എങ്ങനെ ഹെർണിയ പ്രശ്നങ്ങളെ ഒരു സർജറി ഇല്ലാതെ ഒഴിവാക്കാം.

ഹെർണിയ എന്ന പ്രശ്നം പലപ്പോഴും നാം ചില ആളുകൾക്കെങ്കിലും കണ്ടിട്ടുള്ളതാകും. ചില ആളുകൾക്ക് ഉള്ള ഒരു ധാരണയാണ് ഇത് പുരുഷന്മാർക്ക് മാത്രമേ ഉണ്ടാകു എന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഹെർണിയ ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും കുട്ടികൾക്കും ഈ അവസ്ഥ ഉണ്ടാകാം എന്നത് മനസ്സിലാക്കാം.

യഥാർത്ഥത്തിൽ ഹെർണിയ എന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ വയറിലുള്ള കുടലുകൾ പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ്. ദഹന വ്യവസ്ഥ നടന്നുകൊണ്ടിരിക്കുമ്പോൾ ഈ കുടലുകൾ പുറത്തേക്ക് അവയുടെ ഭിത്തിയുടെ മാധവൻ കുറഞ്ഞ ഭാഗങ്ങളിലേക്ക് തള്ളി വരും. വയറിന്റെ പുറകുവശം നട്ടെല്ലിന് കൂടുതൽ സ്ട്രോങ്ങ് ആണ് എന്നതുകൊണ്ട് ആ ഭാഗത്തേക്ക് ഹെർണിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാൽ വയറിന്റെ ഭിത്തിക്ക് കട്ടിക്കുറവ് ഉണ്ട് എങ്കിൽ ഹെർണിയ പ്രശ്നങ്ങൾ പുറത്തേക്ക് തള്ളി വരുന്നതായി കാണാം.

   

പ്രധാനമായും കുടലുകൾ തള്ളി വരുന്നതുകൊണ്ട് തന്നെ മാനസികമായും ശാരീരികമായും ഒരുപോലെ അസ്വസ്ഥതകൾ അനുഭവപ്പെടാം. ജനിച്ചുവീണ കുഞ്ഞുങ്ങളിലും ഇത്തരത്തിലുള്ള അവസ്ഥ കാണാറുണ്ട്. ഇവർ മലർന്ന് കിടക്കുമ്പോൾ ആണ് ഇത് കാണുന്നത്. അതേസമയം ഇവർ കമിഴ്ന്ന് തുടങ്ങുമ്പോൾ ഈ അവസ്ഥ മാറി കിട്ടും എന്നാണ് പറയപ്പെടുന്നത്. അതുപോലെതന്നെ ഈ കുടലുകളിലുള്ള ചില ഇൻഫെക്ഷനുകളും ഈ ഒരു അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

പ്രായമായ ആളുകളിൽ ഇതിന്റെ തീവ്രത അനുസരിച്ച് ഇത് മരുന്നുകൾ കൊണ്ട് ചികിത്സിക്കാവുന്നതും, തീവ്രത കൂടുന്തോറും സർജറി പോലുള്ള കാര്യങ്ങൾ ചെയ്യേണ്ടതായും വരാം. കൃത്യമായ ചികിത്സകളിലൂടെ തന്നെയാണ് ഇത് മാറി കിട്ടുന്നത്. ചില ആളുകൾക്ക് ഇത് പൊക്കിളിനോട് ചേർന്ന് പുറത്തേക്ക് വരുന്ന അവസ്ഥ കാണാം. പ്രത്യേകിച്ച് ഇത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് ആണ് കാണാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *