നിങ്ങളുടെ വയറ് ബലൂൺ വീർത്തത് പോലെ ആണോ. കാറ്റഴിച്ച പോലെ ഗ്യാസ് മുഴുവനും ഇങ്ങനെ ചെയ്താൽ.

ഒരുപാട് ശാരീരികമായ അസ്വസ്ഥതകൾ നാം അനുഭവിക്കേണ്ടതുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന അസ്വസ്ഥതകളുടെ എല്ലാം കാരണം നമ്മുടെ ദഹന വ്യവസ്ഥ ശരിയല്ല എന്നത് തന്നെയാണ്. ഒട്ടുമിക്ക ശാരീരിക അസ്വസ്ഥതകളുടെ എല്ലാം അടിസ്ഥാനം എന്നത് നമ്മുടെ ആമാശയവും ദഹന വ്യവസ്ഥയും ആണ്. നാം കഴിക്കുന്ന ഭക്ഷണം വായിലൂടെ ചെറുകുടലിലൂടെയും അന്നനാളത്തിലൂടെയും വൻകുടലിലൂടെയും ആമാശയത്തിലും ചെന്നാണ് പുറത്തേക്ക് പോകുന്നത്.

ഇത്തരത്തിൽ വലിയ ഒരു ശൃംഖല തന്നെയാണ് ദഹന വ്യവസ്ഥയിൽ. ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുമ്പോൾ ഇത് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രധാനമായും ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ വരുന്നതുകൊണ്ട് തന്നെ കുടലുകളിൽ ഇവ കെട്ടിക്കിടന്ന് ഇൻഫെക്ഷനുകളും മറ്റും ഉണ്ടാക്കും. ഇതിന്റെ ഭാഗമായി സ്ഥിരമായി അസിഡിറ്റി ഗ്യാസ് പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ ഉണ്ടാകും.

   

നമ്മുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും ചീത്ത ബാക്ടീരിയകൾ അമിതമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ശരീരത്തിൽ എത്തത്തുള്ള അസ്വസ്ഥതകൾ വർദ്ധിക്കും. നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മുടെ ഭക്ഷണത്തിൽ പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്താം. ഈ പ്രോബ്ലുകൾ കൂടുതലും ഉള്ളത് തൈര് മോര് സംഭാരം എന്നിവയിലും ചീസ് ബട്ടർ എന്നിവയിലും എല്ലാമാണ്. അതോടൊപ്പം തന്നെ ഭക്ഷണത്തിൽ ധാരാളമായി ഫൈബർ ഉൾപ്പെടണം എന്നതും ദഹനത്തെ സഹായിക്കും. ശരീരത്തിലെ ജലാംശം കുറയുന്ന സമയത്ത് ഇത് മലബന്ധത്തിനും ഇതിനോട് അനുബന്ധിച്ച് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

അതുകൊണ്ട് ദിവസവും ഏറ്റവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു വ്യക്തി കുടിക്കണം. അസിഡിറ്റി കൂടുന്നത് മാത്രമല്ല അസിഡിറ്റി കുറയുന്നതും ഒരു പ്രശ്നമാണ്. നമ്മുടെ ഭക്ഷണങ്ങളെല്ലാം ദഹിപ്പിക്കുന്ന പ്രവർത്തി ചെയ്യുന്നവയാണ് ഈ ആസിഡുകൾ. അതില് പ്രവർത്തനം കുറയുമ്പോൾ ദഹനം കുറയുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കി മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ. ധാരാളമായി ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.