യുറികാസിന്റെ പ്രശ്നങ്ങൾ ഉണ്ടോ, തുരത്താൻ വളരെ എളുപ്പമാണ്.

അല്പം ഒന്ന് നടക്കുമ്പോഴേക്കും അല്ലെങ്കിൽ രണ്ടോ മൂന്നോ സ്റ്റെപ്പ് കയറുമ്പോഴേക്കും കാലുകൾക്ക് വേദന അനുഭവപ്പെടുന്ന ചില ആളുകളുണ്ട്. പ്രത്യേകമായ കാലുകളിൽ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നതിന് യൂറിക് ആസിഡ് കൂടുന്നത് ഒരു കാരണമാകാറുണ്ട്. കാലുകളിലെ ഇത്തരത്തിലുള്ള വേദന നിങ്ങൾക്ക് യൂറിക് ആസിഡ് ടെസ്റ്റ് നടത്തുന്നതിലൂടെ തിരിച്ചറിയാനാകും. പ്രധാനമായും നമ്മുടെ ഇന്നത്തെ ജീവിതശൈലിയാണ് ഇത്തരത്തിലുള്ള പുതിയ രോഗങ്ങൾ നമുക്ക് ഉണ്ടാകാനുള്ള കാരണം. ആരോഗ്യത്തിന് തീരെ യോജിക്കാത്ത തരത്തിലുള്ള ഭക്ഷണങ്ങളാണ് നാം ഇന്ന് കഴിക്കുന്നത്.

വല്ലപ്പോഴും ഒരിക്കൽ ഒരു രുചി നോക്കുന്നതിന് വേണ്ടി കഴിക്കുന്നതുപോലെയല്ല സ്ഥിരമായി ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള ദോഷം. ശരീരത്തിന്റെ ആരോഗ്യശേഷി നഷ്ടപ്പെടുകയും രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നതിനും ഈ ഭക്ഷണങ്ങൾ കാരണമാകാറുണ്ട്. ഇത് തിരിച്ചറിയാതെ നാം യുവ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നതാണ് ഒരു തരത്തിലുള്ള രോഗങ്ങൾക്ക് എല്ലാം കാരണം. നിങ്ങൾക്കും യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉണ്ടോ എന്നത് എങ്ങനെ തിരിച്ചറിയാനാകും. കാലുകളിൽ എപ്പോഴും ഉള്ള ഒരു വേദന, കാലുകൾക്ക് അല്പം സ്ട്രെയിൻ വരുമ്പോഴേക്കും കാൽപാദത്തിലും,

   

തള്ളവിരലിലും പ്രത്യേകമായി ഒരു പെരുപ്പും വേദനയും അനുഭവപ്പെടുക. യൂറിക്കാസിഡ് അമിതമായി കൂടുന്ന സമയത്ത് കാൽപാദങ്ങളിൽ ചെറിയ കഴലകൾ പോലെയുള്ള തടിപ്പുകൾ കാണാനാകും. ദിവസവും ഭക്ഷണശേഷം ഒരു സ്പൂൺ ആപ്പിൾ സിടർ വിനീഗർ ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ ലയിപ്പിച്ച ശേഷം കഴിക്കുന്നത് വളരെ നല്ലതാണ്. ഭക്ഷണത്തിൽ നിന്നും ചുവന്ന മാംസവും അമിതമായി പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങളും ഒഴിവാക്കുകയാണ് നല്ലത്. പ്രോട്ടീനിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന പ്യൂരിൻ എന്ന കണ്ടന്റ് ആണ് യൂറിക് ആസിഡ് ഉണ്ടാക്കുന്നത്.