കിഡ്നി സ്റ്റോണുകൾ പലവിധം, എങ്ങനെ ഇവയെ അലിയിച്ചു കളയാം.

ശരീരത്തിലെ എല്ലാ ലവണങ്ങളെയും അരിച്ചെടുത്ത് വിഷ വസ്തുക്കളെ പുറത്ത് മൂത്രമായി കളയുന്ന ഒരു അവയവമാണ് കിഡ്നി. ഇത്തരത്തിൽ കിഡ്നി ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത് എങ്കിൽ കിഡ്നിയിലൂടെ പല ആവശ്യലവനങ്ങളും ചോർന്നു പോകാനുള്ള സാധ്യതകളുണ്ട്. ചില ആളുകൾക്കെങ്കിലും സ്റ്റോണിന്റെ ബുദ്ധിമുട്ടുകൾ ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. ചിലർക്ക് ഇത് കിഡ്നിയിൽ തന്നെ ഉണ്ടാകും ചിലർക്ക് ഇത് മൂത്രനാളിലും മൂത്രാശയത്തിലേക്ക് പോകുന്നതായി.

ഈ കല്ലുകൾ ചലിക്കുന്ന സമയത്താണ് കൂടുതലും വേദന ഉണ്ടാകുന്നത്. ചലനമില്ലാത്തവയാണ് എങ്കിൽ കല്ലുകൾ ഉള്ളതുപോലും നാം അറിയാതെ പോകുന്നു. അതുപോലെതന്നെ കല്ലുകളുടെ വലുപ്പത്തിനും വളരെയേറെ പ്രത്യേകതകൾ ഉണ്ട്. വലിപ്പം കൂടുംതോറും ഇതിന്റെ ബുദ്ധിമുട്ടുകളും കൂടി വരികയും വേദന വർദ്ധിക്കുകയും ചെയ്യും. കല്ലുകൾ പല രൂപത്തിലും കാണപ്പെടാറുണ്ട് ചിലത് മാനിന്റെ കൊമ്പിന് സമാനമായ രീതിയിലുള്ള കല്ലുകളും മണം തരു പോലുള്ള കല്ലുകളും വലിപ്പമുള്ള കല്ലുകളും കാണാറുണ്ട്.

   

കല്ലുകൾക്ക് വലിപ്പം കുടുംന്തോറും ഇത് ഉണ്ടാക്കുന്ന അസ്വസ്ഥതകളും കൂടും. പ്രധാനമായും യൂറിക്കാസിഡ് കല്ലുകൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന പ്യൂരിൻ എന്ന ആവശ്യത്തിലെ വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ്. ഇത് അമിതമായ ഉൽപാദിക്കപ്പെടുമ്പോൾ കല്ലുകളായി രൂപപ്പെടാം.

കാൽസ്യം വിഘടിച്ച് ഉണ്ടാകുന്ന ഓക്സിഡയിനുകളിൽ നിന്നും ഉണ്ടാകുന്ന കല്ലുകളും കോമൺ ആയി കാണുന്നു. ഇത്തരം കണ്ടാന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കല്ലുകൾ ഇല്ലാതാക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളും നാം ശീലമാക്കണം. പ്രത്യേകമായി ഇത്തരം ബുദ്ധിമുട്ടുള്ളവർ ധാരാളം ആയി തന്നെ വെള്ളം കുടിക്കണം.