നിങ്ങളുടെ ആഗ്രഹം എത്രതന്നെ വലുതായിക്കൊള്ളട്ടെ, സാധിച്ചു കിട്ടും ഈ ഒരു വഴിപാടിലൂടെ.

ആഗ്രഹങ്ങൾ എപ്പോഴും ആളുകൾക്ക് ഉള്ളതാണ്. ആഗ്രഹങ്ങളുടെ തീവ്രത കൂടുംതോറും ഇത് സാധിച്ചു കിട്ടുമോ എന്ന സംശയവും ആളുകൾക്ക് ഉണ്ടാകാം. എന്നാൽ നിങ്ങളുടെ ആഗ്രഹം എത്രതന്നെ വലുതും ആയിക്കൊള്ളട്ടെ ഈ ആഗ്രഹവും സാധിച്ചു കിട്ടുന്നതിന് വേണ്ടി നിങ്ങൾക്ക് ചെയ്യാവുന്ന ഒരു വഴിപാടിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.

പ്രത്യേകമായി ദേവി ക്ഷേത്രങ്ങളിൽ ആണ് ഈ വഴിപാട് ചെയ്യേണ്ടത്. ഈ ദേവീക്ഷേത്രം നിങ്ങളുടെ വീടിനടുത്തുള്ള ഒരു കുടുംബ ക്ഷേത്രം പോലും ആയിക്കൊള്ളട്ടെ നിങ്ങൾക്ക് അവിടെ വഴിപാട് ചെയ്യാം. വഴിപാട് ചെയ്യുന്നതിനായി പ്രത്യേകം ചില ദിവസങ്ങൾ തിരഞ്ഞെടുക്കാം. വെള്ളിയാഴ്ച ദിവസങ്ങളാണ് ഈ വഴിപാടുകൾ ചെയ്യുന്നതിന് കൂടുതൽ. ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകുമെന്നും നിങ്ങളുടെ ആഗ്രഹം തീർച്ചയായും സാധിക്കും എന്ന് ഒരു വിശ്വാസം നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ദേവി ആഗ്രഹം സാധിച്ചു തരുന്ന രീതിയിലുള്ള സങ്കല്പം എടുക്കുകയാണ് ആദ്യ വെള്ളിയാഴ്ച ചെയ്യേണ്ടത്.

   

ഇതിനായി അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി സങ്കല്പം എടുത്ത് പ്രാർത്ഥിക്കാം. വീണ്ടും രണ്ടാമത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിലേക്ക് പോയി ദേവിക്ക് ചുവന്ന പുഷ്പങ്ങളോ ചുവന്ന പുഷ്പങ്ങൾ കൊണ്ട് ഹാരമോ സമർപ്പിക്കാം. തുടർന്ന് രണ്ടു വെള്ളിയാഴ്ചകളിലും ഇതേ പ്രവർത്തി തന്നെ ചെയ്യുക. അഞ്ചാമത്തെ വെള്ളിയാഴ്ച ദേവീക്ഷേത്രത്തിൽ ഹാരം സമർപ്പിക്കുകയും ഒപ്പം തന്നെ ദേവിക്ക് ചുവന്ന പട്ട് കൂടി സമർപ്പിക്കണം. ഇതിനോടൊപ്പം തന്നെ ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി നടത്തുകയാണ് എങ്കിൽ, നിങ്ങളുടെ ആഗ്രഹം എത്രതന്നെ വലുതാണ് എങ്കിലും വളരെ പെട്ടെന്ന് ദേവി ഇത് സാധിച്ചു നൽകും.