മുട്ട് വേദനയും മരുന്ന് കഴിക്കാതെ തന്നെ മാറ്റാം തേയ്മാനവും

നിങ്ങളുടെ മുട്ടുവേദന മരുന്നുകൾ ഇല്ലാതെ തന്നെ മാറ്റാം. രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ കൂട്ടി പിടിച്ച ഒരു അവസ്ഥയാണോ ഉള്ളത്. ഇത്തരത്തിൽ സന്ധികൾക്ക് ഒരു സ്റ്റിഫ്നസ്സും മരവിപ്പും അനുഭവപ്പെടുന്നത് സന്ധിവാതം ആമവാതം എന്നിവയുടെ ഭാഗമായിട്ടാണ്. ഏറ്റവും അധികം ഭാരം താങ്ങുന്നതും ഏറ്റവും വലിയ സന്ധിയും നമ്മുടെ മുട്ടുകളിലേതാണ്. കാൽമുട്ടുകളാണ് ശരീരത്തിന്റെ ഭാരം മുഴുവൻ നിയന്ത്രിച്ചു നിർത്തുന്നത്.

അതുകൊണ്ടുതന്നെ കാൽമുട്ടുകളുടെ ഭാഗത്തുണ്ടാകുന്ന സന്ദീപ് പ്രശ്നങ്ങൾ പ്രത്യേകിച്ചും നിങ്ങളുടെ ശരീരത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. രണ്ട് എല്ലുകൾ കൂടിച്ചേർന്നുണ്ടാകുന്ന ഭാഗത്തിന് സന്ധി എന്നു പറയുന്നത് കാൽമുട്ടുകളിലെ സന്ധികളുള്ള കാർഡിലേജുകൾക്ക് ക്ഷയം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ആദ്യമേ കാണുന്നത് എല്ലുകൾക്ക് തേയ്മാനം എന്ന അവസ്ഥയാണ്. ഇതിനുശേഷമാണ് എല്ലുകളുടെ കൂടുതലുള്ള പ്രശ്നങ്ങളും പ്രകടമാകുന്നത്.

   

എല്ലുകൾ തേയ്മാനം സംഭവിച് ഇവ തമ്മിലുള്ള ഒരു ജോയിന്റ് വിട്ടുപോവുകയും ഇവ കൂർത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. പ്രധാനമായും ഇവയ്ക്ക് മരുന്നുകളെക്കാൾ കൂടുതലായി ആവശ്യമുള്ളത് ഒരു ജീവിതശൈലി നിയന്ത്രണമാണ്. നല്ല ഒരു ഭക്ഷണരീതിയും ജീവിതശൈലിയും വ്യായാമ ശീലവും ഉണ്ടാക്കിയെടുത്താൽ തന്നെ ഒരു പരിധി വരെയുള്ള രോഗങ്ങളെല്ലാം നമുക്ക് നിയന്ത്രിക്കാനാകും.