വാസ്തുപ്രകാരം പഞ്ചഭൂതങ്ങൾ വിഘടിക്കുന്ന ഒരു സ്ഥലമാണ് നമ്മുടെ വീട് എന്നു പറയുന്നത്. ഈ പഞ്ചഭൂതങ്ങളുടെ സഞ്ചാരം ശരിയായ രീതിയിൽ അല്ല യഥാർത്ഥമല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ദുരിതങ്ങളും നാശങ്ങളും വന്ന ഭവിക്കുന്നതാണ്. അതിനെയാണ് നമ്മൾ വാസ്തു ദോഷം അല്ലെങ്കിൽ വാസ്തുപരമായി വീടിന്റെ ഘടന ശരിയല്ല വീട്ടിൽ ദോഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നൊക്കെ പറയുന്നത്.
നമ്മൾ താമസിക്കുന്ന വീട് നമ്മൾക്ക് അനുകൂലമാണോ, നമ്മൾക്ക് പ്രതികൂലമാണോ, നമുക്ക് ദോഷങ്ങൾ ഉണ്ടോ എന്നുള്ള കാര്യം നമുക്ക് സ്വയം നോക്കി തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഇതിൽ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്നത് നമ്മുടെ വീടിന്റെ കിണറാണ്. വീട്ടിൽ കിണർ ഉള്ളവരാണ് അല്ലെങ്കിൽ വീട്ടിൽ ജലസ്രോതസ്സുകൾ ഒക്കെ ഉള്ളവരാണ് എന്നുണ്ടെങ്കിൽ അതിന്റെ സ്ഥാനം എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.
പഞ്ചഭൂതങ്ങളിൽ ഒന്നാണ് ഈ പറയുന്ന ജലം. ജലം വീടിന്റെ ചില ഭാഗങ്ങളിൽ ഒഴുക്കി കളയുന്നത് ചില ഭാഗത്തുകൂടി ഒഴുകി പോകുന്നത് തളംകെട്ടി നിൽക്കുന്നതൊക്കെ നമുക്ക് ദോഷമായിട്ട് വന്നു ഭവിക്കുമെന്നുള്ളതാണ്. നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കിൽ, അത് വളരെ ശുഭകരമായ ഒരു ഭാഗമാണ്. എന്നാൽ കന്നിമൂലയിൽ കിണർ വരുന്നത് വളരെയധികം ദോഷകരമായ ഒരു കാര്യമാണ്.
തെക്ക് കിഴക്കേ മൂലയിലും കിണർ വരുന്നത് വളരെയധികം ദോഷകരമായ ഒന്നാണ്. നിങ്ങളുടെ അടുക്കള തേക്ക് കിഴക്കേ ഭാഗത്ത് ആണ് എന്നുണ്ടെങ്കിൽ വളരെ ഐശ്വര്യം നിറഞ്ഞ ഒന്നായാണ് കരുതപ്പെടുന്നത്. ഇത്തരത്തിൽ ഒരു വീടിനകത്ത് സ്വസ്ഥമായ ജീവിതം സാധിക്കണമെങ്കിൽ എല്ലാ തരത്തിലുള്ള വാസ്തുവും കൃത്യമായിരിക്കണം.