ഒരിക്കലെങ്കിലും പുറം വേദന ഉണ്ടാകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ജീവിതത്തിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ പല കാരണങ്ങൾ കൊണ്ടും നടു, പുറം വേദന ഉണ്ടാകാറുണ്ട്. മിക്കവാറും ആളുകൾക്കെല്ലാം ഈ പുറം വേദന ഉണ്ടാകുമ്പോൾ കുനിഞ്ഞു നിന്ന് എന്തെങ്കിലും സാധനം എടുക്കാനോ, നട്ടെല്ലിന് അനക്കം വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യാനും സാധിക്കാറില്ല. ഈ പുറംവേദന ഉണ്ടാകുന്ന കാരണങ്ങൾ എന്നത് മിക്കപ്പോഴും പലർക്കും പലതാണ്.
ആദ്യമായി പുറംവേദന ഉണ്ടാകുന്നത് കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഭാഗമായി ആണ്. എങ്കിൽ തീർച്ചയായും ഈ പുറം വേദന നിങ്ങളുടെ അരക്കെട്ടിലേക്ക് ഇറങ്ങുന്ന പോലെ ഒരു അനുഭവം ഉണ്ടാകും. അതുപോലെതന്നെ കിഡ്നി സംബന്ധമായ വേദനകളാണ് എങ്കിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിലും ആയിട്ടായിരിക്കും വേദന ആദ്യം അനുഭവപ്പെടുക. വയറിനുള്ള ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളുടെ ഭാഗമായിട്ടാണ് പുറം വേദന ഉണ്ടാകുന്നത് എങ്കിൽ,
ഇതിനോടൊപ്പം തന്നെ വയറിന് വേദനയും ഓക്കാനം ശർദ്ദി പോലുള്ളവയും കാണാം. സ്ത്രീകൾക്ക് അവരുടെ ഗർഭാശയസംബന്ധമായ ചില അവസ്ഥകളുടെ ഭാഗമായി പുറം വേദന ഉണ്ടാകാറുണ്ട്. എങ്ങനെയുണ്ടാകുന്ന പുറം വേദനയോടെ ഒപ്പം തന്നെ ഒരുപാട് വൈറ്റ് ഡിസ്ചാർജ് പോകുന്ന അവസ്ഥ കാണാം. അതുപോലെതന്നെ ആർത്തവ സംബന്ധമായ ബ്ലീഡിങ് കൂടുകയോ കുറയുകയോ ചെയ്യുന്നതായി കാണാം. നിങ്ങൾ ഐ ടി ജോലി ചെയ്യുന്ന ആളുകളാണ്.
എങ്കിൽ പുറം വേദന ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ഇത്തരം മേഖലകളിൽ ഉള്ളവർ അവരുടെ കമ്പ്യൂട്ടർ ലാപ്ടോപ്പ് മൊബൈൽ ഫോൺ എന്നിവയെല്ലാം ഇവരുടെ കണ്ണിന് നേരെ വരുന്ന രീതിയിൽ സെറ്റ് ചെയ്യുക. പുറത്തിന് അധികം സ്ട്രെയിനിൽ വരുന്ന രീതിയിൽ ആയിരിക്കരുത്. പാലും പാൽ ഉൽപ്പന്നങ്ങളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാൽസ്യം ധാരാളമായി ഉള്ള ഒമേഗ ഫാറ്റി ആസിഡുകൾ ധാരാളമായി ഉള്ള ചെറു മത്സ്യങ്ങളും ഞങ്ങൾ ധാരാളമായി കഴിക്കണം..