ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം ഇങ്ങനെയാണോ നിങ്ങൾ ചെയ്യാറ്.

ഏതൊരു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്തും നിങ്ങൾക്ക് പ്രസാദം ലഭിക്കാറുണ്ട്. ഈ പ്രസാദം ലഭിക്കുന്ന സമയത്ത് ഇതിലെ ചന്ദനമോ കുങ്കുമമോ ഉണ്ട് എങ്കിൽ ഒരിക്കലും ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി തിരിഞ്ഞ് നിന്നുകൊണ്ട് ഇത് നെറ്റിയിൽ ചാർത്തരുത്. ഇങ്ങനെ തിരിഞ്ഞു നിന്നുകൊണ്ട് നെറ്റിയിൽ കളഭമോ പ്രസാദമോ വലിയ ദോഷം ഉണ്ടാക്കും. പ്രസാദം ലഭിച്ച ഉടനെ ഭഗവാന്റെ മുൻപിൽ നിന്ന് തന്നെ ഇത് നെറ്റിയിൽ ചേർക്കണം.

ക്ഷേത്രത്തിന് പുറത്ത് മതിൽക്കെട്ടിലോ മറ്റോ ഈ പ്രസാദം വച്ച് പോരുന്നതും ദോഷമാണ്. നിങ്ങളുടെ വീട്ടിൽ പ്രത്യേകം പല പാത്രങ്ങളിലായി വേണം ഈ കുങ്കുമം മഞ്ഞൾ ചന്ദനം എന്നിവ സൂക്ഷിക്കാൻ. കുളികഴിഞ്ഞ് ശുദ്ധമായി മാത്രമാണ് നെറ്റിയിൽ ഭസ്മം ചന്ദനം കുങ്കുമം എന്നിവ ചാർത്തുന്നത് നല്ലത്. ശരിര ശുദ്ധിയില്ലാതെ ഒരിക്കലും ഇവ നിങ്ങളുടെ നെറ്റിയിൽ ചാർത്തുന്നത് തെറ്റാണ്. പുലവാലായ്മയുള്ള സമയങ്ങളിലും ആളുകൾ ഇത്തരത്തിൽ ചന്ദനം കളഭം ഭസ്മം എന്നിവയെല്ലാം ചാർത്തുന്നതും ദോഷമായി ഭവിക്കും. സ്ത്രീകൾ അവരുടെ ആർത്തവ സമയങ്ങളിലും നെറ്റിയിൽ ചാർത്തരുത്.

   

എപ്പോഴും കുറച്ച് ഫ്രഷായി വരുന്ന സമയത്ത് ഭസ്മമാണ് നെറ്റിയിൽ ചേർക്കേണ്ടത്. ഭസ്മവും കുങ്കുമവും ഒരുമിച്ച് ചാർത്തുന്നതും വലിയ ഗുണങ്ങൾ നൽകും. ഭസ്മത്തിലൂടെ നിങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കും. ഇതിനോടൊപ്പം കുങ്കുമം കൂടിയാകുമ്പോൾ ഇത് വലിയ ശക്തിയായി മാറും. ഭസ്മവും കളഭവും കുങ്കുമവും മൂന്നു ഒരുമിച്ച് ചേർത്ത് തുറന്നതും വലിയ ഗുണങ്ങൾ നൽകും. പ്രത്യേകിച്ച് രോഗാവസ്ഥകളെ മറികടക്കാൻ ഇത് ഉപകാരപ്പെടും.