ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട 24 മിനിറ്റ്. രാവിലെ ഉണരുമ്പോൾ ഇത് കണി കാണുകയാണ് എങ്കിൽ ജീവിതം ഐശ്വര്യപൂർണ്ണമാകും.

ഓരോ മനുഷ്യനും ഓരോ ദിവസവും നല്ലതാകണം എന്ന ചിന്തയോട് കൂടിയായിരിക്കും രാവിലെ എഴുന്നേൽക്കുന്നത്. എന്നാൽ ഇങ്ങനെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ കണ്ണിനു മുന്നിൽ വരുന്ന കാഴ്ചകൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. രാവിലെ എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റ് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള സമയമാണ്. 24 മിനിട്ടിനുള്ളിൽ നിങ്ങൾ കാണുന്ന കാഴ്ചകളാണ് അന്നേ ദിവസത്തെ നിങ്ങളുടെ ജീവിതത്തിന് സ്വാധീനിക്കുന്നത്.

പ്രത്യേകമായി 24 മിനിറ്റിനുള്ളിൽ നിങ്ങൾ ഏറ്റവും നന്മയുള്ളതും ഐശ്വര്യം ഉള്ളതുമായ കാഴ്ചകളാണ് കാണുന്നത് എങ്കിൽ നിങ്ങളുടെ ദിവസം തന്നെ വളരെയധികം സഫലമായി എന്ന് വേണം കരുതാൻ. പ്രത്യേകമായി എല്ലാ മാസവും ഒന്നാം തീയതി ആണ് പ്രാധാന്യം കൊടുത്ത് കണി കാണേണ്ടത്. നിങ്ങൾ രാവിലെ എഴുന്നേറ്റ് കാണിക്കാണാൻ ഏറ്റവും അനുയോജ്യമായ കാഴ്ചകൾ മനസ്സിലാക്കാം. ഏറ്റവും ആദ്യത്തേത് രാവിലെ എഴുന്നേൽക്കുമ്പോൾ പാലോ പാലോൽപന്ന വസ്തുക്കളോ കണി കാണുന്നതാണ് ഐശ്വര്യം. മൃഗങ്ങൾ ആണെങ്കിൽ പശുവിനെ കാണുന്നത് ഒരുപാട് നല്ലതായിട്ടാണ് കരുതപ്പെടുന്നത്.

   

രാവിലെ എഴുന്നേറ്റ് വരുന്ന സമയത്ത് നിങ്ങളുടെ വീട്ടിലെ കൊച്ചു കുട്ടികളെയാണ് കൈകാണുന്നത് എങ്കിൽ ഇത് നന്മയുള്ള ഒരു ദിവസം നിങ്ങൾക്ക് നൽകും. എഴുന്നേൽക്കുന്ന സമയത്ത് ആദ്യത്തെ 24 മിനിറ്റിനുള്ളിൽ നിങ്ങൾ ഒരു ഈശ്വര വിഗ്രഹമോ ചിത്രമോ കണ്ട് ഉണരുകയാണ് എങ്കിൽ വളരെയധികം ഐശ്വര്യപൂർണ്ണമായ കാര്യമായി കരുതാം. പ്രത്യേകമായ എല്ലാ മലയാള മാസം ഒന്നാം തീയതിലും കണികണ്ടു ഉണരാനായി, രാത്രിയിൽ തന്നെ കണി ഒരുക്കി വയ്ക്കുന്നതും ഉത്തമമായിരിക്കും.