ഇനി ഗർഭിണികൾക്കും ഈ വ്യായാമങ്ങൾ ചെയ്യാം, പ്രസവം വളരെ എളുപ്പമായിരിക്കും.

എപ്പോഴും സ്ത്രീകൾ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ വ്യായാമങ്ങൾ ചെയ്യുക എന്നതിനോട് അല്പം പോലും അടുപ്പം കാണിക്കില്ല. കാരണം വ്യായാമങ്ങൾ ചെയ്യുന്നതുമൂലം ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് ഭയമാണ്. ഇവർ ഇതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള കാരണം എന്നാൽ യഥാർത്ഥത്തിൽ ഗർഭിണികൾ ചെയ്യുന്ന വ്യായാമങ്ങൾ ഇവരുടെ പ്രസവ പ്രക്രിയ വളരെ എളുപ്പത്തിൽ ആക്കാൻ സഹായിക്കുന്നുണ്ട്. ഇവരുടെ നട്ടെല്ലിനും കാൽ മസിലുകൾക്കും യോനീഭാഗങ്ങൾക്കും കൂടുതലായി സ്ട്രച്ച് ലഭിക്കുകയും കൂടുതൽ അയവ് ലഭിക്കുകയും ചെയ്യും.

ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് തന്നെ പ്രസവം വളരെ എളുപ്പത്തിൽ തന്നെ സംഭവിക്കും. കുഞ്ഞിനെ പുറത്തേക്ക് വരാൻ ഉള്ള മൂവ്മെന്റ് വളരെ സിമ്പിൾ ആയി ചെയ്യാൻ ഈ വ്യായാമമുറകൾ സഹായിക്കും. പ്രത്യേകമായി ഏത് വ്യായാമമുറ ഒരു ഗർഭിണി സ്വീകരിക്കുമ്പോഴും ഡോക്ടറുടെയോ എക്സ്പെർട്ട് സഹായത്തോടുകൂടി ആയിരിക്കണം. കാരണം ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ പലപ്പോഴും ഇവരുടെ സ്വയമേ ഉള്ള കൺട്രോൾ പൂർണമായും ഇവർക്ക് സാധിക്കില്ല. ഒരു എക്സ്പേർട്ട് അല്ലെങ്കിൽ കൂടെ ഒരു സഹായിയുണ്ട് എങ്കിൽ നിങ്ങളെ ഒന്ന് താങ്ങുന്നതിന് ആളുണ്ടായിരിക്കും.

   

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ആദ്യത്തെ മൂന്നുമാസം ഒരു തരത്തിലുള്ള വ്യായാമങ്ങളും ചെയ്യാൻ പാടുള്ളതല്ല. കാരണം വയറിനകത്തുള്ള കുഞ്ഞിന്റെ സേഫ്റ്റി നാം ശ്രദ്ധിക്കണം. രണ്ടാമത്തെയും മൂന്നാമത്തെയും ട്രൈ മെസ്റ്ററിൽ ഇത്തരത്തിൽ ചെറിയ രീതിയിലും മൂവ്മെന്റുകളും വ്യായാമങ്ങളും യോഗമുറകളും നിങ്ങൾക്ക് ചെയ്യാം. ഒരു യോഗ ബോളിന്റെ സഹായത്തോടുകൂടി ചെയ്യുകയാണ് കൂടുതലും നിങ്ങൾക്ക് ഉപകാരമാകുന്നത്.

അതുപോലെതന്നെ ആദ്യത്തെ മൂന്നുമാസം നിങ്ങൾ ചെയ്യേണ്ടത് കോമൺ ആയിട്ടുള്ള നടത്തം എന്ന വ്യായാമമാണ്. അതിനുശേഷം ബ്രീത്തിങ് എക്സസൈസുകളും ചെയ്യാം. പ്രസവം നടക്കുന്നതുവരെയുള്ള ദിവസവും നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ ഈ ബ്രീഡിങ് എക്സസൈസുകൾ കൂടെ കൊണ്ടുവരാം. കുഞ്ഞിന്റെ അച്ഛൻ കൂടി ഈ യോഗാ മുടകളിൽ അമ്മയോട് സഹായമായി നിൽക്കുകയാണ് എങ്കിൽ ഇവർ മൂന്നുപേരും തമ്മിലുള്ള ഒരു മാനസിക അടുപ്പം വർദ്ധിപ്പിക്കാൻ സഹായകമാകും. അമ്മയും ചേർന്നുള്ള നല്ലൊരു ബോണ്ട് ഉണ്ടാക്കിയെടുക്കാൻ ഇതിലൂടെ സാധിക്കും.