വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നതിന്റെ പുറകിലെ രഹസ്യം.

ഇന്ന് ഒരുപാട് ആളുകൾക്ക് ഇൻഫെർട്ടിലിറ്റി ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ജീവിതത്തിൽ വിവാഹം എന്ന മംഗള കർമ്മത്തിന് ശേഷം ഈ വിവാഹത്തിലൂടെ ദമ്പതികൾ തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഉടമ്പടിയാണ് വിവാഹ ജീവിതത്തിലൂടെ മക്കളെ സൃഷ്ടിക്കുക എന്നുള്ളത്. പലപ്പോഴും കുഞ്ഞുങ്ങൾ ഉണ്ടാകാതെ പോകുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് പുറകിൽ ഇവർ തമ്മിലുള്ള ലൈംഗിക ബന്ധം ഒരു വലിയ പ്രശ്നമാകാറുണ്ട്. പ്രത്യേകിച്ചും ചില പുരുഷന്മാർക്കും അല്ലെങ്കിൽ ചില സ്ത്രീകൾക്ക് ലൈംഗിക ബന്ധം എന്നത് മനസ്സിൽ ഒരു വലിയ ഭയമായി നിലനിൽക്കാറുണ്ട്. ഇത്തരത്തിലുള്ള ഭയം ഉള്ള ആളുകളാണ് എങ്കിൽ ഒരിക്കലും ഒരു ശാരീരിക ബന്ധത്തിന് അവർ സമ്മതിക്കില്ല.

ഇതുമൂലം അവരുടെ പങ്കാളിയുടെ പോലും ലൈംഗിക ജീവിതത്തിൽ ഇത് നെഗറ്റീവ് ആയി ബാധിക്കും. പുരുഷന്മാർക്ക് ചിലപ്പോഴൊക്കെ ലിംഗത്തിന് ബലക്കുറവ് ശേഷിക്കുറവ് എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അവരുടെ പങ്കാളി തന്നെ കളിയാക്കുന്ന ഒരു അവസ്ഥ ഉണ്ടായാൽ അവരുടെ മനസ്സിൽ ഉണ്ടാകുന്ന മുറിവ് വളരെ വലുതായിരിക്കും. ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ഉണ്ടായാൽ പിന്നീട് ഈ ലൈംഗിക ബന്ധത്തെ പോലും മറന്നു പോകുന്ന ചില ദമ്പതികൾ ഉണ്ട്. സ്ത്രീയുടെയും പുരുഷനെയും ഏറ്റവും വലിയ അടിസ്ഥാനം ആവശ്യങ്ങളിൽ ഒന്നാണ് ലൈംഗികത.

   

അതുകൊണ്ടുതന്നെ പരസ്പരമുള്ള മാനസിക അടുപ്പം വഴി ഇവരുടെ ഇത്തരം ബന്ധങ്ങളെയും കൂടുതൽ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ഒരുപാട് ജോലി തിരക്കുകൾ ഉള്ള ആളുകളാണ് എങ്കിൽ എപ്പോഴെങ്കിലും ഒരു ദിവസം പങ്കാളിയുമായി സമയം ചിലവിടാൻ കണ്ടെത്തണം. മിക്ക പുരുഷന്മാരും ജോലി കഴിഞ്ഞു വരുമ്പോൾ അവരുടെ ജോലിഭാരം കൊണ്ടും ജോലിയിൽ ഉള്ള ടെൻഷൻ കൊണ്ടും തന്നെ പിന്നീട് രാത്രിയിൽ പെട്ടെന്ന് ഉറക്കത്തിലേക്ക് പോവുകയോ പങ്കാളിയുമായുള്ള ശാരീരിക ബന്ധത്തെ കുറിച്ച് ശ്രദ്ധിക്കുക പോലും ചെയ്യാറില്ല. മാനസികമായും ശാരീരികമായും ഒരു വ്യക്തി ഉന്മേഷവാനായിരിക്കുന്നത് അവരുടെ ഇത്തരത്തിലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമ്പോഴാണ്.