ജീവിതത്തിൽ ഉലുവ ഇങ്ങനെ ഉൾപ്പെടുത്തിയാൽ എത്ര വലിയ പിസിഒടിയും മറികടക്കാം.

ഇന്ന് പിസിഒഡി പ്രശ്നങ്ങളുള്ള സ്ത്രീകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇവരുടെ ശരീരത്തിലുള്ള ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനമാണ് പ്രത്യേകിച്ചു പിസിഒഡി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. കണ്ടാശയത്തിൽ ചെറിയ മുഴകൾ ഉണ്ടാകുന്ന അവസ്ഥയെയാണ് പിസിഒഡി എന്ന് പറയുന്നത്. പിസിഒഡി പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നത് അല്പം പ്രയാസകരമായിരിക്കും.

കാരണം അവരുടെ മെൻസേഷൻ കൃത്യമായ രീതിയിൽ ആയിരിക്കില്ല സംഭവിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ആർത്തവം സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. ഇത്തരത്തിൽ പിസിഒഡി ഉള്ള ആളുകളെ കാണുമ്പോൾ വളരെ പെട്ടെന്ന് തിരിച്ചറിയാൻ ആകും. ഇവർക്ക് മുഖക്കുരു വളരെയധികം കൂടുതലായിരിക്കും. അതുപോലെതന്നെ രോമവളർച്ചയും പുരുഷന്മാരുടെ സമാനമായ രീതിയിൽ കാണാനാകും. അമിതവണ്ണം ഉള്ളവരായിരിക്കും മിക്കവാറും പിസിഒഡി പ്രശ്നങ്ങളുള്ള എല്ലാ സ്ത്രീകളും. നിങ്ങൾക്കും ഇങ്ങനെ പിസിഒഡി പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണക്രമം വളരെയധികം ശ്രദ്ധയോടെ ആകണം.

   

ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക. ഒരു സ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തി രാവിലെ ഈ വെള്ളവും ഉലുവയും കൂടി ചേർത്തു കഴിക്കുന്നത് പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാൻ സഹായിക്കും. ചണവിത്ത് ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ ഈ പൊടി ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും ഉത്തമമാണ്.