മൂക്കിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇനി തുടച്ചു മാറ്റം.

പലർക്കും മൂക്കിനും മുഖത്തിലും ഒരുപോലെ കാണപ്പെടുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. മിക്കവാറും ആളുകൾക്കെല്ലാം തന്നെ മൂക്കിനു മുകളിൽ ആയി ഇത്തരത്തിലുള്ള ബ്ലാക്ക് ഹെഡ്സ് കാണുന്നത് സാധാരണമാണ്. പ്രത്യേകിച്ചും പുരുഷന്മാരെക്കാൾ കൂടുതലായും സ്ത്രീകളാണ് ഈ കാര്യത്തിൽ ശ്രദ്ധാലുമാകുന്നത്. പുരുഷന്മാരിലും ഇത് കാണാറുണ്ട്. എങ്കിലും സ്ത്രീകൾക്കുള്ള സൗന്ദര്യ ചിന്തകളാണ് അവർക്ക് ഇത്തരത്തിലുള്ള പാടുകൾ ഇല്ലാതാക്കാൻ കൂടുതലും താൽപര്യം കാണുന്നതിന്റെ കാരണം. ബ്ലാക്കും വൈറ്റും നിറവ്യത്യാസം ഉണ്ടാകുന്നതിന് മറ്റു ചില കാരണങ്ങളാണ് ഉള്ളത്.

യഥാർത്ഥത്തിൽ ഇവ രണ്ടും വെളുത്ത നിറത്തിൽ ഉള്ളവയാണ്. എന്നാൽ പ്രകൃതിയുടെ ചില പ്രവർത്തനങ്ങൾ കൊണ്ടും പൊടിപടലങ്ങളും അഴുക്കും വായുമായി കൂടിച്ചേർന്ന് ഇതിനെ കറുത്ത നിറം മാറ്റം സംഭവിക്കുന്നതാണ്. പ്രധാനമായും ഇത് ഉണ്ടാകുന്നതിനുള്ള കാരണം നമ്മുടെ ഭക്ഷണ രീതി തന്നെ ആണ്.

   

ഭക്ഷണത്തിൽ അമിതമായി എണ്ണ മെഴുക്ക് ഉണ്ടാകുമ്പോൾ, ഡാൽഡ പോലുള്ള നല്ലതല്ലാത്ത എണ്ണമയമുള്ള വസ്തുക്കളുടെ ഉപയോഗവും ആണ് ഇത്തരത്തിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉണ്ടാക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഇത്തരത്തിലുള്ള ഓയിലി ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. ഇറച്ചിയും മീനും എല്ലാം വറുത്ത് കഴിക്കാതെ കറിവെച്ച് മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. പലപ്പോഴും ഒമേഗാ ത്രി ഫാറ്റി ആസിഡുകളെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും.

ഇത് ശരീരത്തിന് ആവശ്യമായ ഒന്നാണ്. എന്നാൽ ഒമേഗ സിക്സ് ഫാറ്റി ആസിഡുകളും ഇതിന്റെ തുല്യമായ അളവിൽ ഉണ്ടായിരിക്കണം. ഇത് അളവിൽ കൂടുതലായി ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്. ഇവയാണ് മിക്കപ്പോഴും ഈ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുമായി പുറത്തേക്ക് വരുന്നത്. അതുകൊണ്ട് നിങ്ങളുടെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കാൻ വേണ്ട ശ്രദ്ധ നിങ്ങൾ കൊടുക്കണം. ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങൾ മാത്രമല്ല വലിയ രോഗങ്ങൾക്കും ഈ ഭക്ഷണം ഒരു കാരണമാകുന്നുണ്ട്.