പനേരം നടക്കാൻ ശ്രമിക്കുക. അല്പനേരമെങ്കിലും വെയില് കൊള്ളാനും സമയം കണ്ടെത്തണം. ആദ്യകാലങ്ങളിൽ എല്ലാം ഇളം വെയിൽ കൊള്ളണം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഏതെങ്കിലും സമയത്തുള്ള വെയിൽ കൊള്ളാൻ ശ്രമിക്കുക. കൃത്യമായി എട്ടുമണിക്കൂർ നേരമെങ്കിലും ഒരു വ്യക്തി ഉറങ്ങണം.

സമാധാനമായി നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കണമെങ്കിൽ മനസ്സിലുള്ള സ്ട്രെസ്സും കാര്യങ്ങളും അകറ്റി നിർത്തണം. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപായി നിങ്ങളുടെ മൊബൈൽ ഫോണുകളും അനാവശ്യ ചിന്തകളും പുറത്തുവച്ച് വേണം അകത്തേക്ക് കയറാൻ. സമാധാനവും സുഖവുമായ ഒരു ഉറക്കം നിങ്ങൾക്ക് ലഭിക്കുകയാണ് എങ്കിൽ ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ ലക്ഷണമായി കാണാം.