നമുക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദനകൾ മൂക്കൊലിപ്പ് ജലദോഷം തുടങ്ങിയവ മൈഗ്രേൻ തുടങ്ങിയ മറ്റ് അസുഖങ്ങൾ കൊണ്ട് മാത്രമല്ല. കൂടാതെ സൈനറ്റിക് എന്ന ഒരു അസുഖം കൂടിയായിരിക്കും. ഇത്തരത്തിൽ ഉണ്ടാകാനുള്ള പ്രധാന കാരണം എന്നത് നമ്മുടെ മൂക്കിന്റെ ഉള്ളില് ഒരുപാട് അറകൾ ഉണ്ട്. ഇവ നമ്മൾ ശ്വസിക്കുന്ന സകല മാലിന്യങ്ങളും ക്ലിയർ ആക്കിയിട്ടാണ് അതായത് ഒക്കെ ഇല്ലാതാക്കിയിട്ടാണ് നമ്മൾ ശുദ്ധ വായു ശ്വസിക്കാൻ ഏറ്റവും ഉള്ളിലേക്ക് എടുക്കുന്നത്.
നമ്മുടെ തലയോട്ടിയെ സംരക്ഷിക്കുന്നതിനും തലയോടിന് സമ്മർദം കുറയ്ക്കുന്നതിനും ഒക്കെ തന്നെ സൈനസ്സ് സഹായിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അലർജികൾ ജലദോഷം തുടങ്ങിയവയൊക്കെ വരുമ്പോൾ നമുക്ക് ഇൻഫെക്ഷൻ വരാറുണ്ട് ഇത് സൈനസിനെ ബാധിക്കാറുണ്ട്. മൂക്ക് തുടയ്ക്കുന്ന സമയത്ത് ഒക്കെ നമുക്ക് മൂക്കിൽ നിന്ന് ബ്ലഡ് വരുന്നതൊക്കെ ആയിട്ട് കാണാവുന്നതാണ്. ഇങ്ങനെയുള്ള സമയത്ത് ശക്തമായുള്ള പ്രഷർ കൊടുക്കുന്നത് മൂലം സൈനസിനെ പ്രഷർ വരുന്നതും അത് മൂലം ഉണ്ടാകുന്ന സമ്മർദ്ദത്തില് വരുന്ന ബ്ലഡും ആണ് ഈ പറയുന്നത്.
അമിതമായുള്ള നെഞ്ചരിച്ചില് പുളിച് തികട്ടൽ എന്നിവയൊക്കെ സൈനസിന് കാരണമായേക്കാം. നിങ്ങൾ അമിതമായി മരുന്നുകൾ കഴിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഇതിന്റെ റിയാക്ഷൻ മൂലം നിങ്ങൾക്ക് ഒരുപക്ഷേ സൈനസിന് വളരെയധികം ബാധിച്ചേക്കാം. ഇതുമൂലം സൈനസ് വരാനായിട്ട് കാരണമാകും നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിലും അല്ലെങ്കിൽ മരുന്നിൽ ആയാലും കെമിക്കൽ റിയാക്ഷൻ ഒക്കെ തന്നെ ഇതിന് ബാധിക്കുന്നതാണ്. തുടർച്ചയായ ജലദോഷം കഫക്കെട്ട് എന്നിവ ഉണ്ട് എങ്കിൽ കൃത്യമായ ചികിത്സ നൽകുകയാണ് വേണ്ടത്.